Read Time:4 Minute
ആശിഷ് ജോസ് അമ്പാട്ട് ആശിഷ് ജോസ് അമ്പാട്ട്

മഞ്ഞൾ അമിത രോമവളർച്ച തടയുമോ ? മഞ്ഞൾ തേച്ചു പിടിപ്പിക്കുന്നത് അമിത രോമവളർച്ച തടയാൻ മാത്രമല്ല, മുഖക്കുരു തടയാനും ഒരു പ്രയോജനവും ചെയ്യില്ലായെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കടപ്പാട്:  വിക്കിമീഡിയ കോമണ്‍സ്
ഞ്ഞൾ പേസ്റ്റ് ആക്കി തേച്ചു   ഉപയോഗിക്കുന്നത് അമിത രോമ വളർച്ച, പ്രത്യേകിച്ച് സ്ത്രീകളിൽ  തടയാനും, രോമ കൊഴിച്ചിൽ ദ്രുതഗതിയിൽ ആക്കാനും സഹായിക്കുമെന്നൊരു വിശ്വാസം പൊതുവേയുണ്ട്. ഈ വിശ്വാസത്തിൽ എത്രമാത്രം സത്യമുണ്ടെന്നു പരിശോധിക്കാൻ സയൻസിൽ ലഭ്യമായ പഠനങ്ങൾ പരിശോധിക്കാം. അത്തരത്തിൽ ഒരു പഠനം  കോയമ്പത്തൂർ പി.എസ്.ജി ആശുപത്രിയിൽ ത്വക്‍രോഗവിഭാഗത്തിൽ ചികിത്സകരായ ജാസ്മിൻ ഷാഫ്രാതൂലും സംഘവും (2007) നടത്തി ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ചത് നോക്കാം.

ഈ ഗവേഷണം റെട്രോസ്പെക്ടീവ്‌ ആയ രീതിയിൽ 73 സ്ത്രീകളെ പങ്കെടുപ്പിച്ചാണ് നടത്തിയത്. ഇതിൽ മഞ്ഞൾ തേച്ചു സ്ഥിരമായി ഉപയോഗിക്കുന്ന 35 സ്‌ത്രീകളെ കേസ്ഗ്രൂപ്പ് ആയിട്ടും, മഞ്ഞൾ ഉപയോഗിക്കാത്ത 38 പേരെ കണ്ട്രോൾഗ്രൂപ്പ് ആയിട്ടും തരംതിരിച്ചു.

മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്ന 35 പേരിൽ 24 പേരിലും അമിത രോമവളർച്ചയുണ്ടായിരുന്നു, അതായത് 68.5% പേരിലും. മഞ്ഞൾ ഉപയോഗിക്കാത്ത 38 പേരിൽ 17 പേരിൽ മാത്രമാണ് പക്ഷെ അമിത രോമവളർച്ച റിപ്പോർട്ട് ചെയ്തത്, അതായത് 44.7% പേരിൽ.

മഞ്ഞൾ  അഞ്ചുവർഷത്തിൽ അധികമായി, സ്ഥിരമായി തേച്ചുപയോഗിക്കുന്നവരായിരുന്നു 35യിൽ 27 പേരും.  അവരിൽ 18 പേർക്കും, അമിതമായ അധിക രോമവളർച്ച, ഹൈപ്പർട്രൈക്കോസിസ് രേഖപ്പെടുത്തിയിരുന്നു.

മഞ്ഞൾ തേച്ചു ഉപയോഗിക്കുന്നത് കൊണ്ട് അമിത രോമവളർച്ച തടയാൻ  ഒരു പ്രയോജനവുമില്ലായെന്നു കാണാം. പ്രഥമ ദൃഷ്ടിയിൽ മഞ്ഞൾ അങ്ങനെ ഉപയോഗിക്കാത്തവരിലാണ് അമിതരോമവളർച്ച കുറവെങ്കിലും അത് തുടർ പഠനങ്ങളിലൂടെ മാത്രം കണക്കിൽ എടുക്കാവുന്ന കാര്യമാണ്, ഇപ്പോൾ ഒരു സ്റ്റാറ്റിസ്റ്റികൽ വാല്യൂ എന്നുമാത്രം കണ്ടാൽ മതി.

ഗവേഷണത്തിന്റെ ഉപസംഹാരഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്:

Subjects who were using turmeric did not have decreased hair growth when compared with those who were not using turmeric. Turmeric stains both hair and skin. This yellow hair on the yellow skin, gives a camouflage effect and so the hair looks less visible.

മഞ്ഞൾ മുടിയിലും ത്വക്കിലും ഒരു പോലെ മഞ്ഞക്കറ പിടിപ്പിക്കുമെന്നതിനാൽ,  മഞ്ഞ പ്രതലത്തിൽ രോമങ്ങൾ കാണാൻ ബുദ്ധിമുട്ടാകുകയും രോമവളർച്ച കുറഞ്ഞുവെന്നു  മിഥ്യാബോധം ജനിപ്പിക്കുകയും മാത്രമാണ് സംഭവിക്കുന്നത്. ഇത് സ്ഥിരീകരിക്കാൻ ഗവേഷകർ മഞ്ഞളിൽ മുക്കിയതും മുക്കാത്തതുമായ തലമുടി നാരുകൾ മഞ്ഞ പ്രതലത്തിൽ വെച്ചു മഞ്ഞളിൽ മുക്കിയ തലമുടി നാര് കാണാൻ കൂടുതൽ ബുദ്ധിമുട്ട് ആണെന്ന് കാണിക്കുകയും ചെയ്തിരുന്നു.

മഞ്ഞൾ തേച്ചു പിടിപ്പിക്കുന്നത് അമിത രോമവളർച്ച തടയാൻ മാത്രമല്ല, മുഖക്കുരു തടയാനും ഒരു പ്രയോജനവും ചെയ്യില്ലായെന്നു ഈ പഠനത്തിനൊപ്പം ഗവേഷകർ കണ്ടെത്തിയിരുന്നു.


അധികവായനയ്ക്ക് : Shaffrathul JH, Karthick PS, Rai R, Srinivas C R. Turmeric: Role in hypertrichosis and acne. Indian J Dermatol 2007;52:116

Happy
Happy
0 %
Sad
Sad
50 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള ലൂക്ക ക്വിസ് 2.0 ആരംഭിച്ചു
Next post പലേഡിയം – ഒരു ദിവസം ഒരു മൂലകം
Close