#വാക്സിനൊപ്പം
അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ – വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ വാക്സിനേഷൻ പൂർണമായും നടക്കുന്നില്ല. വാക്സിൻ രജിസ്ട്രേഷന്റെ ഡിജിറ്റൽ പ്രക്രിയയിൽ പങ്കെടുക്കാൻ തക്ക സാങ്കേതിക വൈദഗദ്ധ്യം ഇല്ലാത്ത ആളുകളും ഉണ്ട്. ഗർഭിണികളിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും വാക്സിനെകുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നതും ഒരു കാരണമാണ്. എത്രയും വേഗം വാക്സിൻ എല്ലാവരിലുമെത്തിക്കുന്നതിനുള്ള ജനകീയാരോഗ്യ ക്യാമ്പയിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിടുകയാണ്.
കാമ്പയിന്റെ ലക്ഷ്യം
- അറുപത് വയസ്സ് കഴിഞ്ഞവർക്കും ഗർഭിണികൾക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും വാക്സിനേഷൻ പൂർത്തിയാക്കാൻ സഹായിക്കുക.
- ഒരു പ്രദേശത്ത് വാക്സിനേഷൻ പൂർത്തിയാക്കാത്തവരെ കണ്ടെത്തുക. വാക്സിനേഷൻ പൂർത്തിയാക്കത്തതിന്റെ കാരണങ്ങൾ കണ്ടെത്തുക.
- വാക്സിൻ രജിസ്ട്രേഷനും ലഭ്യതക്കും വേണ്ട സഹായങ്ങൾ ചെയ്യുക.
- വാക്സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുക,വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക
- നഗര പ്രദേശങ്ങളിലെ ഇടപെടലിന് മുൻതൂക്കം കൊടുക്കുക.
സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുക്കാം.
സെപ്റ്റംബർ 24 രാത്രി 7 മുതൽ 8 വരെയാണ് സംസ്ഥാനതലത്തിലുള്ള പരിശീലനം. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക