ഗണിത ഒളിമ്പ്യാഡ് – അപേക്ഷ സെപ്റ്റംബർ 8 വരെ
8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് IOQM (Indian Olympiad Qualifier in Mathematics 2022-23) എഴുതാൻ സെപ്റ്റംബർ 8 വരെ രജിസ്റ്റർ ചെയ്യാം
യോഗ്യതാ പരീക്ഷ ഒക്ടോബർ 30ന്
സെപ്റ്റംബർ 8 വരെ രജിസ്റ്റർ ചെയ്യാം
8-12 ക്ലാസുകാർക്ക് അവസരം
ഗണിതശാസ്ത്രവൈഭവമുള്ള ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർഥികളെ കണ്ടെത്തി രാജ്യാന്തര ഒളിമ്പ്യാഡിൽ എത്തിക്കുക, അവർക്ക് ഗണിതശാസ്ത്രത്തിൽ ഗവേഷണത്തിന് താത്പര്യമുണ്ടാക്കുക എന്ന ലക്ഷ്യങ്ങളോടെ വർഷംതോറും നടത്തുന്ന മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്. സെന്റർ അറ്റോമിക് ഡിപ്പാർട്ടമെന്റിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് (NBHM) ആണ് ഇതു സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം നടത്താൻ മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷനെ NBHM ചുമതലപ്പെടുത്തിയിട്ടുണ്ട്.
8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് IOQM (Indian Olympiad Qualifier in Mathematics 2022-23) എഴുതാൻ സെപ്റ്റംബർ 8 വരെ രജിസ്റ്റർ ചെയ്യാം. https://emsecure.in/MTAEXAM എന്ന സൈറ്റിൽ നിന്ന് സമീപത്തുള്ള രജിസ്ട്രേഡ് സ്കൂൾ കണ്ടുപിടിച്ച് നിർദിഷ്ട ഫോമിലെ അപേക്ഷയും 200 രൂപ ഫീയും നൽകിയാൽ മതി.
ഒക്ടോബർ 30നാണ് IOQM. 3 മണിക്കൂർ. 100 മാർക്ക്. നെഗറ്റീവ് മാർക്കില്ല. ഓറ്റവും മികച്ച 600 പേർക്ക് പ്രാദേശിക പരിഗണന കൂടാതെ ജനുവരി 15 നുള്ള 4 മണിക്കൂർ Indian National Mathematical Olympiad (INMO) പരീക്ഷയിൽ പങ്കെടുക്കാം. ഇതിൽ 100 പേർ പന്ത്രണ്ടാം ക്ലാസുകാരും 500 പേർ മറ്റു ക്ലാസുകാരുമായിരിക്കും. പെൺകുട്ടികൾക്ക് വിശേഷ പരിഗണനയുണ്ട്.
ജനനത്തീയതി 2003 ഓഗസ്റ്റ് ഒന്നിനു മുൻപോ, 2010 ജനുവരിക്കു ശേഷമോ ആകരുത്. 2020 ഒക്ടോബർ 30 മുതലെങ്കിലും ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നവരായിരിക്കണം. 2022 ഒക്ടോബർ 30നു മുൻപ് 12-ാ ക്ലാസ് പഠനം പൂർത്തിയാക്കിയവരാകരുത്. ഇന്റർനാഷനൽ മാത്തമാറ്റി ൽ ഒളിംപ്യാഡ് ജപ്പാനിലെ ചീബ നഗരത്തിൽ നടക്കും
പ്രധാന തിയ്യതികൾ
കൂടുതൽ വിവരങ്ങൾക്ക് ചുവടെ വെബ്സൈറ്റുകൾ സന്ദർശിക്കാം
സയൻസ് ഒളിംപ്യാഡ്
അസ്ട്രോണമി & അസ്ട്രോ ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജൂനിയർ സയൻസ് വിഷയങ്ങളിലും സമാന ഒളിമ്പിക് മത്സരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://olympiads.hbcse.tifr.res.in/