ശാസ്ത്രകലണ്ടർ

Week of Jul 15th

  • ഷൂമാക്കർ ലെവി 9 വ്യാഴത്തിൽ പതിച്ച ദിവസം - 1994

    ഷൂമാക്കർ ലെവി 9 വ്യാഴത്തിൽ പതിച്ച ദിവസം - 1994

    All day
    July 16, 2021

    ഷൂമാക്കർ ലെവി 9 (ശാസ്ത്രീയ നാമം D/1993 F2) എന്ന വാൽനക്ഷത്രത്തിന്റെ കഷ്ണങ്ങൾ വ്യാഴവുമായി കൂട്ടിയിടിച്ചത് 1992 ജൂലൈ 17ന് ആണ്. ആറു ദിവസത്തെ ഇടവേളയിൽ ഇത്തരത്തിലുള്ള 21 കഷ്ണങ്ങളാണ് വ്യാഴത്തിൽ പതിച്ചത്.

    രണ്ട് സൗരയൂഥ വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടി ആദ്യമായി നേരിൽ നിരീക്ഷിക്കപ്പെട്ട സംഭവമായിരുന്നു ഷുമാക്കർ ലെവി 9ന്റെ കൂട്ടിയിടി. 1993 മാർച്ച് 24നു രാത്രിയാണ് ഷുമാക്കർ ലെവി 9 കണ്ടെത്തുന്നത്. കണ്ടെത്തപ്പെടുമ്പോൾ വ്യാഴത്തിന്റെ ഗുരുത്വാകർഷണ ശക്തിയാൽ 21 കഷ്ണങ്ങളാക്കി മാറ്റപ്പെട്ടു വ്യാഴത്തെ വലയം ചെയ്യുന്ന രീതിയിലായിരുന്നു. ഒരു ഗ്രഹത്തെ വലം വെക്കുന്ന നിലയിൽ കണ്ടു പിടിക്കപ്പെട്ട ആദ്യ വാൽനക്ഷത്രം കൂടിയായിരുന്നു ഷുമാക്കർ ലെവി 9. തുടർന്നുള്ള നിരീക്ഷണങ്ങളിൽ ഷുമാക്കർ ലെവി വ്യാഴത്തിന്റെ റോഷെ ലിമിറ്റ് ലംഘിച്ചു കടന്നതായും അധികം വൈകാതെ വ്യാഴവുമായി കൂട്ടിയിടിക്കും എന്നും വ്യക്തമാക്കപ്പെട്ടു. 1994 ജൂലൈ 16 നു ഷുമാക്കർ ലെവിയുടെ ആദ്യ ഭാഗം വ്യാഴത്തിന്റെ തെക്കേ അർദ്ധ ഗോളത്തിൽ പതിച്ചു. തുടർന്ന് ഒരാഴ്ചക്കിടയിൽ ഓരോ ഭാഗങ്ങൾ വ്യാഴത്തിൽ പതിച്ചു കൊണ്ടിരിക്കുകയും 22നു അവസാന ഭാഗവും പതിക്കുകയും ചെയ്തു. കൂട്ടിയിടിയെ തുടർന്ന് ഭൂമിയെക്കാൾ വലിപ്പമുള്ള പാടുകൾ വ്യാഴത്തിലുണ്ടായി


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close