2020 -അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം -സസ്യ സംരക്ഷണം , ജീവിത പരിരക്ഷണം

അപ്പു അനിത മുരളീധരൻ

 “2020  അന്താരാഷ്ട്ര സസ്യ-ആരോഗ്യ വർഷം”- ഐക്യരാഷ്ട്രസഭ 2020 വർഷത്തെ  അന്താരാഷ്ട്രസസ്യ-ആരോഗ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

സസ്യ-ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ പട്ടിണി അവസാനിപ്പിക്കുക, ദാരിദ്ര്യം കുറയ്ക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, സാമ്പത്തിക വികസനം ഉയർത്തുക എന്ന വലിയ ലക്ഷ്യങ്ങൾകൈവരിക്കാം എന്നക്കുന്നതിനായി ഐക്യരാഷ്ട്രസഭ 2020 വർഷത്തെ  അന്താരാഷ്ട്രസസ്യ-ആരോഗ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മനുഷ്യന്റെ പരിസ്ഥിതി നശീകരണ  പ്രവർത്തനങ്ങളും അതുമൂലമുണ്ടയായ പ്രതികൂലമായകാലാവസ്ഥാ വ്യതിയാനങ്ങളും സസ്യങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ജൈവവൈവിധ്യത്തെ താളം തെറ്റിക്കുന്നതുംനമുക്കിന്നു നിത്യ കാഴ്ചകളിൽ ഒന്നാണ്. സസ്യങ്ങളുടെ ആവാസവ്യവസ്ഥകളിൽ മനുഷ്യനുംഅവന്റെ പുത്തൻ ജീവിത രീതികളും വരുത്തിയ മാറ്റങ്ങൾ കാരണം  ഇന്ന്  നമ്മൾ കാണുന്ന സസ്യങ്ങളുടെ നിലനിൽപ്പു തന്നെ ഭീഷണിയിലായിട്ടുണ്ട്

നമ്മൾ ശ്വസിക്കുന്ന വായുവിന്റെ ഉറവിടവും നാം കഴിക്കുന്നഭക്ഷണത്തിന്റെ ഭൂരിഭാഗവും ( നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 80% , ശ്വസിക്കുന്ന 98% ഓക്സിജനും സസ്യങ്ങൾ  ഉത്പാദിപ്പിക്കുന്നു.) സസ്യങ്ങളാണ് നമുക്ക് നല്കുന്നയ്‌തെങ്കിലും  അവയുടെ നിലനില്പിനും ആരോഗ്യകരമായ അസ്തിത്വം നിലനിർത്തുന്നതിനും നമുക്ക് വേണ്ടത്രശ്രദ്ധ ചെലുത്തതാൻ കഴിയാറില്ല എന്നതാണ് യാഥാർഥ്യം. ഇത്  തന്നെയാണ്,  പ്രതിവർഷം 40 ശതമാനം വരെ ഭക്ഷ്യവിളകൾ കീടങ്ങളും രോഗങ്ങളുംനശിപ്പിക്കുന്നതായ കണക്കുകൾ (FAO) നമുക്ക് കാണിച്ചുതരുന്നത്. മേൽ പറഞ്ഞ ശതമാനം, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം കഴിക്കാൻ മതിയായഭക്ഷണമില്ലാതാക്കുന്നതിനും, ഗ്രാമീണ ദരിദ്ര സമൂഹങ്ങളുടെ പ്രാഥമിക വരുമാന മാർഗ്ഗമായകാർഷിക മേഖലയെ ഗുരുതരമായി നശിപ്പിക്കുന്നതിനും കാരണമാകുന്നു

കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരത്തിന്റെ വാർഷിക മൂല്യം വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും വികസ്വര രാജ്യങ്ങളിലും കഴിഞ്ഞ ദശകത്തിൽ ഏകദേശം മൂന്നിരട്ടിയായി വളർന്ന്   1.7 ട്രില്യൺ യുഎസ് ഡോളറിലെത്തി അതേസമയം, കഴിഞ്ഞ ദശകത്തിൽ മൂന്നിരട്ടിയായി വർദ്ധിച്ച അന്താരാഷ്ട്ര വ്യാപാരങ്ങളും യാത്രകളും മൂലം ലോകമെമ്പാടുമുള്ള വിവിധയിനം ശത്രുകീടങ്ങളേയും സസ്യരോഗങ്ങളേയുംഅവയുടേതല്ലാത്ത ദേശങ്ങളിലേക്ക് ചേക്കേറാനും,അവിടെ അതിവേഗത്തിൽ പടരാനും,ഇതുമൂലം  അതത് നാടൻ സസ്യങ്ങളുടെ  അതിജീവനം അസാധ്യമാക്കാനും, അവയുടേ ആവാസവ്യവസ്ഥയുടെ സുസ്ഥിരമായനിലനില്പിനു ഭീഷണിയുയർത്താനും ഇടയാക്കിയിട്ടുണ്ട്.

മനുഷ്യന്റെ ആരോഗ്യ കാര്യത്തിലെന്നപോലെ , സസ്യങ്ങളിലും  രോഗചികിത്സയെക്കാൾ നല്ലതാണ് പ്രതിരോധം,  കീടങ്ങളിൽനിന്നും രോഗങ്ങളിൽ നിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നതിനേക്കാൾ ചെലവേറിയതാണ് സസ്യകീടങ്ങളും രോഗങ്ങളും വന്നതിനു ശേഷമുള്ള ചികിത്സകൾ.   സസ്യ കീടങ്ങളും രോഗങ്ങളും സ്വയംസ്ഥാപിച്ചുകഴിഞ്ഞാൽ അവ ഇല്ലാതാക്കാൻ പലപ്പോഴും അസാധ്യമാണ്, ഇവയെ തുരത്തി വീണ്ടും പഴയപടിയാകുന്നത് കർഷകന്റെ വളരെയധികം  സമയവും പണവും പാഴാക്കും. അതു കൊണ്ടു തന്നെ  കൃഷിയിൽ കീടങ്ങളുടെയും രോഗങ്ങളുടെയും വിനാശകരമായആഘാതം ഒഴിവാക്കാൻ പ്രതിരോധം വളരെ പ്രധാനമാണ്.

 അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷം2020 മറ്റെന്തിനേക്കാളും സസ്യ ആരോഗ്യത്തിന്റെ കാര്യത്തിൽ  പ്രതിരോധത്തിനും സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നു. ഇതിൽ നമുക്ക് എല്ലാവർക്കും ഒരു പങ്കുണ്ട് . ഉദാഹരണത്തിന്, നമ്മൾ സസ്യങ്ങളോ മറ്റു സസ്യഉൽ‌പന്നങ്ങളോ ഒരു സ്ഥലത്തുനിന്നും വേറൊരുപുതിയ  സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ അതോടൊപ്പം ശത്രുകീടങ്ങളോ സസ്യരോഗങ്ങളോ കൂടെക്കൊണ്ടു പോകുന്നില്ല എന്ന്ശ്രദ്ധിക്കണം. കപ്പലുകൾ, വിമാനങ്ങൾ, ട്രക്കുകൾ,ട്രെയിനുകൾ എന്നിവ പുതിയ പ്രദേശങ്ങളിലേക്ക് സസ്യ കീടങ്ങളെയും രോഗങ്ങളെയും എത്തിക്കുന്നില്ലെന്ന് ഗതാഗത വ്യവസായ മേഖലയിലെ ആളുകൾഉറപ്പാക്കേണ്ടതുണ്ട്. പ്രതിരോധത്തിന്റെ ആദ്യ നിരയായ ദേശീയ, പ്രാദേശികസസ്യസംരക്ഷണ സംഘടനകൾക്ക്, ശത്രുകീടങ്ങളും  സസ്യരോഗങ്ങളും പുതിയ  സ്ഥലത്തേക്ക് എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ സർക്കാർ പിന്തുണ വർദ്ധിപ്പിക്കണം. 

