Read Time:24 Minute

നരേന്ദ്ര ധാബോൽക്കർ അനുസ്മരണം

കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നിന്നും നമ്മുക്ക് ഒട്ടേറെ പഠിക്കാനും പ്രചോദനം ഉൾകൊള്ളാനുമുണ്ട്.

നരേന്ദ്ര ധാബോൽക്കറിന്റെ മാതൃക

കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ (1 നവംബർ 1945- 20 ആഗസ്റ്റ് 2013) സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നിന്നും നമുക്ക് ഒട്ടേറെ പഠിക്കാനും പ്രചോദനം ഉൾകൊള്ളാനുമുണ്ട്. അനുകരിക്കാനുമുണ്ട്.

ഒരു ഡോക്ടറായിരുന്ന ധാബോൽക്കർ പ്രൊഫണൽ ജീവിതം അവസാനിപ്പിച്ച് 1989 ൽ മഹാരാഷ്ട്രാ അന്ധശ്രാദ്ധ നിർമ്മൂലൻസമിതി എന്ന സംഘടന രൂപീകരിച് സംസ്ഥാനത്ത് വ്യാപകായി വന്നിരുന്ന ദുർമന്ത്രവാദങ്ങൾക്കും മറ്റുമെതിരായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. 2003 ൽ ദുർമന്ത്രവാദങ്ങൾ തടയുന്നതിനായുള്ള ഒരു ബില്ല് തയ്യാറാക്കി അദ്ദേഹം സംസ്ഥാനസർക്കാരിനു നൽകി. 2005 ൽ ബില്ല് അസംബ്ലിയിൽ അവതരിപ്പിച്ചെങ്കിലും പാസ്സാക്കിയെടുക്കാൻ സർക്കാർ താതപര്യം കാട്ടിയില്ല. അതിനിടെ മന്ത്രവാദികൾക്കും മറ്റുമെതിരെ ധാബോൽക്കർ നടത്തിവന്നിരുന്ന ബഹുമുഖമായ പ്രവർത്തനങ്ങളോട് ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ച് തുടങ്ങി.

പല സ്ഥലങ്ങളിലും മന്ത്രവാദങ്ങളും ആഭിചാരങ്ങളും നടത്തുന്നവരെ ജനങ്ങൾ ബഹിഷ്കരിക്കയും അവർ പ്രവർത്തിച്ച് വന്നിരുന്ന കേന്ദ്രങ്ങൾ നശിപ്പിക്കയും ചെയ്തു. ഇതോടെ കുപിതരായ ഇരുട്ടിന്റെശക്തികൾ 2013 ആഗസ്റ്റ് 20 നു ധാബോത്ക്കറെ വെടിവച്ച് കൊല്ലുകയാണുണ്ടായത്.

ധാബോൽക്കർ മരണമടഞ്ഞ നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ മഹാരാഷ്ട്രസർക്കാർ ആന്ധവിശ്വാസ നിരോധനനിയമം ഓർഡിനൻസിലൂടെ (Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013.) സംസ്ഥാനത്ത് നടപ്പിലാക്കി. ദബോദ്ക്കറിന്റെ മകൻ ഹമീദ് ദബോദ്ക്കറിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രാ അന്ധ ശ്രാദ്ധ നിർമ്മൂലൻസമിതി കൂടുതൽ ഊർജ്ജസ്വലതയോടെ ഇപ്പോൾ പ്രവർത്തിച്ച് വരികയാണ്.

വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെ മുതലെടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വിപണിവ്യവസ്ഥയും വലിയ പങ്ക് വഹിക്കുന്നുണ്ട്. അക്ഷ്യതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ അഭീഷ്ടകാര്യം സാധിക്കുമെന്നും പുണ്യം ലഭിക്കുമെന്നും സ്വർണ്ണവ്യാപാരമേഖലയിലെ വൻകിടകമ്പനികൾ പ്രചരിപ്പിച്ച പരസ്യ തട്ടിപ്പിൽ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളേക്കാൾ കേരളീയരാണ് കൂടുതൽ ആവേശത്തോടെ അനുകൂലമായി പ്രതികരിച്ചത്.

