Read Time:2 Minute

ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

സെപ്തംബർ 28 ലോക വ്യാപകമായി പേവിഷബാധ ദിനമായി ആചരിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പേവിഷബാധ. ഇന്ത്യയിൽ ഏകദേശം 20,000 പേർ പ്രതിവർഷം ഈ രോഗം ബാധിച്ചു മരണപ്പെടുന്നുണ്ട്. അതിൽ 5മുതൽ 10വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ് പേവിഷ ബാധയേൽക്കുന്നതിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്‌. വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99%പേർക്കും പേവിഷബാധ യുണ്ടാകുന്നത്. കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്.
2019- ലെ ദിനാചരണ സന്ദേശം

“പ്രതിരോധ കുത്തിവയ്‌പ്പിലൂടെ പേവിഷബാധാ നിർമ്മാർജ്ജനം – Rabies: Vaccinate to Eliminate

മൃഗങ്ങളുടെ കടിയേറ്റാൽ

• കടിയേറ്റ ഭാഗം സോപ്പുപയോഗിച്ചു ഒഴുകുന്ന ശുദ്ധജലത്തിൽ 10-15 മിനിറ്റ് സമയം കഴുകുക
• എത്രയും വേഗം അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ നിന്നും പേവിഷ ബാധക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പ് ഉൾപ്പടെയുള്ള ചികിത്സാ മാർഗ്ഗരേഖ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കുക.
പേവിഷബാധ ഉണ്ടായാൽ അത് ഭേദമാക്കുന്നതിനുള്ള മരുന്നുകൾ ഒന്നും തന്നെ ലഭ്യമല്ല. അതിനാൽ
• വളർത്തു മൃഗങ്ങൾക്ക് യഥാസമയം പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക
• അപരിചിത മൃഗങ്ങൾ മനുഷ്യരെ കടിക്കുകയോ, മാന്തുകയോ, ശരീരത്തിലെ മുറിവുകളിൽ അവയുടെ ഉമിനീര് പുരളുകയോ ചെയ്താൽ പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധകുത്തിവയ്‌പ്പ് ഉടൻ തന്നെ എടുക്കുക.

Happy
Happy
22 %
Sad
Sad
56 %
Excited
Excited
0 %
Sleepy
Sleepy
11 %
Angry
Angry
11 %
Surprise
Surprise
0 %

Leave a Reply

Previous post അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം
Next post ഒരു വൈറസിന്റെ കഥ
Close