  സംയോജിത കീടങ്ങളെ രോഗ നിയന്ത്രിക്കൽ (integrated pest / diseases management.) പോലുള്ള പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ  രീതികളിലൂടെയും നമുക്ക് സസ്യ കീടങ്ങളെയും രോഗങ്ങളെയും തടയാനും അവയെ നേരിടാനും കഴിയും. ഇത്തരം കൃഷിക്ക് പുത്തൻ ഉണർവ്വേകുന്ന  കൃഷി രീതികളും മറ്റു മോഡേൺ  ടെക്നോളജികളും കർഷകർ  പ്രാവർത്തികമാകുന്നതിലൂടെ, അശാസ്ത്രീയമായ രീതിയിൽ ഉപയോഗിക്കുമ്പോൾ മറ്റു സഹ ജീവികൾക്ക് (പരാഗണം നടത്തുന്ന കീടങ്ങൾ, പക്ഷികൾ, പ്രകൃതിദത്ത കീട ശത്രുക്കൾ, മറ്റു  ജീവികൾ, സസ്യങ്ങളെ ആശ്രയിക്കുന്ന ആളുകൾ, മൃഗങ്ങൾ )  ഹാനികരമായ  കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറഞ്ഞതും  കർഷകന് ലാഭം നൽകുന്നതുമായ വിളകൾ വിളയിക്കാനും അതുവഴി ലോകത്ത്  പട്ടിണി ഉന്മൂലനം, ദാരിദ്ര്യം ഇല്ലാതാക്കുക , പരിസ്ഥിതിയെ സംരക്ഷിക്കുക , സുസ്ഥിരമായ വികസനം ഉറപ്പാക്കുക  എന്ന വലിയ മാനവ ലക്ഷ്യങ്ങൾ കൈവരിക്കാനും നമുക്ക് ഇത് വഴികഴിയും

2020അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷം ആഘോഷിക്കാൻ ഐക്യരാഷ്ട്ര സഭപ്രഖ്യാപിച്ചിട്ടുള്ള  ചെയ്തിട്ടുള്ളമുദ്രാവാക്യം – PROTECTING PLANTS,  PROTECTING LIFE സസ്യ സംരക്ഷണം , ജീവിത പരിരക്ഷണം

2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷത്തിന്റെ പശ്ചാത്തലം

      1951ൽ സസ്യങ്ങളിലും  സസ്യ-ഉൽ‌പന്നങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നകീടങ്ങളുടെ പ്രവേശനവും, വ്യാപനവും തടയുന്നതിനും നിയന്ത്രിക്കുന്നതിന്നതിനുമായി,  ഏകോപിതവും ഫലപ്രദവുമായി  പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഇന്റർനാഷണൽ പ്ലാന്റ് പ്രൊട്ടക്ഷൻ കൺവെൻഷൻ ( International Plant Protection Convention (IPPC) ) എന്ന ബഹുരാജ്യ ഉടമ്പടിയുടെഭരണസമിതിയായ  ഫൈറ്റോസാനിറ്ററി മെഷർസ്( Commission on Phytosanitary Measures (CPM)),2016ഏപ്രിലിലിലാണ് ആദ്യമായി   2020-നെ അന്താരാഷ്ട്ര സസ്യആരോഗ്യ വർഷമായി പ്രഖ്യാപിക്കുന്നതിനുള്ള ഔപചാരികമായ പ്രവർത്തനം ആരംഭിച്ചത്.

 പക്ഷെ,  2017  ജൂലൈ 3 മുതൽ 8 വരെ നടന്ന ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ ( Food and Agriculture Organization of the United Nations (FAO) ) നാല്പതാം കൂടിയിരുപ്പിൽ വെച്ച് ഔദ്യോഗികമായി  അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ്  ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ ഡയറക്ടറായിരുന്ന   José Graziano da Silva, മേൽ  പ്രമേയം തുടർന്ന് നടക്കാനിരിക്കുന്ന  ഐക്യരാഷ്ട്ര സഭയുടെ  പൊതുസഭയിൽ ( United Nations General Assembly (UNGA)) “2020 അന്താരാഷ്ട്രസസ്യ ആരോഗ്യ വർഷമായി അവതരിപ്പിക്കാൻ യുഎൻ സെക്രട്ടറി ജനറലിനോട്  അഭ്യർത്ഥിച്ചത്.