വാണിജ്യവൽക്കരിക്കപ്പെടുന്ന അനാചാരങ്ങൾ

എന്ത് ആന്ധവിശ്വാസവും ചെലവാകുന്ന നാടായി കഴിഞ്ഞ കുറേവർഷങ്ങളായി കേരളം മാറിക്കഴിഞ്ഞിരുന്നു. ജാതകം, വാസ്തു, ജോതിഷം തുടങ്ങിയ മൃദു എന്ന് വിശേഷിപ്പിക്കാവുന്ന അനാചാരങ്ങൾക്ക് മുതൽ ഇഷ്ടകാര്യലബ്ധി, മാറാവ്യാധി ചികിത്സ, പിശാചിറക്ക്, സാമ്പത്തികവളർച്ച, സന്താനലബ്ധി, പ്രേതബാധ, ശത്രുസംഹാരം എന്നിവക്കുള്ള ആഭിചാരപ്രിക്രിയകൾക്ക് വരെ കീഴുപെടുന്നവർ വിദ്യാസമ്പന്നിരിൽ പോലും വർധിച്ച് വരികയാണ് എന്നാൽ അടുത്തയിടെയാണ് മന്ത്രവാദം മന്ത്രവധമായി മാറി പ്രത്യേകിച്ചും സ്ത്രീകളുടെ ജീവൻ അപഹരിച്ചുതുടങ്ങിയത്. കേരളം പിശാചുക്കളുടെ സ്വന്തംനാ‍ടായി മാറിക്കഴിഞ്ഞു എന്ന വിലപിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെ മുതലെടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വിപണിവ്യവസ്ഥയും വലിയ പങ്ക് വഹിക്കുന്നുണ്ട്. അക്ഷ്യതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ അഭീഷ്ടകാര്യം സാധിക്കുമെന്നും പുണ്യം ലഭിക്കുമെന്നും സ്വർണ്ണവ്യാപാരമേഖലയിലെ വൻകിടകമ്പനികൾ പ്രചരിപ്പിച്ച പരസ്യ തട്ടിപ്പിൽ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളേക്കാൾ കേരളീയരാണ് കൂടുതൽ ആവേശത്തോടെ അനുകൂലമായി പ്രതികരിച്ചത്. വൈശാഖമാസത്തിലെ മൂന്നാംചാന്ദ്ര ദിനമായ അക്ഷയതൃതീയക്ക് ദരിദ്രരായ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നത് പുണ്യകർമ്മമാണെന്ന ഭാരതീയ ആചാരത്തെയാണ് സ്വർണ്ണ വ്യാപാരികൾ സമർത്ഥമായി ചൂഷണം ചെയ്തത്. ബംഗാ‍ൾ ഉൾക്കടൽ തീരത്ത് അടിയുന്ന വലംപിരി ശംഖ് വാങ്ങി സൂക്ഷിച്ചാൽ ഭൌമഊർജ്ജം ജൈവഊർജ്ജമായി മാറി വീടിനു ഐശ്വര്യം പ്രദാനം ചെയ്യുമെന്ന പരസ്യത്തട്ടിപ്പിന് വിധേയരാവാനും. മലയാളികളിൽ വളരെ പേർ തയ്യാറായി., ഫാക്ടറികളിൽ നിർമ്മിക്കുന്ന കൃത്രിമശംഖുകളാണ് വലംപിരി ശംഖുകളെന്ന പേരിൽ വിറ്റ് വരുന്നതെന്നതാണ് രസകരമായ കാര്യം .

വൈശാഖമാസത്തിലെ മൂന്നാംചാന്ദ്ര ദിനമായ അക്ഷയതൃതീയക്ക് ദരിദ്രരായ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നത് പുണ്യകർമ്മമാണെന്ന ഭാരതീയ ആചാരത്തെയാണ് സ്വർണ്ണ വ്യാപാരികൾ സമർത്ഥമായി ചൂഷണം ചെയ്തത്.

