Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
monoatomic gas | ഏകാറ്റോമിക വാതകം. | തന്മാത്രയില് ഒരു ആറ്റം മാത്രമുള്ള വാതകം. ഉദാ: നിഷ്ക്രിയ വാതകങ്ങള്‍. |
monocarpic plants | ഏകപുഷ്പി സസ്യങ്ങള്‍. | ജീവിതകാലത്ത് ഒരിക്കല്‍ മാത്രം പൂക്കുന്ന സസ്യങ്ങള്‍. ഉദാ: മുള. |
monochromatic | ഏകവര്ണം | |
monoclonal antibody | ഏകക്ലോണീയ ആന്റിബോഡി. | ഒരു ക്ലോണില്‍ പെട്ട ലിംഫ് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ ആന്റിബോഡികള്‍ തന്മാത്രാ ജൈവശാസ്ത്രത്തിലെ സുപ്രധാന പരീക്ഷണോപകരണങ്ങളാണ്. ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ ഏകക്ലോണീയ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കുവാന് കഴിഞ്ഞേക്കും. |
monocyclic | ഏകചക്രീയം. | കാര്‍ബണിക തന്മാത്രകളില് കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരു വലയം മാത്രമുള്ള സംയുക്തങ്ങള്‍. ഉദാ: ബെന്‍സീന്‍. |
monocyte | മോണോസൈറ്റ്. | എഗ്രാനുലോസൈറ്റ് വിഭാഗത്തില്‍ പെട്ട ഒരിനം വെളുത്ത രക്തകോശം. ഇവ രക്തത്തില്‍ നിന്ന് മറ്റു കലകളിലേക്ക് പ്രവേശിക്കും. അവിടെനിന്ന് ബാക്റ്റീരിയങ്ങളെയും മറ്റ് അന്യപദാര്‍ത്ഥങ്ങളെയും ഫാഗോസൈറ്റോസിസ് വഴി ഭക്ഷിക്കുന്നു. |
monodelphous | ഏകഗുച്ഛകം. | കേസരങ്ങളുടെ തന്തുക്കള്‍ ഒരു വ്യൂഹമായി ചേര്‍ന്നിരിക്കുന്ന അവസ്ഥ. |
monoecious | മോണീഷ്യസ്. | ആണ്-പെണ് പ്രത്യുല്പാദനാവയവങ്ങള് ഒരേ ചെടിയില്‍ തന്നെ വെവ്വേറെ പൂക്കളില്‍ കാണുന്ന അവസ്ഥ. ഉദാ: കുമ്പളം. |
monohybrid | ഏകസങ്കരം. | ഒരു ലോക്കസില്‍ മാത്രം വിജാതീയ അല്ലീലുകളെ വഹിക്കുന്ന സങ്കര സന്തതി. ഒരു ഗുണത്തില്‍ മാത്രം വൈജാത്യം പുലര്‍ത്തുന്ന രണ്ട് ജീവികളെ തമ്മില്‍ സങ്കരണം ചെയ്യുന്നതിന്റെ ഫലമാണിത്. |
monohydrate | മോണോഹൈഡ്രറ്റ്. | ഒറ്റ തന്മാത്ര ക്രിസ്റ്റലീകരണ ജലം അടങ്ങിയിരിക്കുന്ന സംയുക്തം. ഉദാ: മാംഗനീസ്സള്ഫേറ്റ് മോണോഹൈഡ്രറ്റ്. (MnSO4−H2O) |
monomer | മോണോമര്‍. | ഒരു പോളിമറിന്റെ അടിസ്ഥാന യൂണിറ്റ്. ഉദാ: ന്യൂക്ലിയോടൈഡുകള്‍. ഇവ കൂടിച്ചേര്‍ന്നാണ് ന്യൂക്ലിക് അമ്ലങ്ങള്‍ ഉണ്ടാവുന്നത്. |
monomial | ഏകപദം. | ഒരു പദം മാത്രമുള്ള ബീജീയ വ്യഞ്ജകം. ഉദാ: 2 x |
monomineralic rock | ഏകധാതു ശില. | ഒറ്റ ധാതു മാത്രമടങ്ങിയ ശില. ഉദാ: ഡ്യാനൈറ്റ്, അനോര്‍ത്തോസൈറ്റ് . |
monophyodont | സകൃദന്തി. | ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു കൂട്ടം പല്ലുകള്‍ മാത്രമുള്ള ജന്തുക്കള്‍. |
monoploid | ഏകപ്ലോയ്ഡ്. | haploid ന്റെ മറ്റൊരു പേര്. |
monosaccharide | മോണോസാക്കറൈഡ്. | ജലവിശ്ലേഷണം മുഖേന വിഘടിപ്പിച്ച് ചെറിയ ഘടകങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കാത്ത കാര്‍ബോഹൈഡ്രറ്റ്. ഉദാ: ഗ്ലൂക്കോസ് C6H12O6. |
monosomy | മോണോസോമി. | ദ്വിപ്ലോയ്ഡ്സെറ്റില് നിന്ന് ഒരു ക്രാമസോം കുറവായിരിക്കുന്ന (2n-1) അവസ്ഥ. |
monotremata | മോണോട്രിമാറ്റ. | സസ്തനികളുടെ ഒരു വിഭാഗം. ആസ്ത്രലിയയിലും ന്യൂഗിനിയിലും കാണുന്ന മുട്ടയിടുന്ന സസ്തനികളായ എക്കിഡ്നയും പ്ലാറ്റിപ്പസും ഇതില്‍പ്പെടുന്നു. ഉരഗങ്ങളെപ്പോലെ മലമൂത്രവിസര്‍ജ്ജനത്തിനായി ക്ലോയാക്ക എന്ന ഒറ്റ ദ്വാരമേയുള്ളൂ. ജീവിച്ചിരിക്കുന്ന സസ്തനികളില്‍ വെച്ച് ഏറ്റവും പ്രാകൃതങ്ങളായ ഇവയെ പ്രാട്ടോത്തീരിയ എന്നും പറയും. |
monovalent | ഏകസംയോജകം. | സംയോജകത 1 ആയിരിക്കുന്ന മൂലകമോ റാഡിക്കലോ, ഉദാ: ഹൈഡ്രജന്‍, നൈട്രറ്റ് റാഡിക്കല്‍ ( NO-3). |
monozygotic twins | ഏകസൈഗോട്ടിക ഇരട്ടകള്‍. | സമരൂപ ഇരട്ടകള്‍ എന്നതിന്റെ സാങ്കേതിക പദം. ഒരേ അണ്ഡത്തില് നിന്ന് ഉണ്ടാകുന്നവയാകയാല് ജനിതകപരമായി ഐകരൂപ്യം ഉണ്ടായിരിക്കും. |