അടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യനു കുറുകേ കടക്കും.
[dropcap]അ[/dropcap]ടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. സൗരയൂഥ ഗ്രഹങ്ങളിൽ സൂര്യനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ബുധൻ അന്ന് സൂര്യനു മുന്നിലൂടെ കടന്നു പോകും. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യബിംബത്തിനു കുറുകേ കടക്കും. ഇത് ഇന്ത്യയിൽ കാണാൻ കഴിയില്ല. അന്നത് തുടങ്ങുമ്പോഴേക്കും ഇവിടെ സൂര്യൻ അസ്തമിക്കും, ഒപ്പം ബുധനും. ഇവിടെ കാണാൻ കഴിയില്ലെങ്കിലും മറ്റു പലയിടങ്ങളിലും നിരീക്ഷകർക്ക് ഇതു വ്യക്തമായി കാണാൻ കഴിയും. അവരിൽ പലരും അത് ഇന്റർനെറ്റിലൂടെ നമുക്കെല്ലാവർക്കും കാണാൻ സൗകര്യമുണ്ടാക്കും. ഏതാണ്ട് അഞ്ചര മണിക്കൂർ സമയം നീണ്ടു നില്കും, വൈകുന്നേരം 6.05 മുതൽ രാത്രി 11.35 വരെ.
[box type=”note” align=”” class=”” width=””]ബുധസംതരണങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതു് മേയ് നവംബർ മാസങ്ങളിലാണ്. എന്നു വെച്ചാൽ എല്ലാവർഷവും ഇതേ മാസങ്ങളിൽ അതു നടക്കുമെന്ന് അർത്ഥമില്ല. വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന സംഭവം തന്നെയാണിത്.[/box] ഒരു നൂറ്റാണ്ടിൽ ഏകദേശം 13, 14 എണ്ണം നടക്കും. ബുധനും ഭൂമിയും സൂര്യനെ ചുറ്റുന്നത് വ്യത്യസ്ത തലങ്ങളിലായതിനാൽ ആണ് ഇത് അസാധാരണമാകുന്നതു്. ഈ നവംബർ 11-ലെ സംതരണം കഴിഞ്ഞാൽ അടുത്തതു് നടക്കുക 2032 നവംബർ 13-നാണ്. അന്നത് ഉച്ചയ്ക്ക് 12.10 മുതൽ വൈകിട്ട് 4.37 വരെ കേരളത്തിൽ കാണാൻ കഴിയും. മിനുട്ടുകളുടെ കൃത്യതയോടെ ഇപ്പോൾ തന്നെ ഈ പ്രവചനം നടത്താൻ കഴിയുന്നു എന്നത് സയൻസിന്റെ നേട്ടം തന്നെ.
ബുധൻ സൂര്യബിംബത്തിനു മുന്നിലൂടെ കടന്നുപോകുമ്പോൾ സൂര്യന്റെ ഒരു ചെറിയ ഭാഗം പൊട്ടു പോലെ മറയും. എന്നാൽ ബുധൻ സൂര്യനെ അപേക്ഷിച്ച് തീരെ ചെറുതും സമീപസ്ഥവും ആയതിനാൽ അതു ഭൂമിയിലുണ്ടാക്കുന്ന കോണളവ് വളരെ കുറവായിരിക്കും. [box type=”info” align=”” class=”” width=””]സൂര്യന്റെ കോണളവ് ഏകദേശം അര ഡിഗ്രിയാണെങ്കിൽ ബുധബിംബം ഉണ്ടാക്കുന്ന കോണളവ് അതിന്റെ 150 ൽ ഒരു ഭാഗത്തേക്കാളും കുറവായിരിക്കും. അതിനാൽ തന്നെ ടെലിസ്കോപ്പില്ലാത്തെ കാണാൻ കഴിയില്ല. [/box] ടെലിസ്കോപ്പ് കണ്ടു പിടിക്കുന്നതിനു മുന്നേ തന്നെ ചില ജ്യോതിശ്ശാസ്ത്രജ്ഞർ ഇതു കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ അവർ കണ്ടത് സൗരകളങ്കൾ (sunspots) ആകാനാണ് സാദ്ധ്യത.
ബുധസംതരണവും ഇന്ത്യയും
ബുധസംതരണത്തിന് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര പ്രാധാന്യമുണ്ട്. ഇന്ത്യൻ മണ്ണിൽ നിന്ന് ടെലിസ്കോപ്പ് ഉപയോഗിച്ചു കൊണ്ടുള്ള ആദ്യ നിരീക്ഷണം നടക്കുന്നത് 1651 ലാണ്. അന്ന് നടന്ന ബുധസംതരണം യൂറോപ്പിൽ ദൃശ്യമല്ലായിരുന്നു; എന്നാൽ ഇന്ത്യയിൽ ഇതു കാണാൻ കഴിയുമായിരുന്നു. അക്കാരണത്താൽ ഇംഗ്ലീഷുകാരനായ ജെറേമി ഷാക്കെർലി (Jeremy Shakerley) കാലേകൂട്ടി ഇന്ത്യയിലെത്തുകയും ഗുജറാത്തിലെ സൂറത്തിൽ നിന്ന് അത് 1651 നവംബർ 3-ന് നിരീക്ഷിക്കുകയും ചെയ്തു. ജെറേമി തന്നെ സ്വന്തമായി കണക്കുകൂട്ടലുകൾ നടത്തി ബുധസംതരണത്തിന്റെ തീയതിയും സമയവും പ്രവചിച്ചിരുന്നു. അദ്ദേഹം ഏതുതരം ടെലിസ്കോപ്പ് ഉപയോഗിച്ചാണ് അത് നിരീക്ഷിച്ചതെന്ന് വ്യക്തമല്ല. എന്നാൽ താൻ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് ജെറേമി എഴുതിയ റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം പിന്നീടും ഇന്ത്യയിൽ തുടർന്നുവെന്നും മരണം വരെ ഇവിടെ ജീവിച്ചുവെന്നുമാണ് കരുതപ്പെടുന്നത്. അക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പ്രധാന വ്യാപാര കേന്ദ്രം സൂറത്തായിരുന്നു. എന്നാൽ ജെറേമിക്ക് കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവോ എന്നു വ്യക്തമല്ല. ഇന്ത്യയിൽ ആദ്യമായി ആധുനിക ജ്യോതിശ്ശാസ്ത്രത്തെ എത്തിച്ച ജെറേമിയെക്കുറിച്ച് അധികവിവരങ്ങൾ ഏറെയൊന്നും ലഭ്യമല്ല.
അധിക വിവരങ്ങൾക്ക് : www.timeanddate.com സന്ദർശിക്കുക
One thought on “നവംബർ 11-ന് ബുധസംതരണം”