Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
limoniteലിമോണൈറ്റ്‌.ഒരുകൂട്ടം ഹൈഡ്രറ്റിത ഇരുമ്പ്‌ ഓക്‌സൈഡുകളുടെ ജനറ്റിക്‌ നാമം.
line spectrumരേഖാസ്‌പെക്‌ട്രം.ഒറ്റപ്പെട്ട തരംഗദൈര്‍ഘ്യങ്ങള്‍ മാത്രം അടങ്ങിയ സ്‌പെക്‌ട്രം. ഓരോ തരംഗദൈര്‍ഘ്യത്തിനും സംഗതമായ ഓരോ രേഖയും രേഖകള്‍ക്കിടയില്‍ ഇരുണ്ട പശ്ചാത്തലവും കാണാം. ആറ്റങ്ങളിലെ ഇലക്‌ട്രാണ്‍ ചാട്ടങ്ങളാണ്‌ സ്‌പെക്‌ട്രം ഉണ്ടാക്കുന്നത്‌.
lineageവംശപരമ്പര
linear acceleratorരേഖീയ ത്വരിത്രം.വൈദ്യുത മണ്ഡലത്തിന്റെ സഹായത്തോടെ ചാര്‍ജിത കണങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കാനുള്ള ഉപാധി. ഇതില്‍ അനേകം ഇലക്‌ട്രാഡുകള്‍ ഒരു നേര്‍രേഖയില്‍ ഉറപ്പിക്കുകയും ഒന്നിടവിട്ട ഇലക്‌ട്രാഡുകളെ തമ്മില്‍ ഘടിപ്പിച്ച്‌ ഉയര്‍ന്ന ആവൃത്തിയുള്ള ഒരു പ്രത്യാവര്‍ത്തി വൈദ്യുത പൊട്ടന്‍ഷ്യല്‍ പ്രയോഗിക്കുകയും ചെയ്യുന്നു.
linear equationരേഖീയ സമവാക്യം.നിര്‍ദ്ദിഷ്‌ടചരങ്ങളുടെ ഏറ്റവും കൂടിയ ഘാതം 1 ആയ സമീകരണം. ഉദാ: x+y+3=0, x+3z=0. ഒരു സമവാക്യം നിര്‍ദിഷ്‌ട ചരത്തിന്‌ രേഖീയമാണ്‌ എന്ന്‌ പറയണമെങ്കില്‍ സമവാക്യത്തിലെ നിര്‍ദിഷ്‌ട ചരത്തിന്റെ കൃതി 1 ആകണം. x+y2=0 എന്ന സമവാക്യം x ന്‌ മാത്രം രേഖീയമാണ്‌.
linear functionരേഖീയ ഏകദങ്ങള്‍.f(x) = ax+b എന്ന സാമാന്യ രൂപത്തിലുള്ള സമവാക്യങ്ങളുടെ മണ്ഡലം രേഖീയ സംഖ്യാ ഗണമായാല്‍ ഇവയിലോരോ ഏകദത്തിന്റെയും ഗ്രാഫ്‌ ഓരോ നേര്‍രേഖയായിരിക്കും. ഇത്തരം ഏകദങ്ങളെ രേഖീയ ഏകദങ്ങള്‍ എന്നു വിളിക്കുന്നു. ഉദാ: f(x) =3x, f(x)= 2x-3
linear magnificationരേഖീയ ആവര്‍ധനം.-
linear momentumരേഖീയ സംവേഗം.-
lines of forceബലരേഖകള്‍.വൈദ്യുതമണ്ഡലത്തെയും കാന്തിക മണ്ഡലത്തെയും പ്രതിനിധാനം ചെയ്യുന്ന രേഖകള്‍. മണ്ഡലത്തില്‍ യഥാക്രമം ചാര്‍ജിനോ കാന്തികധ്രുവത്തിനോ അനുഭവപ്പെടുന്ന ബലത്തെ പ്രതിനിധാനം ചെയ്യുന്ന രേഖകള്‍. യൂണിറ്റ്‌ വിസ്‌തീര്‍ണത്തിലൂടെ, അതിനു ലംബമായി കടന്നുപോകുന്ന രേഖകളുടെ എണ്ണം നിര്‍ദ്ദിഷ്‌ട ബിന്ദുവിലെ മണ്ഡല തീവ്രത തരുന്നു. രേഖകളെ മൊത്തത്തിലെടുത്താല്‍ മണ്ഡലത്തിന്റെയും ബലത്തിന്റെയും സമ്പൂര്‍ണ്ണ ചിത്രം ലഭിക്കുന്നു.
