Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
macrogameteമാക്രാഗാമീറ്റ്‌.രണ്ടുതരത്തിലുള്ള ഗാമീറ്റുകളുള്ള ആല്‍ഗകളില്‍ വലുപ്പം കൂടിയ ഗാമീറ്റ്‌.
macronucleusസ്ഥൂലന്യൂക്ലിയസ്‌.പ്രാട്ടോസോവകളില്‍ (പ്രത്യേകിച്ച്‌ സീലിയേറ്റുകളില്‍) കാണുന്ന രണ്ട്‌ ന്യൂക്ലിയസ്സുകളില്‍ വലുപ്പം കൂടിയത്‌. പാരമ്പര്യ സംക്രമണത്തില്‍ പങ്കില്ല. കോശത്തില്‍ നടക്കുന്ന പ്രാട്ടീന്‍ സംശ്ലേഷണത്തെമാത്രം നിയന്ത്രിക്കുന്നു. meganucleus എന്നും പറയും.
macronutrientസ്ഥൂലപോഷകം.കൂടിയ അളവില്‍ ആവശ്യമായ പോഷക പദാര്‍ഥങ്ങള്‍. പ്രാട്ടീനും കാര്‍ബോഹൈഡ്രറ്റും കൊഴുപ്പുമെല്ലാം ജന്തുക്കള്‍ക്ക്‌ സ്ഥൂല പോഷകങ്ങളാണ്‌. നൈട്രജനും പൊട്ടാസ്യവും സസ്യങ്ങളുടെ സ്ഥൂല പോഷകങ്ങളാണ്‌.
macrophageമഹാഭോജി.കശേരുകികളുടെ കലകളില്‍ ധാരാളമായി കാണുന്ന അമീബയെ പോലുള്ള വലിയ കോശങ്ങള്‍. മോണോസൈറ്റ്‌ കോശങ്ങള്‍ക്ക്‌ രൂപാന്തരം വന്നാണ്‌ ഇവയുണ്ടാകുന്നത്‌. ക്ഷതമേറ്റ കോശങ്ങളെയും കോശാവശിഷ്‌ടങ്ങളെയും ഭക്ഷിക്കുന്നു. രോഗപ്രതിരോധത്തിലും പങ്കുണ്ട്‌.
macroscopicസ്ഥൂലം.വലിയ. ഉദാ: സ്ഥൂല ശരീരം, സ്ഥൂല പ്രപഞ്ചം
maculaമാക്ക്യുല1. ആന്തര കര്‍ണത്തിലെ യൂട്രിക്കുലസ്‌, സാക്കുലസ്‌ ഭാഗങ്ങളില്‍ കാണുന്ന സംവേദക രോമങ്ങളുള്ള കോശങ്ങള്‍. ശരീരത്തിന്റെ സ്ഥാനത്തെപ്പറ്റി വിവരം നല്‍കുന്നു. 2. നട്ടെല്ലുള്ള ജീവികളുടെ കണ്ണുകളിലെ റെറ്റിനയില്‍ കാഴ്‌ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം.
magellanic cloudsമഗല്ലനിക്‌ മേഘങ്ങള്‍.ആകാശഗംഗയുടെ ( milky way) രണ്ട്‌ അയല്‍ ഗ്യാലക്‌സികള്‍. വലിയ മെഗല്ലെനിക്‌ മേഘവും ചെറിയ മഗെല്ലെനിക്‌ മേഘവും ( large & small magellanic clouds) ഉണ്ട്‌. രണ്ടും രൂപരഹിത ( irregular) ഗ്യാലക്‌സികളാണ്‌. വലിയ മഗല്ലെനിക്‌ മേഘം 50,000 പാര്‍സെക്‌ അകലെയാണ്‌. ചെറിയ മേഘം 57,000 പാര്‍സെക്‌ അകലെയും. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ ഈ ഗ്യാലക്‌സികള്‍ ദൃശ്യമാകും.
maggotമാഗട്ട്‌.ഡിപ്‌റ്റെറ വിഭാഗത്തില്‍ പെട്ട ഷഡ്‌പദങ്ങളുടെ (ഉദാ: ഈച്ച) ലാര്‍വ. പുഴുപോലുള്ള ഇവയ്‌ക്ക്‌ കാലുകളോ വ്യക്തമായ തലയോ ഇല്ല.
magic number ( phy)മാജിക്‌ സംഖ്യകള്‍.അണുകേന്ദ്രത്തിനുള്ളില്‍ പ്രാട്ടോണുകളും ന്യൂട്രാണുകളും ഊര്‍ജ ഷെല്ലുകളായി നിലകൊള്ളുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. ഓരോ ഷെല്ലും പൂര്‍ണമാകാന്‍ വേണ്ട കണങ്ങളുടെ എണ്ണം 2, 8, 20, 28, 50, 82, 126 എന്നിങ്ങനെയാണ്‌. പ്രാട്ടോണുകളും ന്യൂട്രാണുകളും പൂര്‍ണ ഷെല്ലുകള്‍ രൂപീകരിച്ചിരിക്കുന്ന അണുകേന്ദ്രങ്ങള്‍ ഏറ്റവും സ്ഥിരതയുള്ളവയായി കാണപ്പെടുന്നു.
magic squareമാന്ത്രിക ചതുരം.വിലങ്ങനെയോ കുത്തനെയോ വികര്‍ണങ്ങളിലൂടെയോ കൂട്ടിയാല്‍ ഒരേ സംഖ്യ കിട്ടത്തക്കവിധത്തില്‍ അക്കങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചതുരക്കള്ളികളോടുകൂടിയ കളം.
