Read Time:1 Minute
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ആൾട്ടറും (Harvey J. Alter ) ചാൾസ് റൈസും (Charles M. Rice ), ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഹോഫ്ടനുമാണ്(Michael Houghton )പുരസ്കാരത്തിന് അർഹരായത്. രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവർ ക്യാൻസറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ നിർണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേൽ സമ്മാനജൂറി വിലയിരുത്തി.