രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. രണ്ടുപേർ പുരസ്‌കാരം പങ്കിട്ടു. ഇമാനുവെൽ ഷാർപെൻറിയെ (Emmanuelle Charpentier), ജെന്നിഫർ ഡൗഡ്ന(Jennifer A. Doudna ) എന്നിവർക്കാണ് പുരസ്‌കാരം. CRISPR ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം.
ഈ നൂറ്റാണ്ടിലെ വിസ്മയ നേട്ടം എന്നു വിശേഷിപ്പിക്കാവുന്ന നൂതന ജീൻ എഡിറ്റിങ് സങ്കേതമാണ് ക്രിസ്പർ കാസ്-9 (CRISPR cas-9). Clustered Regularly Interspaced Short Palindromic Repeats എന്നാണ് ക്രിസ്പറിന്റെ പൂർണ്ണരൂപം. ഒരു തന്മാത്രാ കത്രിക പോലെ പ്രവർത്തിക്കുന്ന ഈ സങ്കേതമുപയോഗിച്ച് ഡി.എൻ.എ തന്തുക്കൾ നിശ്ചിത സ്ഥാനത്ത് കൃത്യമായി മുറിക്കാനും ജീൻ എഡിറ്റിങ് നടത്താനുമൊക്കെ സാധിക്കും. ഇവിടെ കാസ്-9 എൻസൈം ആണ് ഡി.എൻ.എ ഇഴകൾ മുറിക്കുന്നത്. ഇതിനെ നിശ്ചിത സ്ഥാനത്ത് എത്തിക്കാനുള്ള വഴികാട്ടിയായി ഒരു ഗൈഡ് ആർഎൻഎ യും ഉപയോഗിക്കുന്നു. ബാക്റ്റീരിയകളെ വൈറസ് ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വിദ്യ മനസ്സിലാക്കി അതിൽ ചില പരിഷ്ക്കാരങ്ങൾ വരുത്തിയതിൽ നിന്നാണ് ക്രിസ്പർ സങ്കേതത്തിന്റെ പിറവി. 2012-ൽ കാലിഫോർണിയ സർവ്വകലാശാല ബെർക്കിലിയിലെ ജെന്നിഫർ ഡൗഡ്ന, ഇമ്മാനുവൽ ചാപെൻഷ്യർ എന്നീ വനിതാ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ക്രിസ്പർ കാസ് – 9 വിദ്യയിലൂടെ ജീൻ എഡിറ്റിങ് സാധ്യമാണെന്ന് തെളിയിച്ചതോടെ അനന്ത സാധ്യതകളുടെ വാതായനങ്ങൾ തുറക്കപ്പെടുകയായിരുന്നു.
വിശദമായ ലേഖനം ലൂക്കയിൽ ഉടനെ പ്രസിദ്ധീകരിക്കുുന്നതായിരിക്കും
വിശദമായ ലേഖനം ലൂക്കയിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്
രസതന്ത്ര നൊബേൽ പ്രഖ്യാപനം – വീഡിയോ
ഇന്ന് ലൂക്ക ഫേസ്ബുക്ക് ലൈവിൽ
നൊബേൽ പുരസ്കാരം 2020
- ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നൊബേൽ
- ഫിസിക്സ് നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
- തമോദ്വാരവും ഫിസിക്സ് നൊബേലും
- തമോദ്വാരങ്ങളും പെൻറോസ് സിദ്ധാന്തവും