2019 ഒക്ടോബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

2019 ആഗസ്റ്റിലെ ആകാശം

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. പൂത്തുലഞ്ഞു നിൽക്കുന്ന ആകാശഗംഗ, വൃശ്ചികം നക്ഷത്രരാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഹണങ്ങൾ എന്നിവയെയെല്ലാം ഈ മാസം അനായാസമായി തിരിച്ചറിയാം. പെഴ്സീയഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

ജൂലൈ 17ന് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം

ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും. ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.

2019 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

ജൂണിലെ ആകാശം – 2019

മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.

Close