Read Time:9 Minute

റോസ്മേരി വിശേഷങ്ങൾ

മുടി കൊഴിച്ചിൽ തടയാനും, തലമുടി ഇടതൂർന്ന് വളരാനും ഫലപ്രദമെന്ന് പരസ്യങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന റോസ്മേരി മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്. റോസ്മേരി വിശേഷങ്ങൾ വായിക്കാം

Salvia rosemarinus എന്ന ശാസ്ത്രീയ നാമമുള്ള നിത്യഹരിതവും, സൂചി പോലുള്ള ഇലകളും, വെള്ള, പിങ്ക് നീല തുടങ്ങിയ നിറങ്ങളിൽ ഉള്ള പൂക്കളോട് കൂടിയ ഒരു കുറ്റിച്ചെടിയാണ് റോസ്മേരി എന്നറിയപ്പെടുന്നത്. സുഗന്ധഗഗ്രന്ഥികളും എണ്ണയും ഒട്ടുമിക്ക അംഗങ്ങളിലും കാണപ്പെടുന്ന ലാമിയേസിയെ (Lamiaceae) എന്ന കുടുംബത്തിലെ പ്രധാനിയാണ് റോസ്മേരി. മെഡിറ്ററേനിയൻ പ്രദേശമാണ് ഇതിന്റെ ജന്മദേശം എന്നാൽ മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെയുള്ള ശൈത്യ കാലാവസ്ഥയെ നേരിടാൻ ഇവയിലെ ചില ഇനങ്ങൾക്ക് സാധിക്കുന്നു. ഒപ്പം  കഠിനമായ ജലദൗർലഭ്യം അതിജീവിക്കാന്‍ ഉള്ള കഴിവ് ഇവയ്ക്കുണ്ട്. മിത ശീതോഷ്ണ പ്രദേശങ്ങളിൽ വസന്തകാലത്തും വേനൽക്കാലത്തും റോസ്മേരി പൂക്കുന്നു. വടക്കൻ അർദ്ധഗോളത്തിൽ ഇത് പൂവിടുന്നത് ഡിസംബർ-ഫെബ്രുവരി വരെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രകൃതി ശാസ്ത്രജ്ഞനും സ്ഥാപക ടാക്സോണമിസ്റ്റുമായ കാൾ ലിന്നേയ്സ് (Carl Linnaeus) ഈ ഇനത്തെ കണ്ടെത്തി നാമകരണം ചെയ്തതെങ്കിലും വളരെ ചുരുങ്ങിയ കാലയളവിലാണ് മലയാളികൾക്ക് റോസ്മേരി സുപരിചിതയായത്.

റോസ്മേരി (Salvia rosemarinus)

തലമുടി ഇടതൂർന്ന് വളരാൻ ഇവ സഹായിക്കുന്നു എന്ന പരസ്യങ്ങളുടെ ആധാരത്തിൽ ഇവ സ്ത്രീകൾക്ക് കൂടുതൽ പ്രിയങ്കരിയായി. എന്നാൽ മറ്റേതൊരു ചെടിയെയും പോലെ തന്നെ ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ പറ്റി ഒരു അവബോധം നമുക്കുണ്ടാകേണ്ടത് അനിവാര്യമാണ് റോസ്മേരിയെ പറ്റിയുള്ള ആദ്യത്തെ പരാമർശം ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് തന്നെ ശിലാഫലകങ്ങളിൽ നിന്നും ലഭിച്ചിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.

ഇതിനുശേഷം ഈജിപ്തുകാർ ഇവയെ 3500 ബി സി മുതൽ മൃതദേഹങ്ങൾ എംബാം ചെയ്യാൻ ഉപയോഗിച്ചിരുന്നുവെന്നും, ചരിത്രത്തിലെ ഏറ്റവും മികച്ച ഹെർബൽ പുസ്തകങ്ങളിൽ ഒന്നായ  ദി മെറ്റീരിയ മെഡിക്കയിൽ (The materia medica)  ഡയോസ്കോർഡസ് (Pedanius Dioscorides) എന്ന സസ്യ ശാസ്ത്ര പണ്ഡിതന്‍, ഈ ചെടിയുടെ ഉപയോഗത്തെപ്പറ്റി പരാമർശിക്കുന്നതായി കാണുമ്പോൾ തന്നെ ഈ സസ്യം വിചാരിച്ചത്ര നിസ്സാരക്കാരിയല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

റോസ്മേരി – ഇലകൾ ഉണക്കിയത്

സുഗന്ധ എണ്ണകൾക്ക് പുറമെ പാചകത്തിനും, മരുന്നിനും, അലങ്കാര സസ്യമായും ഈ സസ്യത്തെ മനുഷ്യൻ ഉപയോഗിച്ചു വരുന്നു. പൊതുവേ Lamiaceae എന്ന സസ്യ കുടുംബത്തിലെ അംഗങ്ങളിൽ terpinoid, iridoids, flavonoides എന്നിങ്ങനെ പലതരം രാസവസ്തുക്കൾ കാണാം. റോസ്മേരിയിൽ ഫിനോളിക് ആസിഡ് (Phenolic acid) ആയ റോസ്മാരിനിക് ആസിഡ് (Rosemarinic acid) ധാരാളമായി കാണപ്പെടുന്നു. ഇതിന് ആന്റി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലേറ്ററി തുടങ്ങിയ ഗുണങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നു.

