ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച് ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു.
നൂറ്റാണ്ടുകളായി മനുഷ്യകുലം ഒരു ചോദ്യത്തെ ചുറ്റിപ്പറ്റി ആഴത്തിലും പരപ്പിലും ചിന്തിക്കുകയാണ് – ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്നതാണാ ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നാം നിരവധി മാർഗങ്ങളും രൂപപ്പെടുത്തി. അടുത്തുള്ള ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഛിന്നഗ്രഹങ്ങൾ എന്നിവയിലേക്ക് പേടകങ്ങൾ അയയ്ക്കുന്നു; സൗരയൂഥേതര ഗ്രഹങ്ങളെയും അവയുടെ അന്തരീക്ഷത്തെയും കണ്ടെത്തി അവയുടെ ആവാസയോഗ്യത വിലയിരുത്തുന്നു അങ്ങനെ ഒട്ടേറെ കാര്യങ്ങൾ. ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിൽ അന്യഗ്രഹ നാഗരികതകളിൽ നിന്നുള്ള ജൈവീക അടയാളങ്ങൾക്കായുള്ള നമ്മുടെ തിരച്ചിലുകളെ സംയോജിപ്പിക്കുകയാണ് ‘സെറ്റി’ അഥവാ സെർച്ച് ഫോർ എക്‌സ്‌ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (SETI). ഈയിടെ അന്തരിച്ച ഡോ. ഫ്രാങ്ക് ഡ്രേക്ക് എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ മേഖലയുടെ അമരക്കാരൻ.
ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച് ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള ഡോ. ആനന്ദ് നാരായണൻ ആണ് വിഷയം അവതരിപ്പിക്കുക. സെറ്റി മേഖലയിൽ ഫ്രാങ്ക് ഡ്രേക്കിന്റെ അദ്ദേഹത്തിൻ്റെ വിലപ്പെട്ട സംഭാവനകൾ സ്മരിക്കുന്നതോടൊപ്പം കഴിഞ്ഞ ദശാബ്ദങ്ങളിൽ മനുഷ്യൻ ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും അതിന്റെ സവിശേഷതകളും വ്യാപ്തിയും ഭാവിയിലെ സാദ്ധ്യതകളും ഒക്കെയും ചർച്ചയാകും.
കൂടുതൽ വിവരങ്ങൾക്ക് +91 – 9447589773