Read Time:4 Minute

ഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ. സ്പ്യൂട്നിക് V എന്ന് പേരിട്ടിരിക്കുന്ന പുതിയ വാക്‌സിൻ അടുത്തുതന്നെ രോഗപ്രതിരോധത്തിന് ലഭ്യമാകും. കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്സിൻ വരുന്നത് എന്തുകൊണ്ടും നല്ലകാര്യമാണെന്ന് പറയാതെ വയ്യ. നിരവധി വാക്സിനുകൾ ഇപ്പോൾ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ആണ്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന ഓക്സ്ഫഡ് വാക്സിൻ അന്തിമ ഘട്ട പരീക്ഷണങ്ങളിൽ എത്തിക്കഴിഞ്ഞു. മറ്റു അഞ്ചു വാക്സിനുകൾ കൂടി പ്രതീക്ഷയുണർത്തുന്നു.

ആദ്യം വന്നെത്തുന്ന വാക്സിൻ എന്നതിനാൽ സ്പ്യൂട്നിക് V ചരിത്രത്തിൽ ഇടം പിടിക്കും എന്നതിലും സംശയം വേണ്ട. റഷ്യൻ വാക്‌സിന് അങ്ങനെ കോവിഡ് രോഗത്തെ പരാജയപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് പ്രകീർത്തിക്കപ്പെടും എന്നതും ശരിതന്നെ. എന്നാൽ അതേ കാര്യങ്ങൾ കൊണ്ടുതന്നെ ആദ്യ വാക്‌സിൻ എല്ലാരുടെയും സൂക്ഷ്മ നിരീക്ഷണത്തിൽ ആയിരിക്കും എന്നതിലും സംശയം വേണ്ട. അതിന്റെ പ്രവർത്തനക്ഷമത, ഗുണത, പാർശ്വഫലങ്ങൾ, പ്രതിരോധശേഷി, പ്രതിരോധ കാലദൈർഘ്യം, വില, എന്നിങ്ങനെ നിരവധി കാര്യങ്ങൾ അന്വേഷിക്കപ്പെടും. പുതുതായി ഇനി വരുന്ന വാക്‌സിനുകൾ സ്പ്യൂട്നിക് ബെഞ്ച്മാർക്ക് നേരിടാൻ സജ്ജമാകുകയും വേണം.

പല ഏജൻസികളും റഷ്യൻ വാക്സിനെ കുറിച്ച് ചില ആശങ്കകൾ മുന്നോട്ടുവെച്ചു കഴിഞ്ഞു. അവയിൽ പ്രധാനമായവ ഇവയാണ്.

  1. വാക്സിൻ സുരക്ഷയാണ് പരമ പ്രധാനമായ ഘടകം. സുരക്ഷയെക്കുറിച്ചുള്ള ഡാറ്റ റഷ്യ പുറത്തു നൽകിയിട്ടില്ല. സുരക്ഷിതമല്ല എന്നല്ല, അതേക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാനുള്ള വിവരങ്ങൾ പൊതു രേഖകളായി ഉണ്ടാകണം എന്നതാണ് കാര്യം.
  2. മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര തലത്തിൽ കിട്ടുന്ന റിപ്പോർട്ട്. ഏതാണ്ട് 2000 പേരിൽ ചെയ്യാനുള്ള പരീക്ഷണം ബുധനാഴ്ച്ച തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും ചില ജർമൻ റിപ്പോർട്ടുകളിൽ കാണുന്നു.
  3. ലോകാരോഗ്യ സംഘടന വാക്സിൻ അനുബന്ധകാര്യങ്ങളിൽ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുണ്ട്. അവർ റഷ്യൻ ഗവേഷകരുമായി സമ്പർക്കത്തിലാണ്. പൂർണ്ണ അംഗീകാരത്തിന് ഇനിയും സമയം വേണ്ടിവരും എന്നാണ് കരുതുന്നത്. ലോകാരോഗ്യ സംഘടനാ വക്താവ് താരിഖ് യാസരവിച്ഛ് പറഞ്ഞത് ഇങ്ങനെയാണ്: “Pre-qualification of any vaccine includes the rigorous review and assessment of all the required safety and efficacy data,”.
  4. ബി ബി സി യുടെ റിപോർട്ടുകൾ അനുസരിച്ചു ഇപ്പോൾ ഗവേഷണത്തിലും വികസനത്തിലും മുന്നിൽ നിൽക്കുന്ന വാക്‌സിൻ പട്ടികയിൽ റഷ്യൻ വാക്‌സിൻ ഇല്ല. ലോകാരോഗ്യ സംഘടന ശ്രദ്ധിക്കുന്ന ആറു വാക്‌സിനുകളാണ് മുൻനിര പട്ടികയിൽ ഉള്ളത്. ബി ബി സി യുടെ ഫെർഗസ് വാൽ‌ഷ് എന്ന ലേഖകൻ റിപ്പോർട്ടു ചെയ്യുന്നത് റഷ്യൻ വാക്സിൻ പഠനങ്ങൾ തുടങ്ങിയത് ജൂൺ 17 ആം തിയ്യതിമാത്രമാണ് എന്നാണ്. ചൈന, യു എസ്, യൂറോപ്പ്, വാക്സിനുകൾ വളരെ മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു.

ഇതെല്ലാം ആശങ്കകൾ മാത്രമാണെന്ന് മനസ്സിലാക്കണം. മറ്റൊന്ന്, ശാസ്ത്രത്തിന്റെ രീതിയും അതുതന്നെ. വളരെയധികം ശ്രദ്ധയും പഠനവും സൂക്ഷ്മതയും വേണം എന്നതിനാലാണ് ആശങ്കകൾ പറയുന്നത്.
എങ്കിലും വാക്‌സിൻ നമുക്ക് ആശനൽകുന്നു..


കോവിഡ് 19 – എങ്ങനെയാണ് വാക്സിനുകൾ പരിഹാരമാവുന്നത് ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പുതിയ ദേശീയ വിദ്യാഭ്യാസ നയം – ഒരവലോകനം
Next post വരൂ നമുക്കല്പം ആനക്കാര്യം പറയാം..
Close