free martin

ഫ്രീ മാര്‍ട്ടിന്‍.

കന്നുകാലികളില്‍ ഇരട്ട പ്രസവത്തില്‍ ഒന്ന്‌ ആണും മറ്റേത്‌ പെണ്ണുമാണെങ്കില്‍ പെണ്‍കുഞ്ഞ്‌ ലൈംഗികമായി വികലമായിരിക്കും. ഇതാണ്‌ ഫ്രീ മാര്‍ട്ടിന്‍. ഗര്‍ഭാവസ്ഥയില്‍ രണ്ട്‌ ഭ്രൂണങ്ങളുടെയും രക്തചംക്രമണ വ്യൂഹങ്ങള്‍ പ്ലാസന്റയില്‍ വെച്ച്‌ കൂടിച്ചേരുന്നതിനാല്‍ ആണ്‍ കന്നുകുട്ടിയുടെ ശരീരത്തിലുണ്ടാവുന്ന പുരുഷ ഹോര്‍മോണുകള്‍ പെണ്‍കന്നുകുട്ടിയിലെത്തിയാണ്‌ അതിനെ ഫ്രീമാര്‍ട്ടിന്‍ ആക്കുന്നത്‌.

More at English Wikipedia

Close