Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
antivenumപ്രതിവിഷംപാമ്പുവിഷവും ചിലയിനം ചിലന്തിവിഷവും നിര്‍വീര്യമാക്കുന്ന സിറം.
antlerമാന്‍ കൊമ്പ്‌മാനുകളുടെ തലയോടില്‍ നിന്ന്‌ പൊങ്ങിനില്‍ക്കുന്ന കൊമ്പുപോലെയുള്ള വളര്‍ച്ച. കൊമ്പില്‍ നിന്ന്‌ വ്യത്യസ്‌തമായി പലപ്പോഴും ഇവയ്‌ക്ക്‌ ശിഖരങ്ങളുണ്ടായിരിക്കും. കൊല്ലത്തിലൊരിക്കല്‍ കൊഴിഞ്ഞുപോകും. റെയിന്‍ഡിയറിലൊഴികെ മറ്റെല്ലാ മാനുകളിലും ആണിനു മാത്രമേ കൊമ്പുണ്ടായിരിക്കുകയുള്ളൂ.
anuraഅന്യൂറക്ലാസ്‌ ആംഫീബിയയിലെ വാലില്ലാത്ത ഉഭയ വാസികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍.
anusഗുദംഅന്നപഥത്തില്‍ നിന്ന്‌ ദഹിക്കാത്ത ഭക്ഷണ പദാര്‍ഥങ്ങളും വിസര്‍ജ്യവസ്‌തുക്കളുമെല്ലാം പുറത്തേക്കു കളയുവാനുള്ള ദ്വാരം.
anvilഅടകല്ല്‌-
anvil cloudആന്‍വില്‍ മേഘംമുകള്‍ഭാഗം പരന്ന്‌ ആന്‍വിലിന്റെ (അടകല്ല്‌) ആകൃതിയില്‍ കാണപ്പെടുന്ന ഇടിമേഘം, അഥവാ കുമുലോ നിംബസ്‌ മേഘം.
aortaമഹാധമനിഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിളില്‍ നിന്ന്‌ പുറപ്പെടുന്ന വലിയ ധമനി.
apastronതാരോച്ചംഅന്യോന്യം പരിക്രമണം ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങള്‍/നക്ഷത്ര-ഗ്രഹയുഗ്മം ഏറ്റവും അകലെ ആയിരിക്കുന്ന സ്ഥാനം. cf periastron.
apatiteഅപ്പറ്റൈറ്റ്‌കാല്‍സ്യത്തിന്റെ ഫോസ്‌ഫേറ്റ്‌. ചിലപ്പോള്‍ ഫ്‌ളൂറൈഡ്‌, ക്ലോറൈഡ്‌, ഹൈഡ്രാക്‌സിന്‍, കാര്‍ബണേറ്റ്‌ എന്നിവയും അടങ്ങിയിരിക്കും. അവസാദ ഫോസ്‌ഫേറ്റ്‌ ശിലകളുടെ മുഖ്യ ഘടകം.
apertureഅപെര്‍ച്ചര്‍1. ഒരു പ്രകാശിക ഉപകരണത്തില്‍ (ഉദാ: ക്യാമറ) പ്രകാശരശ്‌മി കടന്നുപോകാന്‍ അനുവദിക്കുന്ന ദ്വാരം. 2. ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ സഫല വ്യാസവും ഫോക്കസ്‌ ദൂരവും തമ്മിലുള്ള അനുപാതം. 3. ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ വ്യാസം.
apexശിഖാഗ്രംഏതെങ്കിലും രേഖയെയോ തലത്തെയോ അടിസ്ഥാനമാക്കി ഏറ്റവും ദൂരെയുള്ള ബിന്ദു. ഉദാ: ത്രികോണത്തില്‍ ആധാരമാക്കി എടുക്കുന്ന വശത്തിന്‌ എതിരെയുള്ള ശീര്‍ഷം.
aphelionസരോച്ചംസൂര്യനെ ദീര്‍ഘവൃത്തത്തില്‍ ചുറ്റുന്ന ഒരു ഗ്രഹം സൂര്യന്‌ ഏറ്റവും അകലെ ആയിരിക്കുന്ന സ്ഥാനം. cf perihelion.
apical dominanceശിഖാഗ്ര പ്രാമുഖ്യംസസ്യങ്ങളില്‍ അഗ്രമുകുളം പാര്‍ശ്വമുകുളങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന അവസ്ഥ. അഗ്രഭാഗത്ത്‌ ഓക്‌സിനുകള്‍ എന്ന്‌ പറയുന്ന സസ്യഹോര്‍മോണുകള്‍ കൂടുതലുണ്ടാവുന്നതാണ്‌ ഇതിന്‌ കാരണം.
apical meristemഅഗ്രമെരിസ്റ്റംസസ്യങ്ങളിലെ വേരിന്റെയും കാണ്ഡത്തിന്റെയും അഗ്രഭാഗത്തായി തീവ്രമായി കോശവിഭജനം നടക്കുന്ന ഭാഗം.
Apicultureതേനീച്ചവളര്‍ത്തല്‍കൂടുകളില്‍ ശാസ്‌ത്രീയമായി തേനീച്ചകളെ വളര്‍ത്തല്‍.
APLഎപിഎല്‍ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിങ്ങ്‌ ഭാഷ. A Programming Language എന്നതിന്റെ ചുരുക്കം.
aplanosporeഎപ്ലനോസ്‌പോര്‍അലൈംഗിക പ്രത്യുത്‌പാദന വേളയില്‍ ചില ആല്‍ഗകളിലും ഫംഗസുകളിലും രൂപപ്പെടുന്ന ചലനശേഷിയില്ലാത്ത സ്‌പോറുകള്‍.
apocarpousവിയുക്താണ്ഡപംഅണ്ഡപര്‍ണങ്ങള്‍ വേറിട്ടു നില്‍ക്കുന്ന അവസ്ഥ.
Apodaഅപോഡക്ലാസ്‌ ആംഫീബിയയുടെ ഒരു വിഭാഗം. കാലുകളില്ലാത്ത ഉഭയവാസികള്‍ ഇതില്‍പെടുന്നു. മണ്ണില്‍ തുരന്നാണ്‌ ഇവ ജീവിക്കുന്നത്‌. ഉദാ: ഇക്തിയോഫിസ്‌.
Apoenzymeആപോ എന്‍സൈംഎന്‍സൈമിന്റെ പ്രാട്ടീന്‍ മോയിറ്റി. ഇതാണ്‌ എന്‍സൈമിന്റെ വിശേഷ സ്വഭാവത്തിന്‌ അടിസ്ഥാനം.
Page 22 of 301 1 20 21 22 23 24 301
Close