ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ

നമ്മുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തോന്നും, നമ്മുടെ ആരോഗ്യത്തെ കുറിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് എന്ത് താല്പര്യമാണെന്ന്! പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങൾ നമ്മെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുണ്ടോ എന്നറിയില്ല. ആരോഗ്യമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന പരസ്യങ്ങൾ ഒരു ഭാഗത്ത്, ചില തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിടുന്നവ മറ്റൊരു ഭാഗത്ത്. നാമിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെയാണ്.

INFODEMIC – വ്യാജവാർത്തകളിൽ നിന്നും അകലം പാലിക്കാം

ഇൻഫോഡമിക് വ്യാപിക്കുന്നത് വൈറസ് വ്യാപിക്കുന്നതിനു സമാനമായിത്തന്നെ, അതെ വേഗത്തിൽ, പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായി ധരിച്ചവർ, അത് മറ്റുള്ളവരിലേക്ക് കൈമാറുന്നു. നാം കേൾക്കുന്ന വ്യാജവാർത്തകൾ, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് അതിനാൽ അപകടകരകമാകാം. തീർച്ചയായും, ഇൻഫോഡമിക്കിൽ നിന്ന് നമുക്ക് അകന്നു നിൽക്കാം.

ആയുഷും വൈദ്യശാസ്ത്രഗവേഷണവും

വൈദ്യശാസ്ത്രത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നത് അതിൽ നടക്കുന്ന ഗവേഷണത്തിന്റെ ശക്തിയാണ്. മോഡേൺ മെഡിസിനിൽ ഗവേഷണം ധാരാളം നടക്കുന്നുണ്ട്. എന്നാൽ ആയുഷ് വിഭാഗത്തിൽ അങ്ങനെയല്ല.

Close