ഇതേ തുടർന്ന് 2018 ഡിസംബറിൽ നടന്ന  ഐക്യരാഷ്ട്ര സഭയുടെ  പൊതുസഭയിൽ വച്ചാണ്  2020വർഷത്തെ  അന്താരാഷ്ട്ര സസ്യ-ആരോഗ്യ വർഷമായിവർഷമായി പ്രഖ്യാപിച്ചത്. ഇതേതുടർന്ന് 2019 ജൂണിൽ  ഐ‌പി‌പി‌സിയുമായി സഹകരിച്ച് എഫ്‌എ‌ഒ ഏഴ് എഫ്‌എ‌ഒമേഖലകളിലെയും ഡിവിഷനുകളിലെയും പ്രതിനിധികൾ,സ്വകാര്യ മേഖല, സിവിൽസൊസൈറ്റി എന്നിവരടങ്ങിയ  ഒരു IYPH ഇന്റർനാഷണൽ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു

അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം 2020 നായി ആശയവിനിമയം നടത്തേണ്ട പ്രധാന സന്ദേശങ്ങൾ

 • സീറോ വിശപ്പും, (Zero Hunger) യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കാൻ സസ്യങ്ങളെ ആരോഗ്യകരമായി നിലനിർത്തുക.
  നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ 80 ശതമാനവും സസ്യങ്ങളാണ്. എന്നിട്ടും അവർ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നിരന്തരം ആക്രമിക്കപ്പെടുന്നു, ഇത് പ്രതിവർഷം 20 മുതൽ 40 ശതമാനം വരെ ഭക്ഷ്യവിളകളെ നശിപ്പിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിന് സസ്യ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങളും പ്രവർത്തനങ്ങളും അടിസ്ഥാനപരമാണ്, പ്രത്യേകിച്ചും പട്ടിണിയും പോഷകാഹാരക്കുറവും ഇല്ലാതാക്കുന്നതിനും ദാരിദ്ര്യവും പരിസ്ഥിതിക്ക് ഭീഷണിയും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ളവ.

 • അതിർത്തികളിലൂടെ സസ്യങ്ങളും സസ്യ ഉൽ‌പന്നങ്ങളും കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോൾ സസ്യങ്ങളോ സസ്യ ഉൽ‌പന്നങ്ങളോ എടുക്കുമ്പോൾ ജാഗ്രത പാലിക്കുക,
  ഈ ഉൽപ്പന്നങ്ങൾ ഫൈറ്റോസാനിറ്ററി (phytosanitary) നിയന്ത്രണങ്ങൾ നിറവേറ്റുന്നുവെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക. ദേശീയ ഭക്ഷ്യ സുരക്ഷയെയും പരിസ്ഥിതിയെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുന്ന സസ്യ കീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപനം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. സാധാരണ ഫൈറ്റോസാനിറ്ററി നിയന്ത്രണങ്ങളെ പാക്കേജുകൾക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നതിനാൽ ഓൺലൈനിലോ തപാൽ സേവനങ്ങളിലൂടെയോ സസ്യങ്ങളും സസ്യ ഉൽപ്പന്നങ്ങളും ഓർഡർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

 • അന്താരാഷ്ട്ര സസ്യ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് സസ്യങ്ങളിലും സസ്യ ഉൽ‌പന്നങ്ങളിലും വ്യാപാരം സുരക്ഷിതമാക്കുക.
  പല രാജ്യങ്ങളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ നിലനിർത്താൻ സസ്യങ്ങളുടെയും  സസ്യ ഉൽ‌പന്നങ്ങളുടെയും വിപണനത്തെ  ആശ്രയിച്ചിരിക്കുന്നു. എന്നിട്ടും വ്യാപാരം ചെടികളുടെ ശത്രുകീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപന സാധ്യത വർദ്ധിപ്പിക്കുകയും സസ്യങ്ങളെയും ജൈവവൈവിധ്യത്തെയും ഗുരുതരമായി നശിപ്പിക്കുകയും ചെയ്യും. വ്യാപാരം സുരക്ഷിതമാക്കുന്നതിന്, അന്താരാഷ്ട്ര സസ്യസംരക്ഷണ കൺവെൻഷനും (IPPC ) എഫ്എഒയും (FAO) വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര സസ്യ-ആരോഗ്യ മാനദണ്ഡങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കേണ്ടത് പ്രധാനമാണ്. ഇത് മനുഷ്യന്റെ ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയിൽ കീടങ്ങളുടെയും കീടനാശിനികളുടെയും പ്രതികൂല സ്വാധീനം കുറയ്ക്കുന്നു. കച്ചവടത്തിന് അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കാതെ കീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപനം തടയുന്നതും നിയന്ത്രിക്കുന്നതും ഇത് എളുപ്പമാക്കുന്നു.

 • പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം സസ്യങ്ങളെ ആരോഗ്യകരമായി നിലനിർത്തുക.
  കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ പ്രവർത്തനങ്ങളും ആവാസവ്യവസ്ഥയെ മാറ്റിമറിക്കുകയും സസ്യ കീടങ്ങളും രോഗങ്ങളും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു . ഇത് പരിസ്ഥിതിക്ക് ഭീഷണിയാണ്, മാത്രമല്ല, ജൈവവൈവിധ്യനഷ്ടത്തിന്റെ പ്രധാന പ്രേരകങ്ങളിലൊന്നാണ് കീടങ്ങളും രോഗങ്ങളും. കീടങ്ങളെയും രോഗങ്ങളെയും ചെറുക്കുന്നതിന്  കൃഷിക്കാർ  പരിസ്ഥിതി സൗഹൃദ (environmentally friendly) രീതികളായ സംയോജിത കീടങ്ങളെ നിയന്ത്രിണം (integrated pest management) അവലംബിക്കുന്നത്  നയനിർമ്മാതാക്കൾ പ്രോത്സാഹിപ്പിക്കണം.

 • സസ്യ-ആരോഗ്യ ശേഷി വികസനം, ഗവേഷണം, സാങ്കേതികവിദ്യയുടെ കൈമാറ്റം എന്നിവയിലുള്ള നിക്ഷേപം –സർക്കാരുകളും നിയമസഭാ സാമാജികരും നയരൂപകർ‌ത്താക്കളും സസ്യസംരക്ഷണ ഓർ‌ഗനൈസേഷനുകളെയും ഇത്തരത്തിലുള്ള  മറ്റ് പ്രസക്തമായ സ്ഥാപനങ്ങളെയും ശാക്തീകരിക്കുകയും അവർക്ക് മതിയായ മാനുഷിക സാമ്പത്തിക സ്രോതസ്സുകൾ നൽകുകയും വേണം. സസ്യ-ആരോഗ്യ സംബന്ധിയായ ഗവേഷണങ്ങളിലും,സാങ്കേതികവിദ്യയുടെ കൈമാറ്റങ്ങളിലും,   നൂതന രീതികളിലും സാങ്കേതികവിദ്യകളിലും അവർ കൂടുതൽ നിക്ഷേപം നടത്തണം

 • സസ്യങ്ങളെയും സസ്യ ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് നിരീക്ഷണവും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തുക.
  നയനിർമ്മാതാക്കളും സർക്കാരുകളും മേൽ വിഷയത്തിൽ അവരുടെ തീരുമാനങ്ങൾ ശാസ്ത്രീയമായ ഡാറ്റയെ  അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കണം. സസ്യങ്ങളെ പതിവായി നിരീക്ഷിക്കുകയും, ഉയർന്നുവരുന്ന ഭീഷണികളെക്കുറിച്ച് നേരത്തെയുള്ള മുന്നറിയിപ്പ് വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് സസ്യങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നതിനും ആവശ്യമായ സമയത്ത് ആവശ്യമായ  പ്രതിരോധ നടപടികൾ  കൈക്കൊള്ളാൻ  സർക്കാരുകളെയും, കാർഷിക ഉദ്യോഗസ്ഥരെയും, കർഷകരെയും സഹായിക്കും .

