ശരത് പ്രഭാവ്
പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ കണക്കെടുപ്പിനെപറ്റിയുള്ള കൗതുകമുണര്‍ത്തുന്ന ലേഖനം
പ്രപഞ്ചത്തിലെ എല്ലാത്തിനെയും നമ്മൾ നിരീക്ഷിക്കുന്നത് അവയിൽ നിന്നുള്ള പ്രകാശത്തെ മനസിലാക്കി കൊണ്ടാണല്ലോ. എന്നാൽ നമുക്ക് പ്രപഞ്ചത്തിൽ എത്രദൂരം കാണാൻ കഴിയും എന്നതിന് ഒരു പരിധിയുണ്ട്. നമ്മുടെ പ്രപഞ്ചം ഉണ്ടായിട്ട് 13.82 ബില്ല്യൺ(13,820,000,000) വർഷങ്ങളായി. പ്രകാശത്തിന്റെ പരമാവധി വേഗം സെക്കന്റിൽ മൂന്നു ലക്ഷം കിലോമീറ്റർആണ്. ഒരു വർഷം കൊണ്ട് പ്രകാശം 9461,000,000,000 കിലോമീറ്റർ സഞ്ചരിക്കും. ഈ ദൂരത്തെ ഒരു പ്രകാശ വർഷമെന്ന് വിളിക്കുന്നു.
സൂര്യൻ അംഗമായ നമ്മുടെ ആകാശഗംഗയിൽ തന്നെ പതിനായിരം കോടി (100000000000, 100 billion)നക്ഷത്രങ്ങളുണ്ട്. ഗ്യാലക്സിയുടെ കറക്കത്തിൽ നിന്നും അതിന്റെ മാസ് കണ്ടെത്താം. ഇത്തരത്തിലുള്ള ഒരു അളവനുസരിച്ച് 100 ബില്ല്യൺ സൗരമാസാണ് ആകാശഗംഗയ്ക്കുള്ളത്. അതായത് സൂര്യ സമാനമായ 100 ബില്ല്യൺ നക്ഷത്രങ്ങൾ ഉണ്ടാകാം. സൂര്യനേക്കാൾ മാസ് കുറഞ്ഞവയും കൂടിയവയും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഊഹം. ഇതൊരു ബുദ്ധിപരമായ ഊഹമാണ്.
ഇനി ദൃശ്യപ്രപഞ്ചത്തിലെ ഗ്യാലക്സികളുടെ എണ്ണം നോക്കിയാലോ ? പുതിയ പഠനമനുസരിച്ച് 225 ബില്ല്യൺ ഗ്യാലക്സികളുണ്ട്. എന്നാൽ നക്ഷത്രങ്ങളുടെ കാര്യം പോലെ തന്നെ ഗ്യാലക്സികളും എല്ലാം ഒന്നു പോലെയല്ല. ആകാശഗംഗയെക്കാൾ വലുതും ചെറുതുമായ ഗ്യാലക്സികളുണ്ട്.
പല കണക്കുകളിൽ വച്ച് ഏറ്റവും കുറഞ്ഞ എണ്ണമാണിത്.. നക്ഷത്രങ്ങളെ കൃത്യ്മായി എണ്ണിയെടുക്കുക സാധ്യമല്ലല്ലോ. അതിനാൽ പരോക്ഷമായ മാർഗങ്ങളിലൂടെ കണ്ടെത്തിയ എണ്ണമാണിത്.