Superstition

കേരളത്തിൽ വളരെ ഉപരിപ്ലവമായ കപടആത്മീയത എല്ലാ മതവിഭാഗത്തിൽ പെട്ടവരുടെയിടയിലും വർധിച്ച് വരികയാണ്. വാണിജ്യവൽക്കരിക്കപ്പെട്ട ആൾദൈവങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വ്യജആത്മീയതയാണ് പ്രചരിച്ചുവരുന്നത്. ഭക്തി ഒരു വ്യവസായമായി തന്നെ കേരളത്തിൽ മാറിയിട്ടുണ്ടെന്ന് മാത്രമല്ല കേരളത്തിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കയറ്റമതി ചെയ്യപ്പെടുന്നുമുണ്ട്. ഇതിനുപുറമേ വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിന്റെ മതമൈത്രീസംസ്കാരത്തിന്, അന്യമായ മതമൌലികവാദവും, വസ്ത്രധാരണ രീതികളും സ്ത്രീ വിരുദ്ധ ആശയങ്ങളും , പരമതവിരോധവുമെല്ലാം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്. മതനേതാക്കൾ ഉദ്ബോധിപ്പിക്കാറുള്ള സ്നേഹം, സാഹോദര്യം, കാരുണ്യം, അന്യമതങ്ങളോടുള്ള ആദരവ്, തുല്യത തുടങ്ങിയ മതങ്ങളൂടെ ആന്തരികമൂല്യങ്ങൾ ത്യജിച്ച്കൊണ്ട് അനാചാരങ്ങളിലും അനുഷ്ടാനങ്ങളിലും അധിഷ്ടിതമായ വ്യാജആത്മീയ സംസ്കാരമാണ് കേരളത്തിൽ വ്യാപിച്ച് വരുന്നത്.

ലക്ഷ്യമിടുന്നത് സ്ത്രീകളെ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാരക്രിയകളും സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതും ഇരകളാക്കുന്നതും. രോഗം മാറ്റുന്നതിനു വേണ്ടി നടന്ന ക്രൂരമായ ആഭിചാരപീഡനത്തെ തുടർന്നാണ് നാലു സ്ത്രീകൾ കൊല്ലപ്പെട്ടതെന്നത് വലിയൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യനിലവാരം വർധിപ്പിക്കുന്നതിൽ നിർണ്ണായകമായപങ്ക് വഹിക്കുന്നത് സ്ത്രീവിദ്യാഭ്യാസമാണെന്ന് സാമൂഹ്യാരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു. മികച്ച ആരോഗ്യസൂചികകൾ കൈവരിക്കാൻ കേരളത്തെ സഹായിച്ചത് കേരളീയ സ്ത്രീകളുടെ ഉയർന്ന വിദ്യാഭ്യാസനിലവാരമാണെന്നത് നിരവധി സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടികാട്ടിയിട്ടുണ്ട്. മാത്രമല്ല മികച്ച ആരോഗ്യസേവനസൌകര്യങ്ങൾ ലിംഗവിവേചനമില്ലാതെ സ്ത്രീകൾക്കും ലഭ്യമായത് കൊണ്ടാണ് കേരളത്തിലെ സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരുടേതിനേക്കാൾ ഉയർന്നു നിൽക്കുന്നതും മാതൃമരണനിരക്ക് കുറഞ്ഞിരിക്കുന്നതും.

വിദ്യാസമ്പന്നരായ സ്ത്രീകളൂടെ സാന്നിധ്യം മൂലം ഉയർന്ന ആരോഗ്യനിലവാരം കൈവരിക്കയും ആധുനികചികിത്സ പൊതുവിൽ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമായിരിക്കയും ചെയ്യുന്ന കേരളത്തിൽ രോഗം മാറ്റാനായി നടത്തിയ ആഭിചാര ക്രിയമൂലം സ്ത്രീകൾ കൊല്ലപ്പെട്ടു എന്നത് കേരളമനസാക്ഷിയുടെ മുന്നിൽ വലിയയൊരു ചോദ്യംചിഹ്നം ഉയർത്തിയിരിക്കയാണ്.