magmaമാഗ്‌മ.ദ്രാവകാവസ്ഥയിലുള്ള പാറ. ഇത്‌ പ്രധാനമായും നീരാവിയും മറ്റ്‌ വാതകങ്ങളും അലിഞ്ഞുചേര്‍ന്നിട്ടുള്ള ദ്രാവക സിലിക്കേറ്റ്‌ ആണ്‌. മാന്റിലില്‍ ഏതാണ്ട്‌ 70 കി.മീ. ആഴത്തില്‍ നിന്നാണ്‌ ഇതിന്റെ ഉത്ഭവം. ഭമോപരിതലത്തില്‍ എത്താത്ത മാഗ്‌മ ബാത്തോലിത്ത്‌, ഡൈക്ക്‌ എന്നീ അന്തര്‍ജാതശിലകളായി മാറുന്നു. അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും വിള്ളലുകളില്‍ നിന്നും പുറത്തുവരുമ്പോള്‍ ലാവയായിത്തീരുന്നു. ഭമോപരിതലത്തില്‍ എത്തിച്ചേരുന്ന മാഗ്മയുടെ താപനില 8500 C മുതല്‍ 12000 C വരെ ആയിരിക്കും.
magnaliumമഗ്നേലിയം.അലൂമിനിയം 90%, മഗ്നീഷ്യം 10% ഇവ ചേര്‍ത്ത കൂട്ടുലോഹം. ഘനത്വം കുറഞ്ഞ ഈ കൂട്ടുലോഹം ദൃശ്യ, അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ നല്ല പ്രതിഫലകം ആണ്‌.
magnetകാന്തം.സ്വതന്ത്രമായി തൂക്കിയിട്ടാല്‍ തെക്കു വടക്കുദിശയില്‍ നില്‍ക്കുക, കാന്തസ്വഭാവമുള്ള പദാര്‍ഥങ്ങളെ ആകര്‍ഷിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്‌തു. പ്രകൃതിയില്‍ സ്വാഭാവികമായി രൂപം കൊള്ളുന്നതും കൃത്രിമമായി സൃഷ്‌ടിച്ചെടുക്കുന്നതുമായ രണ്ടുതരം കാന്തങ്ങളുണ്ട്‌. പല ആധുനിക യന്ത്രാപകരണങ്ങളിലും അടിസ്ഥാന ഘടകം കാന്തങ്ങളാണ്‌. പല ആകൃതികളിലുണ്ട്‌. ആകൃതിക്കനുസരിച്ച്‌ ബാര്‍ കാന്തം, ഹോഴ്‌സ്‌ഷൂ കാന്തം എന്നിങ്ങനെ പേരുകളുണ്ട്‌.
magnetic bottleകാന്തികഭരണി.അണുസംലയന പരീക്ഷണങ്ങളില്‍ പ്ലാസ്‌മയെ നിശ്ചിതസ്ഥാനത്ത്‌ നിലനിര്‍ത്താന്‍ വേണ്ടി ക്രമീകരിക്കപ്പെട്ട കാന്തികക്ഷേത്രം. അത്യുന്നത താപനിലയിലുള്ള പ്ലാസ്‌മയെ ഉള്‍ക്കൊള്ളാന്‍ സാധാരണ പദാര്‍ഥനിര്‍മിത പാത്രങ്ങള്‍ക്കാവില്ല. അതിനാലാണ്‌ കാന്തികക്ഷേത്രം ഉപയോഗിക്കുന്നത്‌.
magnetic constantകാന്തിക സ്ഥിരാങ്കം.permeability നോക്കുക.
magnetic equatorകാന്തിക ഭൂമധ്യരേഖ.ഭൂകാന്തത്തിന്റെ ഉത്തര ദക്ഷിണധ്രുവങ്ങളില്‍ നിന്ന്‌ തുല്യ അകലത്തില്‍ കിടക്കുന്ന ബിന്ദുക്കളെ യോജിപ്പിച്ചു വരയ്‌ക്കുന്ന സാങ്കല്‌പിക രേഖ. aclinic രേഖ എന്നും പറയും.
magnetic poleകാന്തികധ്രുവം.അന്തരീക്ഷത്തില്‍ യഥേഷ്‌ടം ചലിക്കാന്‍ കഴിയുന്ന ഒരു കാന്ത സൂചി, ഏത്‌ ഭമോപരിതല ബിന്ദുവില്‍ വെച്ച്‌ നേരെ താഴേയ്‌ക്ക്‌ ചൂണ്ടുന്നുവോ അതാണ്‌ ഉത്തര കാന്തികധ്രുവം. ദക്ഷിണ കാന്തിക ധ്രുവത്തില്‍ അതേ സൂചി നേരെ മുകളിലോട്ടു ചൂണ്ടുന്നു. ഈ ധ്രുവങ്ങളെ നതി ധ്രുവങ്ങള്‍ എന്നും പറയും.
magnetic potentialകാന്തിക പൊട്ടന്‍ഷ്യല്‍.-
magnetic reversalകാന്തിക വിലോമനം.ഭൂമിയുടെ കാന്തിക മണ്‌ഡലം വിപരീതദിശയില്‍ ആകുന്നത്‌. കാന്തിക ധ്രുവങ്ങള്‍ അന്യോന്യം മാറിവരുമെന്നര്‍ത്ഥം. ഭൂമിയുടെ കാന്തിക ചരിത്രത്തില്‍ ഇത്‌ പലകുറി സംഭവിച്ചിട്ടുണ്ട്‌.
magnetisation (phy)കാന്തീകരണംകാന്തത, യൂണിറ്റ്‌ വ്യാപ്‌തം പദാര്‍ഥത്തിന്റെ കാന്തിക ആഘൂര്‍ണം (M= m/v) എന്ന്‌ നിര്‍വചിച്ചിരിക്കുന്നു.
Page 167 of 301 1 165 166 167 168 169 301
Close