magma

മാഗ്‌മ.

ദ്രാവകാവസ്ഥയിലുള്ള പാറ. ഇത്‌ പ്രധാനമായും നീരാവിയും മറ്റ്‌ വാതകങ്ങളും അലിഞ്ഞുചേര്‍ന്നിട്ടുള്ള ദ്രാവക സിലിക്കേറ്റ്‌ ആണ്‌. മാന്റിലില്‍ ഏതാണ്ട്‌ 70 കി.മീ. ആഴത്തില്‍ നിന്നാണ്‌ ഇതിന്റെ ഉത്ഭവം. ഭമോപരിതലത്തില്‍ എത്താത്ത മാഗ്‌മ ബാത്തോലിത്ത്‌, ഡൈക്ക്‌ എന്നീ അന്തര്‍ജാതശിലകളായി മാറുന്നു. അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും വിള്ളലുകളില്‍ നിന്നും പുറത്തുവരുമ്പോള്‍ ലാവയായിത്തീരുന്നു. ഭമോപരിതലത്തില്‍ എത്തിച്ചേരുന്ന മാഗ്മയുടെ താപനില 8500 C മുതല്‍ 12000 C വരെ ആയിരിക്കും.

More at English Wikipedia

Close