Read Time:1 Minute
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും ചേർന്നൊരുക്കുന്ന ശാസ്ത്രവിസ്മയം- ശാസ്ത്ര പഠനപരിശീലനപരിപാടി രണ്ടാം സെഷൻ. വിഷയം: Atomic Structure and Chemical Bonding –
അവതരണം : ജോയ് ഓഫ് ലേണിങ് ഫൗണ്ടേഷൻ
പരിശീലനത്തിനായി ഒരുക്കേണ്ട സാമഗ്രികൾ
- സ്കെച്ച് പെന്നുകൾ
- നോട്ട്ബുക്ക്
- രണ്ടു നിറത്തിലുള്ള പൊട്ടുകൾ
- കുഴച്ച ചപ്പാത്തി മാവ്
- തീപ്പെട്ടി
അധ്യാപകരും വിദ്യാർത്ഥികളും ശാസ്ത്രകുതുകികളുമായി ആയിരത്തോളം പേരാണ് സെപ്റ്റംബർ 19ലെ ആദ്യ പരിശീലനത്തിൽ രജിസ്റ്റർ ചെയ്തത്. പ്രൈമറി അധ്യാപകർക്ക് പ്രത്യേക പരിഗണന നൽകിയുള്ള ആദ്യ പരിശീലനത്തിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഇതിന്റെ തുടർപരിശീലനങ്ങൾ രണ്ടാഴ്ച്ചയിലൊന്ന് എന്ന ക്രമത്തിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. ജോയ് ഓഫ് ലേണിങ് ഫൌണ്ടേഷൻ, അരവിന്ദ് ഗുപ്ത, ജോഡോ ഗ്യാൻ തുടങ്ങി ശാസ്ത്രവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘങ്ങളുടെ സഹകരണത്തോടെയുള്ള തുടർപരിശീലന പരിപാടികളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
Related
0
0