Read Time:7 Minute

രാജേഷ് പി,
കെമിസ്ട്രി വിഭാഗം, നെഹ്റു കോളേജ്, കാഞ്ഞങ്ങാട്

ഓസ്മിയം പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പർ 76 ഉം അറ്റോമിക ഭാരം 190.23 മുള്ള മൂലകമാണ് ഓസ്മിയം. 1803 ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനനായ – സ്മിത്താൻ താനേറ്റ് (Smithson Tennant) ആണ് ഓസ്മിയം കണ്ടുപിടിച്ചത്.പ്ലാറ്റിനം അയിരിനെ അക്വാറീജിയ ഉപയോഗിച്ചു വേർതിരിക്കുന്നതിനിടയിൽ കണ്ട് കറുത്ത വസ്തുവിനെ കുറിച്ചുള്ള അന്വേഷണമാണ് ഓസ്മിയം കണ്ടെത്താൻ കാരണമായത്. സാധാരണ താപനിലയിൽ (Room Temperature) ഓസ്മിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന രൂക്ഷ ഗന്ധമുള്ള സംയുക്തമാണ് ഓസ്മിയം ടെട്രോക്സൈഡ് (OsO4), “രൂക്ഷ ഗന്ധം’ എന്ന അർഥം വരുന്ന ഗ്രീക്ക് (ഓസ്മേ) പദത്തിൽ നിന്നാണ് ഓസ്മിയം എന്ന പേര് വന്നത്.

ഇതു പ്ലാറ്റിനം ലോഹ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഒരു മൂലകമാണ്.മറ്റു പീരിയോഡിക് ടേബിൾ മൂലകങ്ങളെ അപേക്ഷിച്ചു ഓസ്മിയത്തിനു സാന്ദ്രത കൂടുതലാണ് (22.5872 gcm-3). നീല കലർന്ന വെള്ളനിറത്തിലുള്ള തിളങ്ങുന്ന ഒരു ലോഹമാണ് ഓസ്മിയം. വളരെ കാഠിന്യമുള്ളതും, പൊട്ടിപോകുന്നതും, വളരെ അധികം ദ്രവണാഗം (3033°C) ഉള്ളതുമായ ഈ ലോഹം പ്ലാറ്റിനം ആയിരിന്റെ കൂടെ കാണപ്പെടുന്നു. ജീവജാലകങ്ങൾക്കു ഹാനികരമായ ഓസ്മിയം സംയുക്തമാണ് ഓസ്മിയം ടെടോക്സായിട്.നേർത്ത പൊടി രൂപത്തിലുള്ള ഓസ്മിയം മറ്റു രൂപത്തിലുള്ള ഓസ്മിയത്തെ അപേക്ഷിച്ചു അപകടകാരിയാണ്.

ഓസ്മിയം ക്ലിസ്റ്റലുകൾ കടപ്പാട് വിക്കിപീഡിയ

വളരെ കുറഞ്ഞ അളവിലാണ് ഈ മൂലകം ഭൂവല്കത്തിൽ കാണപ്പെടുന്നത്, അതുകൊണ്ടുതന്നെ ഈ ലോഹത്തിന് വില വളരെ കൂടുതലാണ്. ശുദ്ധമായ ഓസ്മിയം പ്രക്യതിയിൽ കാണപ്പെടുന്നില്ല, ഈരിഡോസ്മിൻ, സിസേർസ്കൈറ്റ്, ഒറോസ്മിരിടിയം, എന്നീ ധാതുക്കളിലും, കുറഞ്ഞതോതിൽ പ്ലാറ്റിനം ആയിരിന്റെ കൂടെയും കാണപ്പെടുന്നു.റഷ്യയിലും വടക്കെ അമേരിക്കയിലും,

തെക്കേ അമേരിക്കയിലും ആണ് ഈരിഡോസ്മിനെ കൂടുതലായി കാണപ്പെടുന്നത്. നിക്കൽ ശുദ്ധീകരണത്തിൽ നിന്നുമാണ് ഓസ്മിയം പ്രധാനമായും വേർതിരിക്കാറുള്ളത്. ഓസ്മിയം +2, +4, +6, +8 എന്നീ പല വ്യത്യസ്തമായ ഓക്സികരണാവസ്ഥയിൽ കാണപ്പെടുന്നു, കൂടാതെ മെറ്റൽ കാർബോണിൽസിലും ഓർഗനോ മെറ്റാലിക് സംയുക്തങ്ങളിലും -2, 0, +1 എന്നീ ഓക്സീകരണാവസ്ഥയിലും കാണപ്പെടുന്നു. ഈ മൂലകത്തിനു സ്വാഭാവികമായി ഏഴു ഐസോടോപ്പുകളാണുള്ളത് അതിൽ ആറ് എണ്ണം സ്ഥിരതയുള്ളതുമാണ് (Os184,Os187, Os188 Os189, Os190, Os192). ഇതിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് Os192 ആണ്.