liniamentലിനിയമെന്റ്‌.ഭൂമുഖത്ത്‌ കാണുന്ന രേഖീയഘടന. ഉപഗ്രഹഛായാ ചിത്രത്തില്‍ ഇത്‌ പ്രകടമായി കാണാവുന്നതാണ്‌. അഗ്നി പര്‍വ്വതശൃംഖലകളോ ഫലകവിവര്‍ത്തനികതയോ ആയി ബന്ധപ്പെട്ടതാവാം.
linkageസഹലഗ്നത.ഒരേ ക്രാമസോമില്‍ സ്ഥിതിചെയ്യുന്ന ജീനുകള്‍ തമ്മിലുള്ള സംയോജനം. ക്രാസിങ്‌ ഓവറിന്റെ അസാന്നിദ്ധ്യത്തില്‍ ഇവ ഒറ്റക്കൂട്ടമായിട്ടാണ്‌ അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുക.
linkage mapസഹലഗ്നതാ മാപ്പ്‌.ഒരു ക്രാമസോമിലെ ജീനുകളുടെ സ്ഥാനങ്ങള്‍ കാണിക്കുന്ന മാപ്പ്‌. ക്രാമസോം മാപ്പ്‌ എന്നും പറയും.
lipidലിപ്പിഡ്‌.കൊഴുപ്പ¾ങ്ങളുടെ ഉത്‌പന്നങ്ങളായ ജൈവരാസ സംയുക്തങ്ങള്‍. ഇതില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയ്‌ക്കു പുറമേ നൈട്രജനും ഫോസ്‌ഫേറ്റും ഉണ്ടായിരിക്കും. കോശസ്‌തരത്തിലെ പ്രധാന ഘടകമാണ്‌.
lipogenesisലിപ്പോജെനിസിസ്‌.കൊഴുപ്പുകളല്ലാത്ത രാസപദാര്‍ഥങ്ങളില്‍ നിന്നുള്ള ലിപ്പിഡുകളുടെ ഉത്‌പാദനം.
lipolysisലിപ്പോലിസിസ്‌.ലിപ്പിഡുകളുടെ വിഘടനം.
lipoproteinലിപ്പോപ്രാട്ടീന്‍.ലിപ്പിഡുകളും പ്രാട്ടീനുകളും ചേര്‍ന്ന സംയുക്തങ്ങള്‍. ഇവ ജലത്തില്‍ ലയിക്കുന്നവയാകയാല്‍, ലായനി രൂപത്തില്‍ ശരീരത്തിലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ എളുപ്പമാണ്‌.
liquationഉരുക്കി വേര്‍തിരിക്കല്‍.ലോഹ അയിര്‌ ശുദ്ധീകരിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രക്രിയ. മാലിന്യങ്ങളെക്കാള്‍ അയിരിന്റെ ഉരുകല്‍നില കുറവാണെങ്കില്‍ ഈ മാര്‍ഗം ഉപയോഗിക്കാം. പൊടിച്ച അയിര്‌ ഒരു ഫര്‍ണസിന്റെ ചരിഞ്ഞ തറയില്‍ വയ്‌ക്കുന്നു. അയിരിന്റെ ഉരുകല്‍ നിലയിലും ഉയര്‍ന്ന താപനിലയിലെത്തുമ്പോള്‍ അയിര്‌ ഉരുകി താഴേക്ക്‌ വരുകയും മാലിന്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്നു.
liquefaction 1. (geo)ദ്രവീകരണം.ജലകൃത അവസാദ നിക്ഷേപങ്ങളിലെ ഖര വസ്‌തുക്കള്‍ അലിഞ്ഞ്‌ ദ്രവാവസ്ഥ പ്രാപിക്കുന്ന പ്രവര്‍ത്തനം. ഈ അയഞ്ഞ അവസ്ഥയില്‍ അത്‌ ഒഴുകാന്‍ സജ്ജമാകുന്നു.
liquefaction 2. (phy)ദ്രവീകരണം.
liquidദ്രാവകം.-
Page 163 of 301 1 161 162 163 164 165 301
Close