ക്രിസ്റ്റീന കോക് – ബഹിരാകാശത്ത് 300 ദിവസം

നീത് കൃഷ്ണൻ എസ്.

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വനിത ആരാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇപ്പോള്‍ ക്രിസ്റ്റീന കോക് ആണ്.

ക്രിസ്റ്റീന കോക് കടപ്പാട് STR/AFP/Getty Images
റ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വനിത ആരാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇപ്പോള്‍ ക്രിസ്റ്റീന കോക് ആണ്. ഡിസംബര്‍ 28ന് 289 ദിവസം കഴിഞ്ഞതോടെയാണ് ആ റെക്കോഡ് ക്രിസ്റ്റീനയ്ക്കു സ്വന്തമായത്. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ലുകൂടി ക്രിസ്റ്റീന പിന്നിട്ടിരിക്കുന്നു. ബഹിരാകാശനിലയത്തില്‍ 300ദിവസം എന്ന കടമ്പ! 41 വയസ്സ് ആവുന്നതേയുള്ളൂ ക്രിസ്റ്റീനയ്ക്ക് എന്നുകൂടി ഓര്‍ക്കണം!

പെഗ്ഗി വിറ്റ്സന്‍ കടപ്പാട് വിക്കിമീഡിയ

289 ദിവസം തുടര്‍ച്ചയായി ബഹിരാകാശത്തു കഴിഞ്ഞ വനിത എന്ന ബഹുമതി പെഗ്ഗി വിറ്റ്സന്‍ എന്ന ആസ്ട്രനോട്ടിന് ആയിരുന്നു. ആ ബഹുമതിയാണ് ഇപ്പോള്‍ ക്രിസ്റ്റീന സ്വന്തമാക്കിയിരിക്കുന്നത്. പക്ഷേ അത്രയെളുപ്പത്തിലൊന്നും തകര്‍ക്കാന്‍ കഴിയാത്ത ഒരു റെക്കോഡ് ഇപ്പോഴും പെഗ്ഗിയുടെ പേരിലാണ്. പല തവണയായി ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു കഴിഞ്ഞ വനിത! അതും 665 ദിവസം! മാത്രമല്ല ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്തു കഴിഞ്ഞ അമേരിക്കന്‍ ആസ്ട്രനോട്ട് കൂടിയാണ് പെഗ്ഗി!

300 ദിവസം തുടര്‍ച്ചയായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ക്രിസ്റ്റീന തന്റെ അനുഭവങ്ങള്‍ പറയുന്നു. മറക്കാതെ കാണുക. അവിടെപ്പോയി ഒരു അഭിനന്ദനവും അറിയിക്കുക!

Leave a Reply