രാജ്യത്തിന്റെ ഭരണഘടനയിൽ ശാസ്ത്ര ബോധം പ്രചരിപ്പിക്കുക പൗരന്റെ കടമയാണെ സൂചിപ്പിക്കുന്നു. എന്നാൽ ശാസ്ത്ര ബോധം സംബന്ധിച്ച ചർച്ചകൾ മുന്നോട്ടാണോ പിന്നോട്ടാണോ പോയ്ക്കൊണ്ടിരിക്കുന്നത്? പലപ്പോഴും സൂക്ഷ്മമായി ശ്രദ്ധിച്ചാലറിയാം , ശാസ്ത്രവിരുദ്ധതയുടെ അവതരണവും ശാസ്ത്രത്തെ കൂട്ടുപിടിച്ച് കൊണ്ടാകും. അങ്ങനെയാണെങ്കിൽ ശാസ്ത്രീയതയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെ എങ്ങനെ തിരിച്ചറിയും?
ശാസ്ത്രത്തിന്റെ സൈദ്ധാന്തികമേഖലകളിൽ ഗവേഷണം നടത്തിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനും എഴുത്തുകാരനുമായ ഷിനോദ് എൻ കെ സംസാരിക്കുന്നു, സയൻസ് കേരള യൂട്യൂബ് ചാനലിൽ. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് രാത്രി 7 മണിക്ക് ഈ ലൈവ് പരിപാടി കേൾക്കാൻ എല്ലാവരും എത്തുമല്ലോ…