വോയേജറുകളുടെ ഹംസഗാനം.

വോയേജർ പേടകങ്ങളുടെ യാത്ര അവസാനത്തിലെത്തുകയാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി അവയിലെ ചൂടാക്കാനുള്ള സംവിധാനങ്ങളും അത്യാവശ്യമില്ലാത്ത മറ്റു ചിലവയും നാസ നിര്‍ത്തലാക്കി. അഭൂതപൂര്‍വ്വമായ ആ യാത്ര 2030 വരെ നീട്ടിക്കൊണ്ടുപോകുന്നതിനാണ് അത്.

നാല്പത്തിരണ്ടു വര്‍ഷങ്ങളായി ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന വോയേജർ 2 എന്ന അത്ഭുതം

നാല്പതുകൊല്ലം മുമ്പ് നിര്‍മ്മിച്ച ഒരു വാഹനം, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കുകയോ ഇന്ധനം നിറക്കുകയോ ചെയ്തിട്ടില്ല.  അത് ഇപ്പോള്‍ വീണ്ടും ഓടിക്കാനാവുമോ? ഇല്ല എന്നുള്ളതാവും ഉത്തരം. എന്നാൽ നാല്പതുവര്‍ഷം മുമ്പ് വിക്ഷേപിച്ച വോയേജർ 2 എന്ന ബഹിരാകാശ പേടകത്തിന്റെ കഥ ഇതിനുമപ്പുറമാണ്.  സാങ്കേതികവിദ്യയുടെ മഹാത്ഭുതങ്ങളാണ് വോയേജര്‍ പേടകങ്ങള്‍. …. കൂടുതൽ വായിക്കൂ …

Close