കോവിഡ് മഹാമാരി അതിജീവനം – സ്ത്രീകളുടെ സംഭാവനകൾ – ഡോ.ബി.ഇക്ബാൽ

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സമം സംഘടിപ്പിച്ച ലിംഗനീതി ചരിത്രവും വർത്തമാനവും എന്ന സെമിനാറിൽ ഡോ. ബി.ഇക്ബാലിന്റെ അവതരണം.

കോവിഡ് 19 പുതിയ അറിവുകളും സമീപനങ്ങളും

സാർസ് കോറാണ വൈറസിനോട് സാമ്യമുള്ള സാർസ് കോറോണ വൈറസ് 2 എന്ന വൈറസാണ് കോവിഡ് 19 (Corona Virus Disease 19)നുള്ള കാരണമെങ്കിലും കോവിഡ് 19 ഒട്ടനവധി തനിമകളുള്ള ഒരു പുതിയ രോഗമാണ്. ദിവസം കടന്ന് പോകുന്തോറും കോവിഡിനെ സംബന്ധിച്ച് പുതിയ നിരവധി വിവരങ്ങൾ ഗവേഷകർ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞ ജൈവസാങ്കേതികവിദ്യാവിപ്ലവം രോഗചികിത്സയിലും നിർണയത്തിലുമെല്ലാം വിസ്മയകരങ്ങളായ മാറ്റങ്ങൾക്കുള്ള സാധ്യത തുടർന്നിട്ടുണ്ട്. എന്നാൽ അതോടൊപ്പം രോഗപ്രവചനസാധ്യത, വൈദ്യശാസ്ത്രനൈതികത, ചികിത്സാമാനദണ്ഡങ്ങൾ, ജനിതകപേറ്റന്റ്, വൈദ്യ ശാസ്ത്രവാണിജ്യവൽകരണം, ചികിത്സാചെലവിലുള്ള ഭീമ മായ വർധന തുടങ്ങി ശാസ്ത്രസാങ്കേതികവും സാമൂഹികവും സാമ്പത്തികവും നൈതികവു മായ ഒട്ടനവധി പ്രഹേളികകളും വെല്ലുവിളികളും ജനിതകവിപ്ലവം ഉയർത്തുന്നുണ്ട്.

Close