ബലരേഖകള്‍.
വൈദ്യുതമണ്ഡലത്തെയും കാന്തിക മണ്ഡലത്തെയും പ്രതിനിധാനം ചെയ്യുന്ന രേഖകള്‍. മണ്ഡലത്തില്‍ യഥാക്രമം ചാര്‍ജിനോ കാന്തികധ്രുവത്തിനോ അനുഭവപ്പെടുന്ന ബലത്തെ പ്രതിനിധാനം ചെയ്യുന്ന രേഖകള്‍. യൂണിറ്റ് വിസ്‌തീര്‍ണത്തിലൂടെ, അതിനു ലംബമായി കടന്നുപോകുന്ന രേഖകളുടെ എണ്ണം നിര്‍ദ്ദിഷ്‌ട ബിന്ദുവിലെ മണ്ഡല തീവ്രത തരുന്നു. രേഖകളെ മൊത്തത്തിലെടുത്താല്‍ മണ്ഡലത്തിന്റെയും ബലത്തിന്റെയും സമ്പൂര്‍ണ്ണ ചിത്രം ലഭിക്കുന്നു.