യുക്തിവാദ, ശാസ്ത്രചിന്താപാരമ്പര്യങ്ങൾ അവഗണിക്കപ്പെടുന്നു

നവോത്ഥാന കാലഘട്ടത്തിന്റെ ഭാഗമായി ആരംഭിക്കയും പിന്നീട് വളർന്ന് വരികയും ചെയ്ത യുക്തിവാദ പാരമ്പര്യവും ശാസ്ത്രചിന്താസരണിയും പിൽക്കാലത്ത് അവഗണിക്കപ്പെട്ടതും ഇന്നത്തെ ദുസ്ഥിതിക്ക് കാരണായി വർത്തിക്കുന്നുണ്ട്. നവോത്ഥാനനായകരായിരുന്ന സഹോദരൻ അയ്യപ്പനും, വി ടി ഭട്ടതിരിപ്പാടും , മിത വാദി കൃഷ്ണനും മറ്റും യുക്തി വാദി പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നേതൃത്വപരമായ പങ്ക്തന്നെ വഹിച്ചിരുന്നു. . അവരുടെ സഹപ്രവർത്തകരായിരുന്ന എം സി ജോസഫ്. കുറ്റിപ്പുഴ കൃഷ്ണപിള്ള, സി വി കുഞ്ഞുരാമൻ, രാമവർമ്മ തമ്പാൻ തുടങ്ങിയവർ രണ്ട് മൂന്നു തലമുറകളിലേക്ക് യുക്തിചിന്തയുടെ സന്ദേശം എത്തിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നു. എം സി ജോസഫിന്റെ പത്രാധിപത്യത്തിൽ ആരംഭിച്ച യുക്തിവാദി മാസിക ആദ്യം അച്ചടിച്ചിരുന്നത് സഹോദരൻ പ്രസ്സിലായിരുന്നു. സഹോദരനയ്യപ്പൻ എഴുതിയ “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധി ശക്തി ഖനിച്ചതിൽ /ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയിൽ“ എന്ന വരികളാണ് മാസികയുടെ തത്വശാസ്ത്രമായി ആഹ്വാനമായി ആദ്യപേജിൽ തന്നെ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നത്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്“ എന്നായിരുന്നു നാരായണഗുരു ആഹ്വാനം ചെയ്തത്. പിന്നീട് ഗുരുശിഷ്യനായിരുന്ന സഹോദരൻ അയ്യപ്പൻ “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്“ എന്ന നിലപട് സ്വീകരിച്ചു. നമ്പൂതിരിയെ മനുഷ്യനാക്കാൻ ശ്രമിച്ച വി ടി ഭട്ടതിരിപ്പാടാവട്ടെ ഉണ്ണി നമ്പൂതിരിയിൽ “ഇനി നമുക്ക് അമ്പലങ്ങൾക്ക് തീവക്കാം” എന്ന് എഴുതി എല്ലാ സമുദായത്തിലേയും യാഥാസ്ഥിതികരെ ഞെട്ടിച്ചു.

സാംസ്കാരിക സാമൂഹ്യപ്രവർത്തകരോടൊപ്പം പനമ്പള്ളി ഗോവിന്ദമേനോൻ, കെ ദാമോദരൻ, സി കേശവൻ തുടങ്ങി അക്കാലറ്റെഹ്തെ വിവിധ രാഷ്ട്രീയപാർട്ടികളിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും യുക്തിവാദിപ്രസ്ഥാനത്തിന്റെ നേതൃത്വ പദവിയിലുണ്ടായിരുന്നു. 1911 നവംബറിൽ കൊച്ചി സംസ്ഥാനത്ത് രാമവർമ്മ തമ്പാൻ പ്രസിഡന്റും എം.സി.ജോസഫ് സെക്രട്ടറിയും, പനമ്പിള്ളി ഗോവിന്ദമേനോൻ ഖജാൻജിയുമായിട്ടാണ് യുക്തിവാദിസംഘം രൂപീകരിച്ചത്. 1949 ൽ തിരുവനന്തപുരത്ത് സി. കേശവൻ, കെ. ദാമോദരൻ, ചൊവ്വര പരമേശ്വരൻ എന്നിവർ അംഗങ്ങളുമായുള്ള യുക്തിവാദിസംഘം നിലവിൽ വന്നിരുന്നു. എന്നാൽ പിൽക്കാലത്ത് പൊതുസമൂഹവും രാഷ്ട്രീയപാർട്ടികളും യുക്തിവാദിപ്രസ്ഥാനത്തെ അവഗണിക്കയാണുണ്ടായത്. യുക്തിവാദിപ്രസ്ഥാനം ഇന്ന് പലതട്ടുകളായി പിരിഞ്ഞ് പ്രവർത്തിക്കേണ്ടിവരുന്ന സ്ഥിതിയാണ് വിവിധ സംഘടനകളിലായാണ് നിലകൊള്ളുന്നുതെങ്കിലും യുക്തിചിന്ത ജീവിതത്തിൽ പ്രയോഗിക്കയും അതിനായി പ്രവർത്തിക്കയും ചെയ്യുന്ന അവഗണിക്കാൻ പറ്റാത്ത ജനസമൂഹം കേരളത്തിലുണ്ട്. അവരിൽ വലിയൊരു വിഭാഗം ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്.

