Read Time:3 Minute
[dropcap]ഡി[/dropcap]സംബര്‍ 26 ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകുന്ന വിവരം അറിഞ്ഞുകാണുമല്ലോ? അതിനെ സ്വാഗതം ചെയ്യാനായി കേരള സര്‍ക്കാര്‍ സഹായത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗണിത – ജ്യോതിശ്ശാസ്ത്ര രംഗത്തെ കേരള പൈതൃക പഠനത്തിനായുള്ള അന്തർ സർവ്വകലാശാല കേന്ദ്രം (IUCKLAM – Inter-university Centre for Studies on Kerala Legacy of Astronomy and Mathematics)” , “അയൂക്ക ഗവേഷണ വികസന കേന്ദ്രം (ICARD)” എന്നിവയുടെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാല സംഘം, കുടുംബശ്രീ മിഷന്‍, അമച്വര്‍ അസ്ട്രോണമേഴ്സ് കേരള കൂട്ടായ്മ, വിവിധ യുവജന പ്രസ്ഥാനങ്ങള്‍, ബഹുജന സംഘടനകള്‍ തുടങ്ങി ഏവരുടെയും സഹകരണത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്തുവാനും ഗ്രഹണ സംബന്ധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുവാനും വോളണ്ടിയര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.2019 ഡിസംബർ 26ലെ വലയഗ്രഹണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായാണ് പരിശീലനം.
ഒരു പകലും തുടര്‍ന്നുള്ള രാത്രിയുമായിട്ടാകും പരിശീലനം.
മൂന്ന് മേഖലകളായി തിരിച്ചാണ് പരിശീലനം നല്‍കുക.
തെക്കന്‍ മേഖല തീയതി: 23 നവംബര്‍ 2019 ശനിയാഴ്ച വേദി: ഗവ. കോളേജ്, കാര്യവട്ടം ബന്ധപ്പെടുക: അനീഷ് കുമാര്‍,അസ്സി. പ്രൊഫസ്സര്‍, ഗവ. കോളേജ്, കാര്യവട്ടം 9446170277, [email protected] |
മദ്ധ്യ മേഖല തീയതി: 16 നവംബര്‍ 2019 ശനിയാഴ്ച വേദി: ഭൗതികശാസ്ത്രവകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബന്ധപ്പെടുക: അതുൽ. ആർ. ടി. 9809702513 IUCKLAM, CUSAT. Kalamassery. [email protected] |
വടക്കന്‍ മേഖല തീയതി: 23 നവംബര്‍ 2019 ശനിയാഴ്ച വേദി: ഗവ. കോളേജ്, മടപ്പള്ളി, വടകര ബന്ധപ്പെടുക: ഡോ. ജി. ഹരികൃഷ്ണൻ, അസ്സി. പ്രൊഫസ്സര്‍, ഗവ. കോളേജ്, മടപ്പള്ളി 9447855840, [email protected] |
പ്രധാന വിഷയങ്ങള്‍:
- ഗ്രഹണം എന്തുകൊണ്ട്, എങ്ങനെ നിരീക്ഷിക്കാം – പരിശീലനം
- വിവിധ തരം ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് വാനനിരീക്ഷണം – പരിശീലനം
- പാനല്‍ ചര്‍ച്ച, സംശയ നിവാരണം.പ്രവേശനം സൗജന്യം, രജിസ്ട്രേഷന്‍ വഴി മാത്രം. തിരഞ്ഞെടുക്കുന്നവരെ ഇ-മെയില്‍ വഴി അറിയിക്കുന്നതാണ്.
- രജിസ്‌ട്രേഷൻ ഫീ ഇല്ല. രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected] ,
പ്രൊഫ. ടൈറ്റസ് കെ മാത്യു
മേധാവി, IUCKLAM (CUSAT)
കൊച്ചി, കേരളം
Related
0
0