Read Time:4 Minute

പ്രൊഫ.പി.കെ.രവീന്ദ്രന്‍

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട്  IPCCയുടെ ആറാമത് അവലോകനറിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവിട്ടു.

[dropcap]കാ[/dropcap]ലാവസ്ഥാമാറ്റം നിരവധി പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ലോകം കണ്ടുകഴിഞ്ഞു. ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഉണ്ടാകുന്ന വര്‍ധനവാണ് ഇതിന് കാരണമെന്നും മനുഷ്യന്റെ ഇടപെടലുകളാണ് ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനവിന് ഇടവരുത്തുന്നതെന്നും പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനത്തില്‍ കുറവ് വരുത്താന്‍ ഉള്ള വഴികള്‍ കണ്ടെത്തുകയാണ് ശാസ്ത്രസമൂഹം. വിവിധ മേഖലകളിലെ കാര്‍ബണ്‍ ഉത്സര്‍ജ്ജനം കണക്കാക്കിക്കൊണ്ടുമാത്രമേ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയൂ.  അതിനുള്ള ശ്രമത്തിലാണ് IPCC (Intergovernmental Panel on Climate Change). 2015 ല്‍ നടന്ന പാരീസ് കണ്‍വെന്‍ഷനില്‍ IPCCയുടെ അഞ്ചാമത് അവലോകനറിപ്പോര്‍ട്ടാണ് ചര്‍ച്ചകള്‍ക്കാധാരമായത് (AR5). ആറാമത് അവലോകനറിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് IPCC. ഇതിന്റെ ഭാഗമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവിടുകയുണ്ടായി. ഈ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍‍ നടക്കുന്ന മരുവത്കരണം പ്രതിരോധിക്കുന്നതില്‍ പങ്കാളികളായ രാജ്യങ്ങളുടെ കോണ്‍ഫറന്‍സിലും (Conference of parties to compat Desertification) ഡിസംബറില്‍ നടക്കുന്ന UNFCC കണ്‍വെന്‍ഷനിലും ഇത് ചര്‍ച്ച ചെയ്യപ്പെടും.

കൃഷി, വ്യവസായം, വനപരിപാലനം(Forestry),കാലിവളര്‍ത്തല്‍, നഗരവത്കരണം തുടങ്ങി മേഖലകളിലെ ഹരിതഗൃഹവാതക ഉത്സര്‍ജ്ജനത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഉത്പാദന മുന്നൊരുക്കമായ കാലിവളര്‍ത്തല്‍, മണ്ണൊരുക്കല്‍, തുടങ്ങിയവ ഇതില്‍പെടുന്നു. ഉത്പാദനാനന്തര പ്രവര്‍ത്തനങ്ങളായ കടത്ത്, ഊര്‍ജ്ജം, ഭക്ഷ്യസസംസ്കരണം എന്നിവയും കണക്കിലെടുക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താല്‍ ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജനത്തില്‍ ഭക്ഷ്യഉത്പാദനത്തിന്റെ സംഭാവന 37% വരുമത്രെ!. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നില്‍ ഒന്ന് പാഴായിപ്പോകുന്നു(Wasted) എന്നതാണ് ദുഃഖകരമായ വസ്തുത. മാലിന്യമായിമാറുന്ന ഭക്ഷ്യവസ്തുക്കള്‍ അപചയം സംഭവിച്ച് ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളും.

കടപ്പാട് : The Paris Agreement- an analysis

കരയും കടലും ചേര്‍ന്ന് ഹരിതഗൃഹവാതകങ്ങളുടെ 50% അവശേഷിക്കുന്നത് സ്വാഭാവികമായ കാര്‍ബണ്‍ ചക്രത്തിന്റെ ഭാഗമാണ്. ഇതിന് കരയില്‍ മരങ്ങള്‍ വേണം. അതുകൊണ്ടാണ് വനനശീകരണം തടയലും വനവത്കരണവും പ്രധാനമാകുന്നത്.  2.5-3.5 വരെ ബില്യണ്‍ ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും ഒഴിവാക്കാനുള്ള അധികസംവിധാനം വനവത്കരണം വഴി ഉണ്ടാക്കാമെന്ന് ഇന്ത്യ പാരീസ് ചര്‍ച്ചകളില്‍ ലോകസമൂഹത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇത് ഫലപ്രദമാകുമോ ?


അധികവായനക്ക്

  1. Climate Change and land – പ്രത്യേക റിപ്പോര്‍ട്ട്
  2. IPCCയുടെ അഞ്ചാമത് അവലോകനറിപ്പോര്‍ട്ട്

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post ചില നൈട്രജന്‍ വിശേഷങ്ങള്‍
Next post ഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം
Close