രേഖീയ ത്വരിത്രം.
വൈദ്യുത മണ്ഡലത്തിന്റെ സഹായത്തോടെ ചാര്‍ജിത കണങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കാനുള്ള ഉപാധി. ഇതില്‍ അനേകം ഇലക്‌ട്രാഡുകള്‍ ഒരു നേര്‍രേഖയില്‍ ഉറപ്പിക്കുകയും ഒന്നിടവിട്ട ഇലക്‌ട്രാഡുകളെ തമ്മില്‍ ഘടിപ്പിച്ച് ഉയര്‍ന്ന ആവൃത്തിയുള്ള ഒരു പ്രത്യാവര്‍ത്തി വൈദ്യുത പൊട്ടന്‍ഷ്യല്‍ പ്രയോഗിക്കുകയും ചെയ്യുന്നു.