Read Time:2 Minute
ലൂക്ക സംഘടിപ്പിച്ച ലൂക്ക ക്വിസ്സിന്റെ വിപുലീകൃത രൂപമായി ലൂക്ക ക്വിസ്സ് 2.0ആരംഭിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്ന ഓൺലൈൻ സയൻസ് ക്വിസ്സ് മത്സരം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ ആർ ടി സി- യൂണിസെഫുമായി സഹകരിച്ചാണ് ഈ ക്വിസ്സ് സംഘടിപ്പിക്കുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കാൻ സ്കൂൾ കുട്ടികളെ പ്രേരിപ്പിക്കുക, അതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
- ക്വിസിന്റെ ഒന്നാം ഘട്ടം എല്ലാവർക്കുമായി..രണ്ടാം ഘട്ടം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മാത്രം.
- കുട്ടികൾക്ക് നേരിട്ടും സ്‌കൂളുകൾ വഴി ഒന്നിച്ചും ക്വിസ്സിൽ പങ്കെടുക്കാം.
- ക്വിസ്സിന്റെ ഒന്നാം ഘട്ടത്തിൽ പൊതു ശാസ്ത്ര ചോദ്യങ്ങൾ ആണ് ഉണ്ടാവുക.
- ഒന്നാം ഘട്ടം കടക്കുന്നവർക്ക് രണ്ടാം ഘട്ടത്തിൽ 20 വിഷയങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ക്വിസിൽ പങ്കെടുക്കാവുന്നതാണ്. എത്ര വിഷയ മേഖലകളിൽ വേണമെങ്കിലും കുട്ടികൾക്ക് ഈ ഘട്ടത്തിൽ പങ്കെടുക്കാം. ഓരോ വിഷയത്തിലും യോഗ്യത നേടുന്നവർക്ക് പ്രത്യേകം പ്രത്യേകം ബാഡ്ജുകൾ..
- ആകെ 20 വിഷയങ്ങൾ.. 20 ബാഡ്ജുകൾ..ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള രസകരമായ ചോദ്യങ്ങൾ.. പുത്തൻ അറിവുകൾ..
- സംസ്ഥാന തല ശില്‍പശാലകള്‍ – വിവിധ വിഷയങ്ങളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശാസ്ത്രശില്‍പശാലകള്‍, പഠനക്കളരികള്‍ വരൂ നമുക്ക് ശാസ്ത്രത്തെ ആഘോഷമാക്കാം.
ക്വിസിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://lucaquiz.binalyto.com
Related
2
0