ദൂഷ്യവശങ്ങൾ

മനുഷ്യ ശരീരത്തിന് ഹാനികരമായ ഒരു വസ്തുവാണു ഓസ്മിയം ടെട്രോക്സൈഡ്. വളരെ കുറഞ്ഞ അളവിൽ (10-7g/cm3) പോലും ഇതു ശരീരത്തെ ബാധിക്കുന്നു. ശ്വസനത്തിലൂടെയും എയറോസോൾ രൂപത്തിലും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്ന ഇതു കണ്ണിനെയും, ചർമ്മത്തെയും ദോഷകരമായി ബാധിക്കുന്നു. കണ്ണിനു വേദനയും, കാഴ്ചക്കുറവിനും, ആഴത്തിലുള്ള ക്ഷതത്തിനും കാരണമാകുന്നു. ശരീരത്തിനകത്തു പ്രവേശിച്ചാൽ ചുമ, ശ്വാസ തടസം, തലവേദന, പുകച്ചിൽ എന്നിവ അനുഭവപ്പെടുന്നു. ചർമത്തിൽ പ്രവേശിച്ചാൽ എരിച്ചിൽ,ത്വകിന്റെ നിറമാറ്റം, ചർമം വിണ്ടുകീറൽ എന്നിവ സംഭവിക്കുന്നു.

ഉപയോഗം

വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുന്ന ലോഹമാണ് ഓസ്മിയം.ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാനും, രാസപ്രവർത്തനത്തിൽ ഉൾപ്രേരകമായി ഓസ്മിയം ഉപയോഗിക്കുന്നു. ഉയർന്ന ദ്രവണാങ്കമാണുള്ളതു കാരണം ആദ്യ കാലഘട്ടത്തിൽ ഫിലമെന്റ് ബൾബുകളിൽ ടങ്സ്റ്റണിന് പകരമായി ഈ ലോഹം ഉപയോഗിച്ചിരുന്നു. ഓസ്മിയം മറ്റു പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങളുമായി കൂടിച്ചേർന്നുണ്ടാകുന്ന ലോഹസംഗരങ്ങൾക്കു കാഠിന്യം കൂടുതലായതിനാൽ മഷി പേനയുടെ നിബ്ബ് ഉണ്ടാക്കുവാനും കോംപസ് സൂചികൾ,ഗ്രാമഫോൺ സുചികൾ എന്നിവ നിർമിക്കാനും ഇതുപയോഗിക്കുന്നു. തുരുമ്പിനെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ലോഹസങ്കരങ്ങൾക്കു വളരെ കൂടുതലാണ്.

ഓസ്മിയം ലോഹങ്ങളുമായി കൂടിച്ചേർന്നുണ്ടാകുന്ന ലോഹസംഗരങ്ങൾക്കു കാഠിന്യം കൂടുതലായതിനാൽ മഷി പേനയുടെ നിബ്ബ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു

ഓസ്മിയം ടെട്രോക്സൈഡ് വിരലടയാളം കണ്ടെത്താനും ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ കൊഴുപ്പ് കലകൾക്കു (fatty tissues ) നിറം കൊടുക്കുവാനും ഉപയോഗിക്കുന്നു. അപൂരിത കൊഴുപ്പുകളുമായി ഓസ്മിയം ടെട്രോക്സൈഡ് പ്രവർത്തിക്കുന്നു എന്നതാണ് ഇതിനു കാരണം. ഇത്തരം നിറം കൊടുത്തുള്ള ജൈവിക വസ്തുക്കൾക്കളുടെ ചിത്രങ്ങൾ ട്രാൻസ്മിഷൻ ഇലക്ട്രോണിക് മൈക്രോസ്കോപ്പിൽ (TEM) വ്യക്തത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു ഓസ്മിയം സംയുക്തമാണ് ഓസ്മിയം ഫെറി സയനൈഡ് (OsFeCN).

രോഗികൾക്കുള്ള സിനോവെക്ടമി (Synovectomy) എന്ന ചികിത്സാരീതിയിൽ ഈ ലോഹത്തിനു വലിയ പ്രാധാന്യമുണ്ട്. 2011ൽ Os (IV), Os (I) സംയുക്തങ്ങൾ ക്യാൻസറിന് പ്രതിവിധിയായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ കാൻസർ പ്രതിരോധത്തിന് ഓസ്മിയം സംയുക്തങ്ങൾക്കു കഴിയും എന്നു പ്രത്യാശിക്കാം.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് – പുതിയ മ്യൂട്ടേഷൻ
Next post കാലൻ കോഴിയെ കണ്ടിട്ടുണ്ടോ ? കേട്ടിട്ടുണ്ടോ ?
Close