Read Time:3 Minute

വി.എസ്.നിഹാൽ

ഹാലി ധൂമകേതു കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഉൽക്കാവർഷമാണ് ഓറിയോണിഡ് ഉൽക്ക പ്രവാഹം. 1404 ബിസിക്കും 240 ബിസിക്കും ഇടയിൽ ഭൂമിയുടെ പശ്ചിമഅർദ്ധ ഗോളത്തിൽ (വെസ്റ്റേൺ ഹെമിസ്ഫിയർ) ജീവിച്ചിരുന്ന മനുഷ്യർ ഓറിയോണിഡ് ഉൽക്കാ പ്രവാഹം നിരീക്ഷിച്ചിരുന്നോ ?

1404 ബിസിക്കും 240 ബിസിക്കും ഇടയിൽ ഭൂമിയുടെ പശ്ചിമഅർദ്ധ ഗോളത്തിൽ (വെസ്റ്റേൺ ഹെമിസ്ഫിയർ) ഓറിയോണിഡ് ഉൽക്കാ  പ്രവാഹം നിരീക്ഷിച്ചിരിക്കാനുള്ള സാധ്യത പഠനവിഷയമാക്കിയിരിക്കുകയാണ് അമേരിക്കൻ ഗവേഷകൻ ജെ എച് കിൻസ്മാനും, ബ്രിട്ടീഷ് ഗവേഷകൻ ഡി ജെ അഷറും.   ഹാലി ധൂമകേതു കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഉല്ക്കവര്‍ഷമാണ് ഓറിയോണിഡ് ഉൽക്ക പ്രവാഹം. ഭൂമിയിൽ നിന്നും നോക്കുമ്പോൾ, ഓറിയോൺ അഥവാ വേട്ടക്കാരൻ നക്ഷത്ര സമൂഹത്തിൽ നിന്ന് വരുന്നത് പോലെ തോന്നുന്നത് മൂലമാണ് അതിന്‌പേര് കിട്ടിയത്.

ജ്യോതിശാസ്ത്ര ചരിത്ര പഠനങ്ങളിൽ അധികമാരും  ശ്രദ്ധിക്കാതെ പോയ ഒരു ഘടകമാണ് ഇപ്പോൾ കിൻസ്മാനും അഷറും എടുത്തുയർത്തി കൊണ്ടുവന്നിരിക്കുന്നത്. ഓറിയോണിഡ് ഉൽക്കാ പ്രവാഹത്തിന്റെ പാതയും, ഭ്രമണ പഥവും പഠിക്കുകയാണ് ലക്‌ഷ്യം. കൂടാതെ അവ നടന്നിരിക്കാനുള്ള സാധ്യതയും, അവയുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾ എത്രത്തോളം ആയിരുന്നു എന്നും അന്വേഷിക്കുകയാണ് മറ്റൊരു ലക്‌ഷ്യം. മായൻ സംസാകാരത്തിൽ ഇതിനെ പറ്റി പറഞ്ഞിരിക്കുന്ന ശേഷിപ്പുകളിലൂടെയാണ് പഠനത്തിന് തുടക്കം കുറിച്ചത്. എ ഡി 585 ൽ ചൈനയിൽ രേഖപ്പെടുത്തിയ നിരീക്ഷണവും പഠനത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഹാലിയുടെ വാൽനക്ഷത്രം കടപ്പാട് : വിക്കിപീഡിയ

എഴുപത്തഞ്ച് വർഷത്തിൽ ഒരിക്കലാണ് ഹാലി ധൂമകേതു ഭൂമിക്ക് അരികിലൂടെ പോകുന്നത്.  ഭയത്തിന്റെയും അന്ധവിശ്വസത്തിന്റെയും വലിയൊരു സാംസ്കാരിക ഉറവിടമായിരുന്നു ഹാലി ധൂമകേതു. സംസ്കാരങ്ങൾ പലതായിരുന്നെങ്കിലും, ആകാശ സീമകളെ ജീവിത സാധൂകരണത്തിനു വഴികാട്ടിയായും, കൃഷി ആവശ്യത്തിനും, സമയം അളക്കാനും ഉപയോഗിച്ചിരുന്ന എല്ലാ സമൂഹങ്ങളും ഹാലി ധൂമകേതുവിനെ പേടിച്ചിരുന്നു. 1986 ൽ ആയിരുന്നു അവസാനമായി ഭൂമിക്ക് അരികിലൂടെ ഹാലി കടന്നു പോയത്.


അധികവായനയ്ക്ക് :

  1. https://en.wikipedia.org/wiki/Orionids
  2. കിൻസ്മാനും അഷറും നടത്തിയ പഠനം : https://arxiv.org/pdf/2002.00106.pdf
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗരോർജത്തിന്റെ ചരിത്രം – നാള്‍വഴികള്‍
Next post കാണാതായ നക്ഷത്രത്തിന്റെ രഹസ്യം
Close