യുക്തിവാദചിന്തപോലെ കേരളം അവഗണിച്ച മറ്റൊരു സരണിയാണ് നമ്മുടെ സമ്പന്നമായ ശാസ്ത്രപാരമ്പര്യം. നവോത്ഥാനനായകരിൽ പ്രമുഖനായിരുന്ന സഹോദരൻ അയ്യപ്പൻ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പലപ്പോഴും ഊന്നി പറഞ്ഞിരുന്നു. യുക്തിവാദി മാസികയിൽ അയ്യപ്പനെഴുതിയ “സയൻസ് ദശകം” എന്ന കവിതയിൽ “സയൻസാൽ ദീപ്തമീ ലോകം/സയൻസാലഭിവൃദ്ധികൾ, സൻസെന്യേ തമസ്സെല്ലാം/ സയൻസിന്നു തൊഴുന്നു ഞാൻ” എന്ന് ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ പറ്റി പറയുന്നുണ്ട്. ലോക പ്രശസ്ത്രരായ ജി എൻ രാമചന്ദ്രൻ, ഗോപിനാഥ് കർത്ത, ഇ കെ ജാനകിയമ്മാൾ, അന്നാ മാണി. പി ആർ പിഷാരടി, കെ ആർ രാമനാഥൻ, ഇ സി ജി സുദർശൻ, എം ജി കെ മേനോൻ, കസ്തൂരി രംഗൻ, എം എസ് സ്വാമിനാഥൻ, താണു പത്മനാഭൻ തുടങ്ങിയ മലയാളികളായ നിരവധി പ്രഗത്ഭ ശാസ്ത്രജ്ഞർക്കു ശാസ്ത്രചിന്തകർക്കും ശാസ്ത്രപ്രതിഭകൾക്കും ജന്മം നൽകിയ നാടാണ് കേരളം. സമകാലീനരായിട്ടുണ്ട്. മംഗാൾയാൻയജ്ഞം വിജയിപ്പിച്ചതിൽ പങ്ക് വഹിച്ച് പത്ത് പ്രധാന ശാസ്ത്രജ്ഞരിൽ ഏഴുപേരും മലയാളികളായിരുന്നു. മംഗൾയാൻ യജ്ഞത്തിന് തുടക്കമിട്ട 1963 ലെ തുമ്പയിൽ നിന്നുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠനത്തിനായി എത്തിയത് ഇന്ത്യൻ മീറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മലയാളിയായി അന്നാമാണി (1918-2001) യായിരുന്നു. അവിവാഹിതയായി ജീവിച്ച അന്നാ മാണി ഗാന്ധിയൻ ആദർശം പിന്തുടർന്നു ജീവിക്കയും താനൊരു അജ്ഞേയവാദിയാണെന്ന് പ്രഖ്യാപിച്ച്കൊണ്ട് മതാചാരം ഒഴിവാക്കിവേണം തന്റെ അന്ത്യം കർമ്മം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മതേതരവാദിയുമായിരുന്നു.

ഇപ്പോഴും സാർവ്വദേശീയ രംഗത്ത് അംഗീകാരമുള്ള ഇ കെ ജാനകിയമ്മാൾ എത്ത്നോ ബോട്ടണി എന്ന സസ്യ ശാസ്ത്ര ശാഖക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ശാസ്ത്രജ്ഞയാണ്. അന്നാ മാണിയുടെയും ജാനകിയമ്മാളിന്റെയും (1897-1984) നാട്ടിലാണ് ശാസ്ത്രവിരുദ്ധ അനാചാരങ്ങളുടെ രക്ഷസാക്ഷികളായി സ്ത്രീകൾ മാറുന്നതെന്ന വൈരുദ്ധ്യം നിലനിൽക്കുന്നതെന്നത് നമ്മെ ഉറക്കെ ചിന്തിപ്പിക്കാനും പ്രശ്നപരിഹാരത്തിനുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കാനുമുള്ള ശക്തമായ പ്രേരണയായി മാറുകയും ചെയ്യേണ്ടതാണ്; പ്രത്യേകിച്ചും വനിതാ സംഘടനകളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹൃ ആവർത്തിച്ച് തന്റെ പ്രഭാഷണങ്ങളിൽ ശാസ്ത്രബോധം (Scientific Temper) വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച് ഊന്നി പറഞ്ഞിരുന്നു. “ശാസ്ത്രബോധവും മാനവികതയും പരിഷ്ക്കരണത്തിനും അന്വേഷണത്തിനുമുള്ള ത്വരയും വളർത്തിയെടുക്കാൻ ഇന്ത്യൻ പൌരൻ ബാദ്ധ്യസ്ഥനാണ്” എന്ന് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട്. (ആർട്ടിക്കിൽ 51 എ (എച്ച് ) ശാസ്ത്രചിന്തയെയും കാഴ്ചപ്പാ‍ടിനെയും തിരസ്കരിക്കുന്ന അനാചാരങ്ങൾ അതുകൊണ്ട് ഭരണഘടനാ വിരുദ്ധവും ശിക്ഷാർഹവുമാണ്.

