2021 മെയ് മാസത്തിൽ, ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ സംഘം യഥാർത്ഥത്തിൽ പൂർണ്ണമായ ആദ്യത്തെ മനുഷ്യ ജീനോം പ്രിപ്രിന്റ് രൂപത്തിൽ പ്രസിദ്ധീകരിച്ചു. മനുഷ്യരാശി ഇന്നേവരെ നടത്തിയിട്ടുള്ള ശാസ്ത്രസംരംഭങ്ങളിൽ സുപ്രധാനവും അതിശയകരവുമായ മുന്നേറ്റമാണ് സ്വന്തം ‘ജീവന്റെ പുസ്തകം’ വായിച്ചെടുത്തത് അഥവാ ‘ജനിതകഭൂപടം’ സ്വയം വരച്ചെടുത്തത്.
Tag: human genome project
Human Genome Project – 20 വർഷം പിന്നിടുമ്പോൾ – ലൂക്ക വെബിനാർ
ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയിട്ട് 2021 ഫെബ്രുവരി 12 ന് 20 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12 രാത്രി 7മണിക്ക് ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കെടുക്കാം.. ഇപ്പോൾ രജിസ്റ്റർ ചെയ്യാം