റോസ്മേരിയിൽ നിന്നും വേർതിരിച്ചെടുത്ത എണ്ണയിൽ (Essential oil) Camphor, Camphene തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ തന്നെ Caffeic acid, ursolic acid betulinic acid മുതലായവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. പാരമ്പര്യ വൈദ്യമനുസരിച്ച് ഇതിന്റെ ഇലകൾക്ക് ആന്റി ബാക്ടീരിയൽ ഗുണമുണ്ടെന്നും ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വേദനസംഹാരിയായി ഉപയോഗിക്കപ്പെടാമെന്നും പറയുന്നു.

ഇനി തലമുടി കൊഴിച്ചിൽ തടയാൻ എങ്ങനെയാണ് ഇത് സഹായിക്കുന്നത് എന്നതിലേക്ക് വരാം Dihydrotestosterone (DHT) എന്ന ഒരു ഹോർമോൺ ആണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്, റോസ്മേരിയിൽ അടങ്ങിയിരിക്കുന്ന എണ്ണ (Essential oil) ഒരു പ്രകൃതിദത്ത ഡിഎച്ച്ടി ലോക്കർ (DHT locker) ആണ്. ഈ എണ്ണയിലെ ഘടകങ്ങൾ തലമുടിയിലെ വേരുമായി DHT ചേരുന്നതിനെ തടയുന്നത് വഴി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. Pattern baldness (കഷണ്ടിക്ക്) ഇതൊരു പ്രതിവിധിയാണെന്ന് ശാസ്ത്രീയമായ പഠനങ്ങൾ  പറയുന്നു.

എന്നാൽ മുടികൊഴിച്ചിൽ തടയുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയമായ ഘടകങ്ങൾ ഒന്നും തന്നെ ഇതിൽ നിന്നും ഇതുവരെ വേർതിരിച്ചെടുത്തിട്ടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ ഉന്മേഷവും ഉത്തേജവും തന്നേക്കാം, തലയോട്ടിയിലെ വരൾച്ച മാറ്റിയേക്കാം, എന്നാൽ ചില വ്യക്തികളിൽ ഇവ അലർജിയും ഉണ്ടാക്കാം എന്നും പഠനങ്ങൾ പറയുന്നത് നമ്മൾ വിസ്മരിച്ചു കൂടാ.

അമിതമായ എണ്ണ (Essential oil) അടങ്ങിയ സസ്യങ്ങളുടെ നീര് നിരന്തരം നമ്മുടെ ചർമങ്ങളിൽ ഉപയോഗിക്കുകയാണെങ്കിൽ അത് ചർമ്മത്തിന്റെ പിഎച്ചിനെ (pH) മാറ്റുകയും  ത്വക്ക് രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ആയതിനാൽ ശാസ്ത്രീയമായി സ്ഥിരീകരിച്ച റോസ്മേരി പ്രോഡക്റ്റുകൾ മാത്രം ഉപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് സ്വയം ഫോർമുലേഷൻ ചെയ്ത് ഉപയോഗിക്കുന്നത് ചിലപ്പോൾ തിക്താനുഭവങ്ങളിലേക്ക് നയിക്കാം.

അധിക വായനയ്ക്ക്

  1. Al-Sereiti, M. R., Abu-Amer, K. M., & Sen, P. (1999). Pharmacology of rosemary (Rosmarinus officinalis Linn.) and its therapeutic potentials. Indian journal of experimental biology, 37(2), 124-130.
  2. Del Campo, J., Amiot, M. J., & Nguyen-The, C. (2000). Antimicrobial effect of rosemary extracts. Journal of food protection, 63(10), 1359-1368.
  3. Nieto, G., Ros, G., & Castillo, J. (2018). Antioxidant and antimicrobial properties of rosemary (Rosmarinus officinalis, L.): A review. Medicines, 5(3), 98.
  4. Sasikumar, B. (2012). Rosemary. In Handbook of herbs and spices (pp. 452-468). Woodhead Publishing.

മറ്റു ലേഖനങ്ങൾ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
13 %
Surprise
Surprise
13 %

Leave a Reply

Previous post മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും  
Next post കേരളത്തിന്റെ വൈദ്യുത ഭാവി
Close