ശാസ്ത്രബോധവും മാനവികതയും പരിഷ്ക്കരണത്തിനും അന്വേഷണത്തിനുമുള്ള ത്വരയും വളർത്തിയെടുക്കാൻ ഇന്ത്യൻ പൌരൻ ബാദ്ധ്യസ്ഥനാണ്” എന്ന് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട്. (ആർട്ടിക്കിൽ 51 എ (എച്ച് ) ശാസ്ത്രചിന്തയെയും കാഴ്ചപ്പാ‍ടിനെയും തിരസ്കരിക്കുന്ന അനാചാരങ്ങൾ അതുകൊണ്ട് ഭരണഘടനാ വിരുദ്ധവും ശിക്ഷാർഹവുമാണ്

വേണം കേരളത്തിലും അന്ധവിശ്വാസ നിരോധനനിയമം

മഹാരാഷ്ട്രക്ക് പുറമേ 2017 ൽ കർണാടകത്തിലും അന്ധവിശ്വാസ നിരോധന നിയമം (Karnataka Prevention and Eradication of Inhuman Evil Practic .. Practices and Black Magic Act) പാസ്സാക്കുകയും 2020 ൽ നിലവിൽ വരികയും ചെയ്തു. മഹാരാഷ്ട്ര, കർണാടക മാതൃകയിൽ കേരളത്തിലും അന്ധവിശ്വാസവിരുദ്ധ നിയമം നടപ്പിലാക്കേണ്ടതാണ്. ഇതിലേക്കായി കേരള യുക്തിവാദി സംഘം തയ്യാറാക്കിയ ബില്ല് (The Kerala Eradiction of Superstition and Black Practices Bill 2014) മാതൃകയായി പ്രയോജനപ്പെടുത്താൻ സർക്കാർ തയ്യാറാവേണ്ടതാണ്.. ഇതൊടൊപ്പം യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കാനുള്ള വിവിധ കർമ്മപരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കാൻ കേരളത്തിലെ പുരോഗമന മതേതരപ്രസ്ഥാനങ്ങൾ ശ്രമിക്കേണ്ടതാണ്.

അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുന്നതിൽ പത്രമാസികകളിലെയും ദൃശ്യമാധ്യമങ്ങളിലെയും പരസ്യങ്ങളും ടി വി സീരിയലുകളും വലിയ പങ്ക് വഹിക്കുന്നുന്നുണ്ട്. ഇത്തരം പരസ്യങ്ങളും പരമ്പരകളും ഉപേക്ഷിക്കാൻ മാധ്യമങ്ങൾ തയ്യാറാവേണ്ടതാണ്, ഇതിനെതിരെയും നിയമനടപടികൾ സ്വീകരിക്കാൻ പ്രാപ്തി നൽകുന്ന നിയമനിർമ്മാണങ്ങളും ആവിഷ്കരിക്കേണ്ടതുണ്ട്.. കേരളത്തെക്കാൾ നാലിരട്ടി ജനസംഖ്യയുള്ള മഹാരാഷ്ട്രയിൽ ഒരു ചെറു പ്രസ്ഥാനത്തിന്റെ സഹായത്തോടെ നരേന്ദ്ര ദബോദ്ക്കറിന് ഇത്രത്തോളം മാറ്റം വരുത്താൻ കഴിയുമെങ്കിൽ പുരോഗമനപ്രസ്ഥാനങ്ങൾക്ക് വലിയ സാന്നിധ്യമുള്ള കേരളത്തിന് വളരെയേറെ മാറ്റങ്ങൾ വരുത്താൻ കഴിയേണ്ടതാണ്..

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ – 2014 -കരട്

Superstitions and Evil practices (Prevention and Eradication) Bill – 2014 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയത്‌



Happy
Happy
40 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post ioaa 2023-ൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
Next post ഒൻപതാം കൊതുക്
Close