Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Intrusionഅന്തര്‍ഗമനം. മാഗ്മ മറ്റു ശിലകളിലെ വദരങ്ങളിലേക്ക്‌ തള്ളിക്കയറുന്ന പ്രതിഭാസം.
intrusive rocksഅന്തര്‍ജാതശില. ഭമൗാന്തര്‍ഭാഗത്തുനിന്ന്‌, പുറത്തേക്ക്‌ തളളിവരുന്ന മാഗ്മ ഭൂമിക്കടിയില്‍വച്ച്‌ തന്നെ തണുത്തുണ്ടാകുന്ന ആഗ്നേയശില. ഉദാ: ബാത്തോലിത്ത്‌, ഡൈക്ക്‌.
intussusceptionഇന്റുസസെപ്‌ഷന്‍. കോശഭിത്തിയില്‍ സെല്ലുലോസ്‌ തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായി കോശഭിത്തിയുടെ വിസ്‌തീര്‍ണ്ണം കൂടുന്ന പ്രക്രിയ.
invarഇന്‍വാര്‍. ഒരു ലോഹസങ്കരം. 63.8% ഇരുമ്പ്‌ 36% നിക്കല്‍ 0.2% കാര്‍ബണ്‍ എന്നിവയാണ്‌ ഘടകങ്ങള്‍. താപീയവികാസം വളരെ കുറവായതിനാല്‍ ബാലന്‍സ്‌ ബീം, പെന്‍ഡുലം മുതലായവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.
invariantഅചരംമാറ്റമില്ലാത്തത്‌.
inverseവിപരീതം. സങ്കലനവുമായും ഗുണനവുമായും ബന്ധപ്പെടുത്തി വിപരീതം നിര്‍വ്വചിക്കാം. പൂജ്യം കിട്ടുവാന്‍ ഒരു സംഖ്യയോടു കൂട്ടേണ്ട സംഖ്യയാണ്‌ സങ്കലനവിപരീതം. ഉദാ: 4ന്റെ സങ്കലനവിപരീതം -4 ആണ്‌. 1 കിട്ടുവാന്‍ ഒരു സംഖ്യയെ ഏതുസംഖ്യകൊണ്ടാണോ ഗുണിക്കേണ്ടത്‌ ആ സംഖ്യയാണ്‌ ആദ്യത്തേതിന്റെ ഗുണന വിപരീതം. 4ന്റെ ഗുണനവിപരീതം 1/4 ആണ്‌.
inverse functionവിപരീത ഏകദം. രണ്ടു ഏകദങ്ങള്‍ തമ്മില്‍ ഒരു സംക്രിയ നടത്തിയാല്‍ ഏകകം ലഭിക്കുകയും, അവയില്‍ ഒരു ഏകദത്തിന്റെ മണ്ഡലവും രംഗവും യഥാക്രമം മറ്റേ ഏകദത്തിന്റെ മണ്‌ഡലവും രംഗവും ആയിരിക്കുകയും ചെയ്‌താല്‍ അവ പരസ്‌പരം വിപരീത ഏകദങ്ങളാണ്‌.ഉദാ: ആയാല്‍ f{g(x)} =x ആണ്‌
inversionപ്രതിലോമനം. (biol) ക്രാമസോമിന്റെ ഒരു ഭാഗം മുറിഞ്ഞ്‌ തലതിരിഞ്ഞ്‌ വീണ്ടും അതേ സ്ഥാനത്തുതന്നെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ. ഒരിനം ക്രാമസോം മ്യൂട്ടേഷനാണിത്‌.
inversion of releafഭൂപ്രകൃതി വിലോമനം . അപനതി ശൃംഗങ്ങള്‍ അഭിനതി താഴ്‌വാരങ്ങളാല്‍ വേര്‍തിരിക്കപ്പെടുന്ന അവസ്ഥ.
invert sugarപ്രതിലോമിത പഞ്ചസാരകരിമ്പിന്‍ പഞ്ചസാരയുടെ ജലവിശ്ലേഷണം വഴി തുല്യ അനുപാതത്തില്‍ ലഭിക്കുന്ന ഗ്ലൂക്കോസിന്റെയും ഫ്രക്‌ടോസിന്റെയും മിശ്രിതം.