2020 അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷത്തിൽ നാം കൈക്കൊള്ളേണ്ട നടപടികൾ
സസ്യങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകൾക്കായി ഐയ്ക്യരാഷ്ട്രസഭ ഒരു കൂട്ടം പ്രവർത്തനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.


1. പൊതു ജനങ്ങൾക്ക്
സസ്യങ്ങളിലും  സസ്യ ഉൽ‌പന്നങ്ങളിലും  ശത്രുകീടങ്ങളും സസ്യരോഗങ്ങളും ഉണ്ടാകാം, ഇവ  മറ്റൊരിടത്തുനിന്ന്  കൊണ്ടുവരുന്നതിലുള്ള അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം. സാധാരണ ഫൈറ്റോസാനിറ്ററി നിയന്ത്രണങ്ങളെ എളുപ്പത്തിൽ മറികടക്കാൻ കഴിയുന്ന ഇ-കൊമേഴ്‌സ്, തപാൽ സേവനങ്ങൾ പോലുള്ള ചാനലുകളിലൂടെ സസ്യങ്ങളും സസ്യ ഉൽ‌പന്നങ്ങളും ഓർഡർ ചെയ്യുമ്പോൾ അവർ ശ്രദ്ധിക്കണം.


2. മാധ്യമങ്ങൾ
പ്രാദേശിക പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള സസ്യ-ആരോഗ്യ വിവരങ്ങളെപ്പറ്റി അറിവുള്ളവരുമായി ചേർന്ന്, മേൽ വിവരങ്ങൾ പ്രേക്ഷകർക്ക് എത്തിക്കാൻ സഹായിക്കുന്നതിന് മാധ്യമ പ്രൊഫഷണലുകൾക്ക് അവരുടെ ചാനലുകൾ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുക


3.സ്കൂൾ കുട്ടികൾക്ക്
സസ്യങ്ങൾക്ക്  “രോഗം” വരാമെന്നും പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെ സസ്യങ്ങളെ സംരക്ഷിക്കാമെന്നും സ്കൂൾ കുട്ടികളെ  പഠിപ്പിക്കണം. സസ്യങ്ങളുമായോ,  സസ്യ ഉൽ‌പ്പന്നങ്ങളുമായോ, യാത്ര ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ച് അവർക്ക് അവരുടെ  കുടുംബത്തിന് മുന്നറിയിപ്പ് നൽകാൻ കഴിയും

4.കർഷകർക്ക്
സാക്ഷ്യപ്പെടുത്തിയ കീടരഹിത വിത്തുകളും തൈകളും മാത്രം ഉപയോഗിക്കുന്നതിലൂടെയും അവരുടെ കൃഷിയിടങ്ങളിൽ കീടങ്ങൾ ഉണ്ടാകുന്നത് പതിവായി നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിലൂടെയും കർഷകർക്ക് കീടങ്ങൾ പടരുന്നത് തടയാൻ കഴിയും. അവർ പരിസ്ഥിതി സൗഹൃദ കീടങ്ങളെ നിയന്ത്രിക്കുന്ന രീതികൾ അവലംബിക്കണം


5.സർക്കാരിതര സംഘടനകളും (NGO) സഹകരണസംഘങ്ങളും
കർഷകരുമായി നേരിട്ട് പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളും (എൻ‌ജി‌ഒകളും) സഹകരണസംഘങ്ങളും കീടങ്ങളെ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മികച്ച രീതികൾ പങ്കിടേണ്ടതുണ്ട്, കൂടാതെ ഈ രീതികൾ നടപ്പിലാക്കുന്നതിന് കർഷകർക്ക് പ്രായോഗിക പിന്തുണ നൽകുകയും വേണം.  പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവർക്ക് കഴിയും.


