മാസ്ക് ഉപയോഗം കുറയുന്നു, കേരളത്തിൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത

25 ശതമാനം പേരും ശരിയായ  രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ CAPSULE (Campaign Against Pseudo Science Using Law and Ethics) സമിതി നടത്തിയ പഠനം

മാസ്കുകൾ, തെറ്റിദ്ധാരണകൾ

രോഗാണുബാധയും അതിന്റെ പകർച്ചയും തടയാൻ നിലവിലുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന നിലയിൽ മാസ്കുകൾ ഇന്ന് ഹീറോ പരിവേഷത്തിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവയുടെ ലാളിത്യം നമ്മളെ കബളിപ്പിക്കാൻ സാധ്യതയുണ്ട്. ഒറ്റനോട്ടത്തിൽ, രോഗാണുക്കളെ തടഞ്ഞ് വായുവിനെ മാത്രം അകത്തേയ്ക്കെടുക്കുന്ന (അല്ലെങ്കിൽ പുറത്തേയ്ക്ക് വിടുന്ന) ഒരു അരിപ്പ പോലെയാണ് മാസ്കുകൾ പ്രവർത്തിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷേ സത്യത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ.

Close