Read Time:1 Minute
Redshift
ചുവപ്പ് നീക്കവും നീലനീക്കവും

ചുവപ്പ് നീക്കം :- ഡോപ്ലർ പ്രഭാവം മൂലം വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടർന്ന് സ്പെക്ട്ര രേഖകൾക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്സിക്കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് അകന്നു പോവുന്നവയാണ്. അതിനാൽ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും. ചുവപ്പ് നീക്കത്തിന്റെ അളവ് നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം. ചില ഖഗോള വസ്തുക്കൾ ഭൂമിയോട് അടുത്തുവരുമ്പോൾ ഈ നീക്കം ആവ്യത്തി കൂടിയ (നീല)ഭാഗത്തേക്ക് ആയിരിക്കും. ഇതിന് നീലനീക്കം എന്നു പറയുന്നു. ചുവപ്പുനീക്കത്തിന്റെയും നീലനീക്കത്തിന്റെയും കാരണം എല്ലായ്പ്പോഴും ഡോപ്ലർ പ്രഭാവം തന്നെ ആയിരിക്കണമെന്നില്ല. ഉയർന്ന തീവ്രതയുള്ള ഗുരുത്വമണ്ഡലംകൊണ്ടും ഉണ്ടാകാം. ഇതാണ് ഗുരുത്വ ചുവപ്പു നീക്കം അല്ലെങ്കിൽ ഐൻസ്റ്റൈൻ ചുവപ്പു നീക്കം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !
Next post മേരി ക്യൂറി
Close