ഡോ.ദീപ.കെ.ജി
നഗരപ്രദേശങ്ങളിലെ ശബ്ദ മലിനീകരണം കുറയ്ക്കുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു ഭാഗമാണ്. വ്യവസായമേഖലകൾ ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളാണ് ടർബൈൻ ബ്ളേഡുകൾ വായുവിലൂടെ ചലിക്കുമ്പോഴുണ്ടാകുന്ന ശബ്ദം. ട്രെയിലിങ് എഡ്ജ് (Trailing edge) എന്നറിയപ്പെടുന്ന ശബ്ദമാണ് ഇതിൽ മുഖ്യം.
ടർബൈൻ എഞ്ചിനുകളിൽ നിന്നുള്ള ശബ്ദം കുറയ്ക്കാനുള്ള ഒരു മാർഗം ചൈനയിലെ ഗവേഷകർ നിർദേശിക്കുന്നു. മൂങ്ങകൾ പറക്കുന്ന രീതിയിൽ നിന്നാണ് ഈ പുതിയ ആശയത്തിന്റെ ഉത്ഭവം. മറ്റു പക്ഷികളുമായി താരതമ്യം ചെ യ്യുമ്പോൾ മൂങ്ങകൾ 18 ഡെസിബെൽ കുറവ് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ചിറകുകളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണമാണ് ഇതിന് പിന്നിൽ. അതുപോലെ ഇരയെ പിടിക്കുമ്പോഴും മൂങ്ങയുടെ ചിറകുകളുടെ ആകൃതി മാറുന്നുണ്ട്.
ചിറകിന്റെ അരികിൽ കാണപ്പെടുന്ന ഈർച്ചവാളിന്റെ പല്ലുപോലുള്ള ഘടനയാണ് ശബ്ദം കുറയ്ക്കാൻ സഹായിക്കുന്നത്. ഈ ഘടനയെ അനുകരിച്ചു കൊണ്ടുള്ള ബ്ളേഡുകളുടെ ഡിസൈൻ ശബ്ദ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ അസമമിതമായ (asym metric) ഘടന കൂടുതൽ ഫലം തരുന്നതായും കണ്ടെത്തി.
ഏപ്രിൽ 2022 ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്
അവലംബം: Physics of Fluids 34, 015113 (2022)
മറ്റു ലേഖനങ്ങൾ