Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
fracture | വിള്ളല്‍. | അപരൂപണത്തെത്തുടര്‍ന്ന് പാറകളിന്മേലുണ്ടാകുന്ന പൊട്ടല്‍. |
fragile | ഭംഗുരം. | എളുപ്പം പൊട്ടിപ്പോകുന്നത്. |
fragmentation | ഖണ്ഡനം. | മാതൃജീവി പല ഖണ്ഡങ്ങളായി മുറിഞ്ഞ് ഓരോ ഖണ്ഡവും ഒരു ജീവിയായി വളരുന്ന അലൈംഗിക പ്രത്യുത്‌പാദന രീതി. ഉദാ: Ulothrix, Spirogyra തുടങ്ങിയ ആല്‍ഗകള്‍. |
Frame of reference | നിര്‍ദേശാങ്കവ്യവസ്ഥ. | ഒരു ബിന്ദുവിന്റെയോ വസ്‌തുവിന്റെയോ സ്ഥാനം സ്‌പേസില്‍/ സ്‌പേസ് ടൈമില്‍ നിര്‍വചിക്കാന്‍ സാധ്യമാക്കുന്ന അക്ഷങ്ങളുടെ ഒരു ഗണം. ഉദാ: കാര്‍ട്ടീഷ്യന്‍ ഫ്രമില്‍ അന്യോന്യം ലംബമായ X, Y, Z അക്ഷങ്ങള്‍. |
fraternal twins | സഹോദര ഇരട്ടകള്‍. | രണ്ട് അണ്ഡങ്ങള്‍ ബീജസങ്കലനം നടന്നുണ്ടാകുന്ന ഇരട്ടകള്‍. identical twins നോക്കുക. |
Fraunhofer diffraction | ഫ്രാണ്‍ഹോഫര്‍ വിഭംഗനം. | സമതലമുഖമുള്ള തരംഗങ്ങള്‍ സൃഷ്‌ടിക്കുന്ന വിഭംഗനം. |
Fraunhofer lines | ഫ്രണ്‍ൗഹോഫര്‍ രേഖകള്‍. | സൗരസ്‌പെക്‌ട്രത്തില്‍ കാണപ്പെടുന്ന ഇരുണ്ട രേഖകള്‍. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്നുള്ള ധവളപ്രകാശത്തിലെ ചില തരംഗങ്ങളെ വര്‍ണമണ്ഡലത്തിലെ മൂലകങ്ങള്‍ അവശോഷണം ചെയ്യുമ്പോഴുണ്ടാകുന്ന അവശോഷണ രേഖകള്‍. chromosphere നോക്കുക. |
free electron | സ്വതന്ത്ര ഇലക്‌ട്രാണ്‍. | പ്രത്യേകിച്ച് ഏതെങ്കിലും ആറ്റത്തോടോ തന്മാത്രയോടോ അയോണിനോടോ ബന്ധിക്കപ്പെടാത്ത ഇലക്‌ട്രാണ്‍. |
free martin | ഫ്രീ മാര്‍ട്ടിന്‍. | കന്നുകാലികളില്‍ ഇരട്ട പ്രസവത്തില്‍ ഒന്ന് ആണും മറ്റേത് പെണ്ണുമാണെങ്കില്‍ പെണ്‍കുഞ്ഞ് ലൈംഗികമായി വികലമായിരിക്കും. ഇതാണ് ഫ്രീ മാര്‍ട്ടിന്‍. ഗര്‍ഭാവസ്ഥയില്‍ രണ്ട് ഭ്രൂണങ്ങളുടെയും രക്തചംക്രമണ വ്യൂഹങ്ങള്‍ പ്ലാസന്റയില്‍ വെച്ച് കൂടിച്ചേരുന്നതിനാല്‍ ആണ്‍ കന്നുകുട്ടിയുടെ ശരീരത്തിലുണ്ടാവുന്ന പുരുഷ ഹോര്‍മോണുകള്‍ പെണ്‍കന്നുകുട്ടിയിലെത്തിയാണ് അതിനെ ഫ്രീമാര്‍ട്ടിന്‍ ആക്കുന്നത്. |
freeze drying | ഫ്രീസ് ഡ്രയിങ്ങ്. | വളരെ കുറഞ്ഞ അന്തരീക്ഷ മര്‍ദത്തില്‍ (0.01 മി. മീ. രസം)- 400C താപനിലയിലേക്ക് ശീതീകരിക്കുമ്പോള്‍ ഒരു വസ്‌തുവിലെ ജലാംശം ഉത്‌പതനം വഴി നഷ്‌ടപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍, വാക്‌സിനുകള്‍, ബ്ലഡ്‌പ്ലാസ്‌മ തുടങ്ങിയവയിലെ ജലാംശം നീക്കം ചെയ്യുന്ന പ്രക്രിയ ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്. |
freezing point. | ഉറയല്‍ നില. | പ്രമാണ മര്‍ദത്തില്‍ ഒരു പദാര്‍ഥത്തിന് ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും സന്തുലനത്തില്‍ നില്‍ക്കാന്‍ കഴിയുന്ന താപനില. ഉദാ: ജലത്തിന്റെ ഉറയല്‍ നില. 00C. |
