Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
bulk modulus | ബള്‍ക് മോഡുലസ് | - |
Bullettin Board Service | ബുള്ളറ്റിന്‍ ബോര്‍ഡ് സര്‍വീസ് | വാര്‍ത്തകള്‍ അടങ്ങുന്ന പോസ്റ്റുകള്‍ വായിക്കാനും അഭിപ്രായങ്ങള്‍ എഴുതാനും കഴിയുന്ന, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ് വെയര്‍. |
Bulliform cells | ബുള്ളിഫോം കോശങ്ങള്‍ | പൂപ്പല്‍ വര്‍ഗത്തിലെ ചെടികളുടെ ഇലകളില്‍ കാണുന്ന വലിയ വാക്വോളുകളുള്ള കോശങ്ങള്‍. |
bundle sheath | വൃന്ദാവൃതി | സസ്യങ്ങളില്‍ സംവഹന നാളീവൃന്ദത്തെ വലയം ചെയ്യുന്ന കോശനിര. |
buoyancy | പ്ലവക്ഷമബലം | ദ്രാവകത്തില്‍ ഭാഗികമായോ പൂര്‍ണമായോ മുങ്ങിക്കിടക്കുന്ന വസ്‌തുവില്‍ മുകളിലേക്ക് അനുഭവപ്പെടുന്ന ബലം. പ്ലവനം ചെയ്യുമ്പോള്‍ വസ്‌തുവിന്റെ ഭാരവും ഈ ബലവും തുല്യമായിരിക്കും. |
bus | ബസ് | കമ്പ്യൂട്ടറിലെ വിവിധ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന സിഗ്നല്‍ കൈകാര്യം ചെയ്യുന്ന ചാനല്‍. ഇതില്‍ ഒന്നിലധികം കണക്‌ഷനുകള്‍ ഉണ്ടായിരിക്കും. ഡാറ്റ ബസ്, കണ്‍ട്രാള്‍ ബസ് എന്നിങ്ങനെ വിവിധതരം ബസ്സുകള്‍ ഉണ്ട്. |
butane | ബ്യൂട്ടേന്‍ | C4H10. ആല്‍ക്കേന്‍ കുടുംബത്തില്‍ പെട്ട ഹൈഡ്രാകാര്‍ബണ്‍. പാചകവാതകം മുഖ്യമായും ബ്യൂട്ടേന്‍ ആണ്. |
butanol | ബ്യൂട്ടനോള്‍ | C4H9-OH. ഈ ആല്‍ക്കഹോളിന് നാല് ഐസോമറുകള്‍ ഉണ്ട്. |
butanone | ബ്യൂട്ടനോണ്‍ | CH3-CO-C2H5. പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലായകം. |
butte | ബ്യൂട്ട് | മുകള്ഭാഗം പരന്ന്, ചെങ്കുത്തായ പാര്‍ശ്വങ്ങളോടു കൂടിയ, ഒറ്റ തിരിഞ്ഞ് നില്‍ക്കുന്ന കുന്ന്. മിക്കവാറും ഇടവിട്ട പ്രളയത്തെ അതിജീവിച്ചവയായിരിക്കും. |
buttress | ബട്രസ് | കുന്നിന് ചരുവില്‍ നിന്ന് ഉന്തിനില്‍ക്കുന്ന പാറക്കെട്ട്. |
butyric acid | ബ്യൂട്ടിറിക് അമ്ലം | CH3-CH2-CH2-COOH. വെണ്ണ കനച്ച വാസനയുള്ള ദ്രാവകം. ഇതിന്റെ എസ്റ്ററുകള്‍ ആഹാരപദാര്‍ഥങ്ങള്‍ക്ക് പരിമളം നല്‍കാന്‍ ഉപയോഗിക്കുന്നു. |
Buys Ballot's law | ബൈസ് ബാലോസ് നിയമം | ഉത്തരാര്‍ധ ഗോളത്തില്‍ കാറ്റിന്റെ ദിശയ്‌ക്ക് പിന്തിരിഞ്ഞുനില്‍ക്കുന്ന നിരീക്ഷകന്റെ ഇടതുഭാഗത്തും ദക്ഷിണാര്‍ധഗോളത്തില്‍ നിരീക്ഷകന്റെ വലതുഭാഗത്തുമായിരിക്കും അന്തരീക്ഷമര്‍ദം കുറവ്. ബൈസ് ബാലോസ് നിയമം ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നു. |
byproduct | ഉപോത്‌പന്നം | ഒരു അഭിക്രിയയില്‍ മുഖ്യ ഉത്‌പന്നത്തോടൊപ്പം ലഭിക്കുന്ന ഉപോത്‌പന്നം. |
bysmalith | ബിസ്മലിഥ് | ഒരിനം ആന്തരാഗ്നേയ ശില. വൃത്താകാര ഭ്രംശനം മൂലം കമാനാകൃതിയിലുള്ള അഗ്രമായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. |
byte | ബൈറ്റ് | 8 ബിറ്റുകളുടെ സംഘാതത്തിനു പറയുന്ന പേര്‍. കംപ്യൂട്ടര്‍ വാക്കിന്റെ നീളം ബൈറ്റ് അളവിലാണ് പറയുന്നത്. |
C | സി | ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിംഗ് ഭാഷ |
C Band | സി ബാന്‍ഡ് | 4 GHz മുതല്‍ 8 GHz വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍. |
C++ | സി പ്ലസ് പ്ലസ് | C എന്ന കംപ്യൂട്ടര്‍ പ്രാഗ്രാമിംഗ് ഭാഷയെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു കമ്പ്യൂട്ടര്‍ ഭാഷ. |
cable television | കേബിള്‍ ടെലിവിഷന്‍ | ടെലിവിഷന്‍ പ്രോഗ്രാമുകള്‍ വിതരണം ചെയ്യാനുള്ള ഒരു സംവിധാനം. സാധാരണ ടെലിവിഷന്‍ സംപ്രഷണത്തില്‍ നിന്ന് വ്യത്യസ്‌തമായി കേബിള്‍ വഴി നേരിട്ട് വീട്ടിലെത്തുന്നു. |