Read Time:2 Minute

എന്‍.ഇ.ചിത്രസേനന്‍

യിടെയായി ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence, AI) . പൊടിപ്പും തൊങ്ങലും വച്ച് വളരെയധികം ആവേശത്തോടു കൂടിയാണ് AI യെ മാധ്യമങ്ങൾ അവതരിപ്പിക്കാറ്. അതു കൊണ്ടുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭൂതവും വർത്തമാനവും ഭാവിയും വളരെ വ്യക്തമായി വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെപ്പറ്റി പുതിയ ഒരു പുസ്തകം ഇനിയും വേണോ? എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരമായി Michael Wooldridge പറഞ്ഞത് താൻ AI യുടെ കഥ പറയുന്നത് അതിന്റെ പരാജയപ്പെട്ട ആശയങ്ങളിലൂടെയാണ് എന്നായിരുന്നു. കംപ്യൂട്ടറിന് എങ്ങനെ ചിന്തിക്കാനുള്ള കഴിവ് നല്കാം എന്ന ചിന്തയിൽ നിന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തുടക്കം, MIT യിലെ ELIZA മറ്റ് ചാറ്റ് ബോട്ടുകൾ തുടങ്ങിയവ ആയിരുന്നു AI യുടെ ആദ്യരൂപങ്ങൾ.  ചരിത്രപരമായ വസ്തുതകൾ അല്ലാതെ Neural Networks, Machine Learning, Deep Learning തുടങ്ങിയവയുടെ ഒരു നല്ല അവതരണം ഈ പുസ്തകത്തിൽ ഉണ്ട്. മനുഷ്യനെപ്പോലെ ചിന്തിക്കുന്ന യന്ത്രങ്ങളെ ഉണ്ടാക്കുകയാണ് AIയുടെ അന്തിമലക്ഷ്യം.

പലതരം രോഗങ്ങളെ നിലവിലുള്ള ഡാറ്റവച്ച് വിശകലനം അവയ്ക്ക് കഴിയുമെങ്കിലും ഒരിക്കലും ഡോക്ടർമാരെക്കാൾ മികച്ചതാവാൻ AIയ്ക്ക് കഴിയില്ല. കൂടാതെ സർഗ്ഗാത്മകത ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും അവയ്ക്ക് അത്ര എളുപ്പമല്ല. ചുരുക്കി പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റി അതിന്റെ ചരിത്രത്തെയും അതിന്റെ പ്രധാന ആശയങ്ങളേയും ഭാവിയേയും കുറിച്ച് വായനക്കാർക്ക് വ്യക്തമായ ധാരണ ഉണ്ടാക്കാൻ ഉതകുന്ന ഒരു പുസ്തകം.


The Road to Conscious Machines. The Story of AI by Michael Wooldridge., Published by: Pelican Books, 2020

Happy
Happy
36 %
Sad
Sad
8 %
Excited
Excited
22 %
Sleepy
Sleepy
17 %
Angry
Angry
6 %
Surprise
Surprise
11 %

Leave a Reply

Previous post മുട്ടേന്നു വിരിഞ്ഞില്ല, അതിനുമുൻപേ…
Next post ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍
Close