Read Time:5 Minute

ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി

അമേരിക്കയിലെ  National Institute of Standards and Technology (NIST) ക്വാണ്ട്ം കമ്പ്യൂട്ടറുകൾക്ക് പൊളിക്കാൻ കഴിയാത്ത സൈബർസെക്യൂരിറ്റി അൽഗോരിതങ്ങൾക്കുള്ള അംഗീകാരം കൊടുത്തിരിക്കുന്നു.

ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber

സൈബർലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് വേണ്ടിയാണ്. ഇപ്പോഴുള്ള കമ്പ്യൂട്ടറുകൾക്ക് വർഷങ്ങൾ വേണ്ടിവരുന്ന, അല്ലെങ്കിൽ അസാധ്യമെന്നു തന്നെ പറയാവുന്ന, കാൽകുലേഷനുകൾ മിന്നൽ വേഗത്തിൽ ചെയ്യാൻ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് കഴിയും. ഇപ്പോൾ കമ്പ്യൂട്ടിങ്ങിന് ഉപയോഗിക്കുന്ന ബിറ്റുകൾക്ക് പകരം ക്വിബിറ്റുകൾ ആണു ക്വാണ്ടം കമ്പ്യൂട്ടറുകളുടെ പ്രത്യേകത. ഒരേസമയം ‘0’ ആയും ‘1’ ആയും ഈ ക്വിബിറ്റുകൾ ഉപയോഗിക്കാൻ കഴിയും (ക്വാണ്ടം സൂപ്പർ പൊസിഷൻ) എന്നതു കൊണ്ടാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ഇത്ര വേഗം.

ഈ വേഗത്തിനു മറ്റൊരു വശമുണ്ട്. ഇങ്ങനെ മിന്നൽ വേഗത്തിൽ കാൽകുലേഷൻ ചെയ്യാനായാൽ ഇപ്പോൾ അസാധ്യമായ പലതും ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ ആകുമല്ലോ. അതിലൊന്നാണു പ്രൈം ഫാക്ടറസേഷൻ. അതായത് ഏതൊരു വലിയ പൂർണസംഖ്യയേയും (integer) അഭാജ്യസഖ്യകളുടെ (prime numbers) ഗുണിതങ്ങളായി എഴുതാൻ കഴിയും. ഇത്തരത്തിൽ ഒരു വലിയ സംയുക്തസംഖ്യയുടെ (Composite number) ഘടകങ്ങൾ കണ്ടുപിടിക്കുക സാധാരണ കമ്പ്യൂട്ടറുകൾക്ക് എളുപ്പമല്ല. ഇതാണു ഇന്നത്തെ സൈബർ സെക്യൂരിറ്റിയുടെ ആണിക്കല്ല്.

ക്വാണ്ടം കമ്പ്യൂട്ടർ – ഗൂഗിളിന്റെ Sycamore chip | Image: © Eric Lucero/Google, Inc

എന്നാൽ ആർ.എസ്.എ. (RSA -Rivest Shamir Adleman) ക്രിപ്റ്റോ സിസ്റ്റും എന്നറിയപ്പെടുന്ന ഈ എൻക്രിപ്ഷൻ സിസ്റ്റം ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് വലിയ വിഷയമല്ല. അവ ഈ പ്രശ്നവും മിന്നൽ വേഗത്തിൽ പരിഹരിച്ചുതരും. അതോടെ ഇന്ന് നിലനിൽക്കുന്ന സൈബർ സെക്യൂരിറ്റി എൻക്രിപ്ഷനുകൾക്ക് പ്രസക്തി ഇല്ലാതാകും. അഥവാ സൈബർ സെക്യൂരിറ്റിക്ക് അവ പോരാതെ വരും. ഇപ്പോൾ ശാസ്ത്രലോകം അതിനും പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ്. അമേരിക്കയിലെ  National Institute of Standards and Technology (NIST) ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് പൊളിക്കാൻ കഴിയാത്ത സൈബർസെക്യൂരിറ്റി അൽഗോരിതങ്ങൾക്കുള്ള അംഗീകാരം കൊടുത്തിരിക്കുന്നു. ക്രിസ്റ്റൽസ് കൈബർ (CRYSTALS Kyber) എന്നതാണു ഒരു അൽഗോരിതത്തിന്റെ പേര്.

സ്ട്രക്ചറൽ ലാറ്റിസ് പോലുള്ള കണക്കിലെ വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഈ സെക്യൂരിറ്റി എൻക്രിപ്ഷൻ പ്രവർത്തിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറുകൾ വരുന്നതിനു മുൻപേ തന്നെ – അവയെ സ്വീകരിക്കാൻ  തയ്യാറാവുകയാണു ശാസ്ത്രലോകം.


അധിക വായനയ്ക്ക്

  1. NIST Announces First Four Quantum-Resistant Cryptographic Algorithms, NIST , July 05, 2022
  2. These ‘quantum-proof’ algorithms could safeguard against future cyberattacks, Nature, 08 July 2022,

കടപ്പാട് : ശാസ്ത്രകേരളം , സെപ്റ്റംബർ ലക്കം


മറ്റു ലേഖനങ്ങൾ

Happy
Happy
7 %
Sad
Sad
0 %
Excited
Excited
64 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
21 %

One thought on “ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി

Leave a Reply

Previous post ജി.എൻ.രാമചന്ദ്രൻ ജന്മശതാബ്ദി
Next post IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്
Close