6.സർക്കാരുകൾക്ക്
സർക്കാരുകളും നയനിർമ്മാതാക്കളും നിയമസഭാ സാമാജികരും സസ്യ ആരോഗ്യത്തിനും സംരക്ഷണത്തിനും മുൻഗണന നൽകേണ്ടതുണ്ട്, പ്രത്യേകിച്ചും പരിസ്ഥിതി സൗഹൃദ കീടങ്ങളെ നിയന്ത്രിക്കൽ രീതികൾ പ്രോത്സാഹിപ്പിക്കുക. ദേശീയവും പ്രാദേശികവുമായ സസ്യസംരക്ഷണ സംഘടനകൾക്ക് ആവശ്യമായ മാനുഷികവും സാമ്പത്തികവുമായ വിഭവങ്ങൾ നൽകി അവരെ ശാക്തീകരിക്കണം.


7.നിക്ഷേപകർ
പുതിയതും നിലവിലുള്ളതുമായ സസ്യ-ആരോഗ്യ സംരംഭങ്ങളിലും സാങ്കേതികവിദ്യകളിലും നിക്ഷേപം നടത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തതാൻ  കഴിയും


8.സ്വകാര്യമേഖല
സ്വകാര്യമേഖല പരിസ്ഥിതി സൗഹൃദ ഉൽ‌പ്പന്നങ്ങളും രീതികളും പ്രോത്സാഹിപ്പിക്കുകയും സസ്യ ആരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപിക്കുകയും വേണം.


9.ഗതാഗത, വാണിജ്യ മേഖലകൾ
ഗതാഗത, വാണിജ്യ മേഖലകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പിലാക്കണം, നിലവിലുള്ള ഫൈറ്റോസാനിറ്ററി നിയമങ്ങൾ കൃത്യമായി  നടപ്പിലാക്കണം, അന്താരാഷ്ട്ര സസ്യസംരക്ഷണ കൺവെൻഷൻ (ഐപിപിസി) സ്റ്റാൻഡേർഡ് ക്രമീകരണ പ്രക്രിയയിലേക്ക് സംഭാവന നൽകണം, കൂടാതെ ഇലക്ട്രോണിക് ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റുകൾ (ഇഫൈറ്റോസ്) പോലുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് ബോധവാന്മാരാകുകയും വേണം.

2020 ൽഅന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷം ആഘോഷിക്കാൻ ഐക്യരാഷ്ട്ര സഭ ആസൂത്രണംചെയ്തിട്ടുള്ള  പ്രധാന ആഗോള പരിപാടികൾ

 • 2019 ഡിസംബർ 2-ന്ഇറ്റലിയിലെ റോംമിൽ (എഫ്എഒ ആസ്ഥാനം) വെച്ച് അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷത്തിന്റെസമാരംഭം.
 • ന്യൂയോർക്ക് സിറ്റിയിലെ  യുഎൻആസ്ഥാനത്തുവെച്ച് അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷ ആരംഭം.
 • 2020 മാർച്ച് 30 മുതൽ ഏപ്രിൽ3 വരെ, ഇറ്റലിയിലെ റോംമിൽ (എഫ്എഒ ആസ്ഥാനം)വെച്ച് നടത്താനിരിക്കുന്ന   ഇന്റർനാഷണൽപ്ലാന്റ് പ്രൊട്ടക്ഷൻ കൺവെൻഷന്റെ (ഐപിപിസി) ഫൈറ്റോസാനിറ്ററി മെഷറുകളുടെ (സിപിഎം)കമ്മീഷന്റെ പതിനഞ്ചാം സെഷൻ.
 • 2020 ഒക്ടോബർ 5 മുതൽ 8 വരെ, ഫിൻ‌ലാൻഡിലെ ഹെൽ‌സിങ്കിയിലെ പാസിറ്റോർണി കോൺഫറൻസ് സെന്ററിൽ “മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സസ്യആരോഗ്യം സംരക്ഷിക്കുക” എന്നവിഷയത്തിൽ അന്താരാഷ്ട്ര സസ്യ ആരോഗ്യ സമ്മേളനം.
 • 2020 ഡിസംബർ, ഇറ്റലിയിലെറോംമിൽ (എഫ്എഒ ആസ്ഥാനം) വെച്ച്  2020 ലെ അന്താരാഷ്ട്ര സസ്യആരോഗ്യ വർഷ സമാപനം

 


ആന്താരാഷ്ട്ര സസ്യാരോഗ്യ വർഷം -പ്രചരണ വീഡിയോ

Leave a Reply