Read Time:6 Minute

ചൈനയിൽ പുതിയ രോഗവ്യാപനം

നവംബർ 21 നാണ് പ്രൊമെഡ് (ProMED) എന്ന സംഘടന ഈ വിവരങ്ങൾ വാർത്താകുറിപ്പായി ലോകത്തെ അറിയിച്ചത്. പ്രൊമെഡ് തന്നെയാണ് 2019 ൽ Sars Cov 2 വൈറൽ രോഗം ചൈനയിൽ പടർന്നുപിടിക്കുന്നതായി ലോകത്തെ അറിയിച്ചത്. അതിനാൽ പ്രൊമെഡ് നൽകുന്ന മുന്നറിയിപ്പ് ഗൗരവശ്രദ്ധ അർഹിക്കുന്നു.

പുതിയൊരു എപിഡെമിക് ആശങ്കയിലൂടെയാണ് പോയവാരം ലോകം കടന്നുപോയത്. ഇനിയും കാരണം വ്യക്തമല്ലാത്ത ശ്വാസകോശ രോഗം ചൈനയുടെ വിവിധ പ്രദേശങ്ങളിൽ പടർന്നുപിടിക്കുന്നു എന്ന ആദ്യ റിപ്പോർട്ടാണ് ആശങ്കയ്ക്ക് കാരണമായത്. രോഗബാധ കുട്ടികളിൽ ആയിരുന്നു; ബെയ്‌ജിങ്‌, ചൈനയുടെ വടക്കൻ പ്രവിശ്യകൾ (ലിയാണിങ് പ്രദേശം), എന്നിവ രോഗവ്യാപനത്തിൻറെ പിടിയിലായി. ന്യൂമോണിയ മൂലം അസംഖ്യം കുട്ടികൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടെന്നും ആശുപത്രികൾ നിറഞ്ഞുകവിയുന്നുവെന്നും റിപ്പോർട്ട് സംശയം പറഞ്ഞു.

നവംബർ 21 നാണ് പ്രൊമെഡ് (ProMED) എന്ന സംഘടന ഈ വിവരങ്ങൾ വാർത്താകുറിപ്പായി ലോകത്തെ അറിയിച്ചത്. പ്രൊമെഡ് തന്നെയാണ് 2019 ൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വൈറൽ രോഗം ചൈനയിൽ പടർന്നുപിടിക്കുന്നതായി ലോകത്തെ അറിയിച്ചത്. ഇപ്പോൾ നാം സാർസ് കോവ്-2 എന്നറിയുന്ന കോവിഡ് ലോകശ്രദ്ധയാകർഷിച്ചത് അങ്ങനെയാണ്. അതിനാൽ പ്രൊമെഡ് നൽകുന്ന മുന്നറിയിപ്പ് ഗൗരവശ്രദ്ധ ആകർഷിക്കുന്നു. പ്രൊമെഡ് എന്നാൽ പുതുതായ് ആവിർഭവിക്കുന്ന രോഗങ്ങൾ മോണിറ്റർ ചെയ്യുന്ന ഏജൻസിയാണ്. അണുബാധ രോഗങ്ങൾ പഠിക്കാൻ സ്ഥാപിക്കപ്പെട്ട അന്താരാഷ്ട്ര സൊസൈറ്റിയുടേതാണ് (International Society for Infectious Diseases – ISID) പ്രൊമെഡ്. അതിനാൽ ലോകാരോഗ്യ സംഘടന നവംബർ 22 ന് തന്നെ അടിയന്തിരമായി തുടർനടപടികൾ ആരംഭിക്കുകയുണ്ടായി. രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചും വിശദമായ പ്രതികരണം അടുത്ത നാൾ തന്നെ ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

ഫയൽ ചിത്രം

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചപ്പോൾ സമൂഹത്തിൽ നിലവിലുണ്ടായിരുന്ന പല രോഗാണുക്കൾക്കും വ്യാപനത്തിന് അവസരമുണ്ടായി. ഈ പശ്ചാത്തലത്തിൽ ഉയരുന്ന രോഗവ്യാപനമായി കാണാമെന്ന് പുറത്തുവരുന്ന ഡാറ്റ പറയുന്നു. ഫ്ലൂ, മൈക്കോപ്ലാസ്മാ ന്യൂമോണിയ എന്നിവയാണ് പുതിയ രോഗവാഹിനികൾ. ഇത് ഏറെയും കുട്ടികളെ ബാധിക്കുന്നതിനാൽ അത്തരം രോഗബാധയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പൊതുവെ പറഞ്ഞാൽ ഇത്തരം രോഗങ്ങളുടെ മോണിറ്ററിങ് കഴിഞ്ഞ മൂന്നു കൊല്ലമായി മന്ദഗതിയിലായിരുന്നു. മാത്രമല്ല, മായ്ക്കോപ്ലാസ്മാ ന്യൂമോണിയ മൂന്നു മുതൽ ഏഴു വർഷങ്ങളിലാണ് വേലിയേറ്റമുണ്ടാകുന്നത്. ചൈനയിലെ ശീതകാലവും കുട്ടികളിൽ രോഗവ്യാപനത്തിന് സഹായകരമായിട്ടുണ്ടാകാം.

കുട്ടികളിൽ പലയിടത്തും കാണുന്ന ബാക്റ്റീരിയൽ ന്യൂമോണിയ ആണിതെന്നും xray, CTScan പഠനങ്ങളിൽ അത്തരം അനുമാനത്തിനാണ് സാധ്യതയെന്നും ഈസ്റ്റ് ആംഗ്ലിയ (UK) യൂണിവേഴ്സിറ്റിയിലെ ഡോ. പോൾ ഹണ്ടർ അഭിപ്രായപ്പെട്ടു. അടുത്ത നാളുകളിൽ ഇതുതന്നെയാണ് ചൈനയിൽ സംഭവിക്കുന്നതെന്ന കാര്യത്തിൽ ഉറപ്പും വ്യക്തതയുമുണ്ടാകും. അങ്ങനെയെങ്കിൽ പുതിയ എപിഡെമിക് ഉണ്ടാകുമെന്ന് ആശങ്ക ഇല്ലെന്നുതന്നെ പറയാം.

Happy
Happy
5 %
Sad
Sad
53 %
Excited
Excited
16 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
16 %

One thought on “ചൈനയിൽ പുതിയ രോഗവ്യാപനം

Leave a Reply

Previous post ഭാഷയുടെ നാഡീശാസ്ത്രം -ഒരാമുഖം
Next post വെളുത്ത വിഷ(മ)ങ്ങൾ 
Close