freon | ഫ്രിയോണ്‍. | - |
frequency | ആവൃത്തി. | 1. ഒരു സെക്കന്റില്‍ നടക്കുന്ന ദോലനങ്ങളുടെ എണ്ണം. 2. ഒരു സെക്കന്റില്‍ ഒരു നിര്‍ദിഷ്‌ട ബിന്ദുവിലൂടെ കടന്നുപോകുന്ന തരംഗങ്ങളുടെ എണ്ണം. ഏകകം ഹെര്‍ട്‌സ്. പ്രതീകം Hz. ഹൈന്‌റിഷ് റുഡോള്‍ഫ് ഹെര്‍ട്‌സിന്റെ (1857-1894) ബഹുമാനാര്‍ഥം നല്‍കിയ പേര്. |
frequency band | ആവൃത്തി ബാന്‍ഡ്. | വിദ്യുത് കാന്തിക തരംഗങ്ങളില്‍ രണ്ട് നിര്‍ദിഷ്‌ട ആവൃത്തി സീമകള്‍ക്കിടയില്‍ വരുന്ന ആവൃത്തി സഞ്ചയം. |
Fresnel diffraction | ഫ്രണല്‍ വിഭംഗനം. | ഗോളീയ മുഖമുള്ള തരംഗങ്ങള്‍ സൃഷ്‌ടിക്കുന്ന വിഭംഗനം. |
friction | ഘര്‍ഷണം. | സ്‌പര്‍ശനത്തിലിരിക്കുന്ന രണ്ട് പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെ എതിര്‍ക്കുന്ന ബലം. ഓരോ പ്രതലവും മറ്റേ പ്രതലത്തിന്റെ ചലനത്തിനെതിരെ ബലം പ്രയോഗിക്കുന്നു. ഈ ഘര്‍ഷണ ബലം ( F) ലംബപ്രതിബലത്തിന് ( R) ആനുപാതികമായിരിക്കും. ഇവയുടെ അനുപാതമാണ് ഘര്‍ഷണഗുണാങ്കം. ഒരു പ്രതലത്തിനു മീതെ മറ്റൊന്നിന് നിരങ്ങി നീങ്ങാന്‍ മാത്രം ആവശ്യമായ ബലമാണ് നിരങ്ങല്‍ ഘര്‍ഷണം (ഗതിക ഘര്‍ഷണം). നിരങ്ങി നീങ്ങല്‍ തുടങ്ങാനാവശ്യമായ ബലം ഇതിനേക്കാള്‍ അല്‍പം കൂടുതലാണ്. ഇതാണ് സ്ഥിതികഘര്‍ഷണം (ലിമിറ്റിങ് ഘര്‍ഷണം). |
fringe | ഫ്രിഞ്ച്. | തരംഗത്തിന്റെ വ്യതികരണമോ വിഭംഗനമോ മൂലമുണ്ടാകുന്ന ഇരുണ്ടതും തെളിഞ്ഞതുമായ ബാന്‍ഡുകള്‍. |
froth floatation | പത പ്ലവനം. | സള്‍ഫൈഡ് അയിരുകളുടെ സാന്ദ്രീകരണത്തിനുപയോഗിക്കുന്ന മാര്‍ഗം. പൊടിച്ച അയിര് ഒരു വലിയ പാത്രത്തിലിട്ട് വെള്ളമൊഴിക്കുന്നു. പിന്നീട് ഒരു ശതമാനം പൈന്‍ എണ്ണ ചേര്‍ത്ത് മിശ്രിതത്തില്‍ കൂടി വായു കടത്തിവിടുന്നു. ഇളക്കപ്പെടുന്ന മിശ്രിതത്തിലെ അയിര് എണ്ണയുമായി കൂടിച്ചേര്‍ന്ന് പതയുണ്ടാകുന്നു. ഉപരിതലത്തില്‍ നിന്ന് ഈ പത വടിച്ചെടുത്ത് അരിച്ച് അയിരിനെ വേര്‍പെടുത്താം. |
fruit | ഫലം. | വിത്തുകളെ വഹിക്കുന്ന സസ്യാവയവം. അണ്ഡാശയത്തില്‍ നിന്നാണിത് രൂപം കൊള്ളുന്നത്. അണ്ഡാശയത്തിനു പുറമേ മറ്റു പുഷ്‌പഭാഗങ്ങളും ചിലപ്പോള്‍ ഫലമായി വളരാറുണ്ട്. ഘടന, വിതരണ രീതി ഇവ അടിസ്ഥാനമാക്കി ഫലങ്ങളെ പലവിധത്തില്‍ വര്‍ഗീകരിക്കാറുണ്ട്. |
FSH. | എഫ്‌എസ്‌എച്ച്. | ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍. ഇത് ആര്‍ത്തവ ചക്രത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരില്‍ ബീജോത്‌പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ സ്രവത്തെ നിയന്ത്രിക്കുന്നു. |