invertebrate അകശേരുകി.കശേരുകളില്ലാത്ത
inverterഇന്‍വെര്‍ട്ടര്‍. ഒരു വൈദ്യുതോപകരണം. നേര്‍ധാരയെ പ്രത്യാവര്‍ത്തി ധാരയാക്കുന്ന സംവിധാനം. ഗാര്‍ഹിക ഇന്‍വെര്‍ട്ടറുകളില്‍ വൈദ്യുതി ഇല്ലാതാകുമ്പോള്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിക്കുകയും ബാറ്ററിയുടെ നേര്‍ധാരയെ പ്രത്യാവര്‍ത്തി ധാരയാക്കി വൈദ്യുതി നല്‍കുകയും ചെയ്യുന്നു.
inverter gateഇന്‍വെര്‍ട്ടര്‍ ഗേറ്റ്‌. -
involucre ഇന്‍വോല്യൂക്കര്‍. 1. ചില ലിവര്‍വര്‍ട്ടുകളുടെ ആര്‍ക്കിഗോണിയങ്ങള്‍ക്ക്‌ ചുറ്റും കാണുന്ന ഒരു ഉറ. 2. മോസുകളിലും ചില പര്‍ണാകാര ലിവര്‍ വര്‍ട്ടുകളിലും, ലൈംഗിക അവയവങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചില പ്രത്യേകതരം ഇലകള്‍ ചേര്‍ന്നുണ്ടാകുന്ന ഘടന. 3. ചിലയിനം പുഷ്‌പമഞ്‌ജരികളില്‍ പൂക്കള്‍ക്ക്‌ ചുറ്റും സഹപത്രങ്ങള്‍ ചേര്‍ന്നു രൂപപ്പെടുന്ന ഘടന. ഉദാ: സൂര്യകാന്തിപ്പൂവ്‌.
involuntary musclesഅനൈഛിക മാംസപേശികള്‍. ഐഛികമായ നിയന്ത്രണങ്ങള്‍ക്ക്‌ വഴങ്ങാത്ത മാംസപേശികള്‍. ശരീരത്തിലെ ആന്തരാവയവങ്ങളിലെയും രക്തക്കുഴലുകളുടെ ഭിത്തികളിലെയും മാംസപേശികള്‍ ഇത്തരത്തില്‍പെട്ടവയാണ്‌. ഇവയെ നിയന്ത്രിക്കുന്നത്‌ സ്വയം നിയന്ത്രിത നാഡീവ്യൂഹമാണ്‌. ആന്തരാവയവ പേശികളെന്നും മൃദുപേശികളെന്നും ഇവയ്‌ക്ക്‌ പേരുണ്ട്‌.
Ioഅയോ. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ഒന്ന്‌.
iodimetryഅയോഡിമിതി. അയോഡിന്‍ ഉള്‍പ്പെടുന്ന ഓക്‌സീകരണ-നിരോക്‌സീകരണ പ്രക്രിയകള്‍ ഉപയോഗപ്പെടുത്തിയുളള രാസവിശ്ലേഷണ സങ്കേതം.
iodine numberഅയോഡിന്‍ സംഖ്യ. സസ്യഎണ്ണയുടെയും കൊഴുപ്പിന്റെയും അപൂരിതാവസ്ഥയുടെ അളവ്‌. 100ഗ്രാം എണ്ണ അല്ലെങ്കില്‍ കൊഴുപ്പ്‌ എത്ര ഗ്രാം അയോഡിനെ ആഗിരണം ചെയ്യുന്നുവോ അതാണ്‌ അയോഡിന്‍ നമ്പര്‍.
ionഅയോണ്‍. വൈദ്യുത ചാര്‍ജുളള ഒരാറ്റമോ റാഡിക്കലോ. ധനചാര്‍ജിത അയോണുകളില്‍ ഇലക്‌ട്രാണിന്റെ എണ്ണം അണുകേന്ദ്രീയ പ്രാട്ടോണുകളുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കും. ഋണചാര്‍ജിത അയോണില്‍ ഇലക്‌ട്രാണുകളുടെ എണ്ണം അണുകേന്ദ്രീയ പ്രാട്ടോണുകളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും. അയോണിനെ സൃഷ്‌ടിക്കുന്ന പ്രക്രിയയാണ്‌ അയോണീകരണം.
ion exchangeഅയോണ്‍ കൈമാറ്റം. ലായനിയില്‍ ഉളള അയോണുകള്‍ക്ക്‌ പകരം സ്വന്തം അയോണുകള്‍ ചില അലേയഖരങ്ങള്‍ കൈമാറുന്ന പ്രക്രിയ.
Page 149 of 301 1 147 148 149 150 151 301
Close