Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
hyetograph | മഴച്ചാര്‍ട്ട്. | നിശ്ചിതകാലയളവില്‍ പെയ്‌ത മഴയുടെ നിരക്ക് രേഖപ്പെടുത്തുന്ന ഗ്രാഫ്/ചാര്‍ട്ട്. |
hygrometer | ആര്‍ദ്രതാമാപി. | വായുവിലെയോ ഏതെങ്കിലും വാതകത്തിലെയോ ജലബാഷ്‌പത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഉപകരണം. ശതമാന അളവിലുള്ള ആപേക്ഷിക ആര്‍ദ്രതയാണ് സാധാരണ സൂചിപ്പിക്കുന്നത്. |
hygroscopic substance | ആര്‍ദ്രതാഗ്രാഹിവസ്‌തു. | അന്തരീക്ഷത്തില്‍ നിന്ന് ജലബാഷ്‌പം വലിച്ചെടുത്ത് അതില്‍ ലയിച്ചു ചേരുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന പദാര്‍ത്ഥം. ഉദാ : മഗ്നീഷ്യം ക്ലോറൈഡ്, പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ് |
hymenoptera | ഹൈമെനോപ്‌റ്റെറ. | തേനീച്ച, കടന്നല്‍, ഉറുമ്പ് ഇവ ഉള്‍പ്പെടുന്ന ഷഡ്‌പദ ഓര്‍ഡര്‍. |
hypabyssal rocks | ഹൈപെബിസല്‍ ശില. | അധികം അഗാധതയിലല്ലാതെ കാണപ്പെടുന്ന ആഗ്നേയ ശില. ആഗ്നേയ ശിലകളെ, അവ കാണപ്പെടുന്ന സ്ഥാനങ്ങളെ അടിസ്ഥാനമാക്കി പ്ലൂട്ടോണിക്, ഹൈപ്പെബിസല്‍, വോള്‍ക്കാനിക് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. |
hypanthium | ഹൈപാന്‍തിയം | ചില ആന്‍ജിയോസ്‌പേം പൂക്കളില്‍ പുഷ്‌പവൃതി, ദളപുടം, കേസരം ഇവയുടെ അടിഭാഗം കപ്പ് ആകൃതിയില്‍ രൂപപ്പെട്ടത്. |
hyperbola | ഹൈപര്‍ബോള | ഉല്‍കേന്ദ്രത ഒന്നില്‍കൂടുതലായുളള കോണികം . എന്നാണ് സാമാന്യ-കാര്‍ത്തീഷ്യന്‍ സമവാക്യം. conics നോക്കുക. |
hyperbolic cosecant | ഹൈപ്പര്‍ബോളിക് കൊസീക്കന്റ്. | - |
hyperbolic cosine | ഹൈപര്‍ബോളിക കൊസൈന്‍. | - |
hyperbolic cotangent | ഹൈപര്‍ബോളിക കൊട്ടാന്‍ജന്റ്. | - |
hyperbolic functions | ഹൈപ്പര്‍ബോളിക ഏകദങ്ങള്‍. | ത്രികോണമിതീയ ഏകദങ്ങള്‍ക്ക് വൃത്ത ത്തോടുളള ബന്ധത്തിന് സമാനമായ ബന്ധം ഹൈപ്പര്‍ബോളയുമായി പുലര്‍ത്തുന്ന ഒരു കൂട്ടം ഏകദങ്ങള്‍. ഇവ പട്ടികയില്‍ കൊടുത്തിരിക്കുന്നു. |
hyperbolic sine | ഹൈപര്‍ബോളിക് സൈന്‍. | - |
hyperbolic tangent | ഹൈപര്‍ബോളിക ടാന്‍ജന്റ്. | - |
hyperboloid | ഹൈപര്‍ബോളജം. | അനുയോജ്യമായ ഒരു അക്ഷത്തെ ആധാരമാക്കി ഹൈപ്പര്‍ബോളയെ കറക്കിയാല്‍ കിട്ടുന്ന ദ്വിമാന തലം. |
hyperglycaemia | ഹൈപര്‍ ഗ്ലൈസീമിയ. | രക്തത്തില്‍ പഞ്ചസാരയുടെ തോത് ആവശ്യത്തിലധികം ഉണ്ടായിരിക്കുന്ന അവസ്ഥ. ഉദാ : പ്രമേഹം. |
hypergolic | ഹൈപര്‍ ഗോളിക്. | തൊട്ടാല്‍ കത്തുന്നത്. |
hypergolic propellants | ഹൈപ്പര്‍ഗോളിക് നോദകങ്ങള്‍. | ചില പ്രത്യേകതരം നോദകങ്ങളില്‍ ഓക്‌സീകാരിയും ഇന്ധനവും സന്ധിക്കുമ്പോള്‍ സ്വയം ജ്വലനം ഉണ്ടാകുന്നു. പുറത്തുനിന്നുള്ള യാതൊരു ഉദ്ദീപകങ്ങളു ( ignitors) ടെയും സഹായമില്ലാതെ ജ്വലനം സംഭവിക്കുന്നു ഇത്തരം നോദകങ്ങളെയാണ് ഹൈപ്പര്‍ഗോളിക് നോദകങ്ങള്‍ എന്നു വിളിക്കുന്നത്. ഉദാ: ഹൈഡ്രാസിന്‍ ( hydrazine) ഇന്ധനവും നൈട്രജന്‍ ടെട്രാക്‌സൈഡ് ( nitrogen tetroxide) ഓക്‌സീകാരിയും. |
hypermetropia | ഹൈപര്‍മെട്രാപ്പിയ. | കണ്ണിലെ ലെന്‍സിന്റെ ക്രമീകരണശേഷി നഷ്‌ടപ്പെടുന്നതുമൂലം അകലെയുളള വസ്‌തുവില്‍ നിന്നു വരുന്ന പ്രകാശരശ്‌മികള്‍ റെറ്റിനയ്‌ക്കുമുന്നില്‍ ഫോക്കസുചെയ്യപ്പെടുന്ന അവസ്ഥ. |
hyperons | ഹൈപറോണുകള്‍. | ബാരിയോണുകളില്‍ പെടുന്ന ഒരു വിഭാഗം കണങ്ങള്‍. ന്യൂട്രാണുകളേക്കാള്‍ ഭാരമുണ്ട്. ആയുസ്സ് വളരെ കുറവാണ്. |
hypertension | അമിത രക്തസമ്മര്‍ദ്ദം. | ഡയാസ്റ്റോളിക മര്‍ദം 95നും സിസ്റ്റോളിക മര്‍ദം 165നും മുകളില്‍ വന്നാല്‍ സാധാരണഗതിയില്‍ ഹൈപര്‍ ടെന്‍ഷന്‍ അവസ്ഥയായി. |