Read Time:5 Minute
[author title=”നവനീത് കൃഷ്ണൻ എസ്.” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ [/author]

ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ  (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണം ഇന്ന് (ഡിസംബർ 11)
നടക്കും.


 

എസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ  (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് വിശ്വസ്തതയുടെ പേരാണ് പിഎസ്എല്‍വി. PSLVC48 എന്ന ഈ വിക്ഷേപണത്തില് RISAT-2BR1 എന്ന ഇന്ത്യൻ ഉപഗ്രഹവും മറ്റു രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളും ബഹിരാകാശത്തെത്തും. അമേരിക്കയുടെ ആറ് ഉപഗ്രഹവും ഇസ്രയേൽ, ജപ്പാൻ, ഇറ്റലി എന്നിവരുടെ ഓരോ ഉപഗ്രഹവുമാണ് റിസാറ്റിനൊപ്പം ബഹിരാകാശത്തേക്കു കുതിക്കുന്നത്. ഈ വര്ഷം പി എസ് എല് വിയുടെ ആറാമത്തെ വിക്ഷേപണം കൂടിയാണിത്.

576കിലോമീറ്റര് ഉയരെയുള്ള പരിക്രമണപഥത്തിലേക്കാണ് RISAT-2BR1 എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെടുന്നത്. 580കിലോമീറ്റര് ഉയരെയാണ് അവസാന സാറ്റ്ലൈറ്റ് ചെന്നെത്തുക. 22 മിനിറ്റുകൊണ്ട് വിക്ഷേപണം പൂര്ത്തിയാകും. ഇസ്രോ രൂപകല്പന ചെയ്ത ഉപഗ്രഹമാണ് റിസാറ്റ്. ഭൂമിയുടെ നിരീക്ഷണമാണ് ലക്ഷ്യം. 628കിലോഗ്രാമണ് ഭാരം. അഞ്ചു വര്ഷത്തെ പ്രവര്ത്തന കാലാവധിയാണ് ഉപഗ്രഹത്തിനുള്ളത്. കൃഷി, വനപരിപാലനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില് സഹായിക്കാന് ഈ ഉപഗ്രഹത്തിനാവും.
ദൂരദര്ശനിലും ഇസ്രോയുടെ വെബ്സൈറ്റ്, യുറ്റ്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിവടങ്ങളിൽ വിക്ഷേപണം ലൈവ് ആയി കാണാനാകും. മൂന്ന് മണി മുതലാണ് ലൈവ്.

പി എസ് എല്‍ വിയെക്കുറിച്ച്

 

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ റോക്കറ്റ് ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് പി എസ് എല്‍ വിയാണ്. 1993ലാണ് ആദ്യത്തെ പി എസ് എല്‍ വി റോക്കറ്റ് പരീക്ഷിക്കുന്നത്. IRS 1E എന്ന ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് സാറ്റ്‍ലൈറ്റുമായി കുതിച്ചുയര്‍ന്ന റോക്കറ്റ് രണ്ടാം സ്റ്റേജ് സെപ്പറേറ്റ് ചെയ്യാനാവാതെ പരാജയപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു പി എസ് എല്‍ വിയുടെ അടുത്ത വിക്ഷേപണം. ഇത്തവണ 804കിലോഗ്രാം ഭാരമുള്ള IRS ഉപഗ്രഹത്തെ വിജയകരമായി പി എസ് എല്‍ വി പരിക്രമണപഥത്തില്‍ എത്തിച്ചു. അടുത്ത വിക്ഷേപണവും വിജയകരമായിരുന്നു. 1250കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി 1997ല്‍ കുതിച്ചുയര്‍ന്ന പി എസ് എല്‍ വി സി1 റോക്കറ്റ് പക്ഷേ ഭാഗികമായി പരാജയപ്പെട്ടു. നാലാമത്തെ സ്റ്റേജ് ഉദ്ദേശിച്ച പോലെ പ്രവര്‍ത്തിച്ചില്ല. അതോടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉയരത്തില്‍ ഉപഗ്രഹത്തെ എത്തിക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് ഉപഗ്രഹത്തില്‍ ഉണ്ടായിരുന്ന കുഞ്ഞുറോക്കറ്റുകളുടെ സഹായത്തോടെയാണ് അതിന്റെ പരിക്രമണപഥം ഉയര്‍ത്തിയത്.

പിന്നീട് 2017വരെ പി എസ് എല്‍ വി പരാജയമറിഞ്ഞിട്ടില്ല. ഇന്ത്യയുടെ പടക്കുതിരയെന്ന പേരും റോക്കറ്റിനു ലഭിച്ചു. 2017 ഓഗസ്റ്റ് 31ന് IRNSS-1H ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ ഹീറ്റ്ഷീല്‍ഡിനു സംഭവിച്ച തകരാറ് മൂലം ഉപഗ്രഹത്തെ വേര്‍പെടുത്താനായില്ല. 24 വര്‍ഷത്തിനുശേഷം ഉണ്ടായ ആദ്യ പരാജയം!
എന്തായാലും അതിനുശേഷം ഇതുവരെ പി എസ് എല്‍ വി പരാജയമറിഞ്ഞിട്ടില്ല. ആകെ നടന്ന 49 ദൗത്യങ്ങളില്‍ 46ഉം പൂര്‍ണ്ണവിജയം. ഒരെണ്ണം ഭാഗികവിജയം. രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.
ആസ്ട്രോസാറ്റ്, ചന്ദ്രയാന്‍ 1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ തുടങ്ങിയ ദൗത്യങ്ങളെല്ലാം വിജയിപ്പിച്ചതില്‍ PSLVക്ക് ഉള്ള പങ്ക് വളരെ വലുതാണ്.
അന്‍പതാമത്തെ വിക്ഷേപണത്തിനൊരുങ്ങുന്ന പി എസ് എല്‍ വിക്കും ഇസ്രോയ്ക്കും വിജയാശംസകള്‍!

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വലയഗ്രഹണത്തെ ശാസ്ത്രോത്സവമാക്കാം
Next post വെൽക്കം വെൽക്രോ
Close