Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
labium (bot)ലേബിയം.ലേബിയേറ്റ കുടുംബത്തിലെ സസ്യങ്ങളുടെ ദളപുടത്തിന്റെ കീഴ്‌ ചുണ്ട്‌ പോലുള്ള ഭാഗം.
labium (zoo)ലേബിയം.ഷഡ്‌പദങ്ങളുടെ കീഴ്‌ച്ചുണ്ട്‌.
lablanc processലെബ്‌ലാന്‍ക്‌ പ്രക്രിയ.സോഡിയം ക്ലോറൈഡ്‌, സള്‍ഫ്യൂറിക്‌ അമ്ലം, കോക്ക്‌, ചുണ്ണാമ്പുകല്ല്‌ എന്നീ അസംസ്‌കൃത പദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ സോഡിയം കാര്‍ബണേറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ.
labrumലേബ്രം.ഷഡ്‌പദങ്ങളുടെ മേല്‍ചുണ്ട്‌.
lacഅരക്ക്‌.പെണ്‍ അരക്കു പ്രാണികള്‍ ഉണ്ടാക്കുന്ന സ്രവം. അരക്കുപ്രാണികള്‍ അനേകം സ്‌പീഷീസ്‌ ഉണ്ട്‌. കെറിയാ ലാക്കാ ( Kerria lacca) ആണ്‌ വ്യാപകമായി വളര്‍ത്തപ്പെടുന്ന ഇനം.
Lacertiliaലാസെര്‍ടീലിയ.ഉരഗങ്ങളുടെ ഒരു വിഭാഗം. പല്ലികള്‍ ഇതില്‍ പെടുന്നു.
lachrymal glandകണ്ണുനീര്‍ ഗ്രന്ഥിഅശ്രുഗ്രന്ഥി, സസ്‌തനികളില്‍ കണ്ണുനീര്‍ സ്രവിക്കുന്ന ഒരുജോഡി ഗ്രന്ഥി.
lachrymatorകണ്ണീര്‍വാതകംഅശ്രുപ്രരകം, നേത്രങ്ങള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കി കണ്ണീര്‍സ്രവത്തിന്‌ പ്രരിപ്പിക്കുന്ന രാസപദാര്‍ഥം.
lachrymatoryഅശ്രുകാരി.
lacolithലാക്കോലിത്ത്‌.ഒരിനം ആഗ്നേയശിലയുടെ രൂപം. ഭൂവല്‍ക്കത്തില്‍ കമാനാകൃതിയില്‍ രൂപംകൊള്ളുന്ന അന്തര്‍വേധശിലയാണ്‌. അനേകം കിലോമീറ്ററുകള്‍ നീണ്ടുകിടക്കും.
lactamsലാക്‌ടങ്ങള്‍.സംവൃത അമൈഡുകളാണ്‌ ലാക്‌ടങ്ങള്‍. ഇതില്‍ വലയത്തില്‍- NH-CO- ഗ്രൂപ്പുണ്ടായിരിക്കും
lactealsലാക്‌റ്റിയലുകള്‍.ചെറുകുടലിലെ സൂക്ഷ്‌മ വില്ലസ്സുകളുടെ മധ്യത്തിലുള്ള ലിംഫ്‌ കുഴലുകള്‍. കൊഴുപ്പ്‌ പദാര്‍ത്ഥങ്ങളുടെ ആഗിരണം നടക്കുന്നത്‌ ഇതിലൂടെയാണ്‌.
lactometerക്ഷീരമാപി.പാലിന്റെ ശുദ്ധിയും സാന്ദ്രതയും അളക്കാനുള്ള ഉപകരണം.
lactoseലാക്‌ടോസ്‌.പാലില്‍ അടങ്ങിയ പഞ്ചസാര. milk sugar എന്നും പേരുണ്ട്‌.
laevorotationവാമാവര്‍ത്തനം.optical activity നോക്കുക.
lagവിളംബം.ചില ആവര്‍ത്തിത പ്രതിഭാസങ്ങളില്‍ ഏതെങ്കിലും ഒരു ആവര്‍ത്തിത രാശി മറ്റൊന്നിന്‌ ആപേക്ഷികമായി അകന്നു നില്‍ക്കുന്ന സമയം, അല്ലെങ്കില്‍ കോണ്‍.
lagoonലഗൂണ്‍.സമുദ്രത്തില്‍ നിന്ന്‌ ഏറെക്കുറെ വേര്‍പെട്ടുകിടക്കുന്ന, ആഴം കുറഞ്ഞതും ഇളക്കമില്ലാത്തതുമായ സമുദ്രഭാഗം. രണ്ടു തരത്തിലുണ്ട്‌. 1. sand lagoons. മണല്‍ ലഗൂണുകള്‍. മണല്‍തിട്ടകളോടു ബന്ധപ്പെട്ട്‌ തിരമാലയുടെയും ഒഴുക്കിന്റെയും പ്രവര്‍ത്തനഫലമായുണ്ടാകുന്നവ. 2. coral lagoons. പവിഴപ്പുറ്റു ലഗൂണുകള്‍. പവിഴപ്പുറ്റിനോട്‌ ബന്ധപ്പെട്ടുണ്ടാകുന്നവ.
Lagrangian pointsലഗ്രാഞ്ചിയന്‍ സ്ഥാനങ്ങള്‍.ഒരു പൊതു ഗുരുത്വകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രണ്ടു വസ്‌തുക്കളുടെ (ഉദാ: വ്യാഴം, സൂര്യന്‍) പരിക്രമണതലത്തില്‍ വരുന്ന സവിശേഷ സ്ഥാനങ്ങള്‍. അവിടെ സ്ഥിതിചെയ്യുന്ന മൂന്നാമതൊരു വസ്‌തു (താരതമ്യേന ഭാരം കുറവുള്ളതാകണം) ഏറെക്കുറെ സന്തുലനത്തിലായിരിക്കും. വ്യാഴവും സൂര്യനും ഉള്‍പ്പെടുന്ന ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളില്‍ (വ്യാഴത്തിന്റെ പഥത്തിന്‌ മുന്നിലും പിന്നിലുമായി) ധാരാളം ഛിന്നഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്‌. ഇവയാണ്‌ ട്രാജന്‍ ആസ്റ്ററോയ്‌ഡുകള്‍. ഭൂമിയുടെയും സൂര്യന്റെയും ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളില്‍ സുസ്ഥിര നിരീക്ഷണനിലയങ്ങള്‍ സ്ഥാപിക്കാന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ ഒരുങ്ങുകയാണ്‌.
laharലഹര്‍.അഗ്നി പര്‍വതത്തില്‍ നിന്ന്‌ അതിന്റെ പാര്‍ശ്വങ്ങളിലൂടെയുള്ള ചളി പ്രവാഹം.
lakeലേക്ക്‌.അകാര്‍ബണിക സംയുക്തവും കാര്‍ബണിക ചായവുമായി ചേര്‍ത്തുണ്ടാക്കുന്ന വര്‍ണ്ണകം.
Page 157 of 301 1 155 156 157 158 159 301
Close