Read Time:7 Minute
[author title=”പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍” image=”https://luca.co.in/wp-content/uploads/2019/07/KRJ.jpg”]രസതന്ത്ര അധ്യാപകൻ, ശാസ്ത്ര ലേഖകൻ[/author]

അസാധാരണവും രസകരവുമായ പേരുകളുള്ള ഒട്ടേറെ തന്മാത്രകളെ പരിചയപ്പെടുത്തുന്ന പുസ്തകം

പ്രൊഫൈലാക്റ്റിന്‍ Profilin actin complex | കടപ്പാട് : വിക്കിപീഡിയ

[box type=”shadow” align=”aligncenter” class=”” width=””]2008-ല്‍, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളില്‍ സേവനമനുഷ്ഠിക്കുന്ന പ്രൊഫസര്‍ പോള്‍മേയ് (Paul May)  എന്ന രസതന്ത്രജ്ഞന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. Molecules with silly or unusual names എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അസാധാരണവും രസകരവുമായ പേരുകളുള്ള ഒട്ടേറെ തന്മാത്രകളെ പരിചയപ്പെടുത്തുന്ന പുസത്കമാണിത്.  1997 മുതല്‍ അദ്ദേഹം അപ്ഡേറ്റ് ചെയ്തിരുന്ന ഇതേ തലക്കെട്ടുകളുള്ള ഒരു വെബ്‌സൈറ്റ് വിപുലീകരിച്ചാണ് പുസ്തകം തയ്യാറാക്കിയത്[/box]
പുസ്തകത്തിന്റെ കവര്‍ | കടപ്പാട് : www.worldscientific.com

ചില ഉദാഹരണങ്ങള്‍

  • ആര്‍സോള്‍ (Arsole) 

ചിത്രം കടപ്പാട്:വിക്കിപിഡിയ

ആര്‍സെനിക് എന്ന മൂലകമടങ്ങുന്ന ഒരു സംവൃത (cyclic)  തന്മാത്രയാണിത്. ‘ആര്‍സോളുകളുടെ രസതന്ത്രത്തിലുള്ള പഠനങ്ങള്‍’ (Studies on the Chemtsiry of Arsole)  എന്ന പ്രബന്ധത്തിലൂടെയാണ് ഈ തന്മാത്ര പ്രസിദ്ധമായത്. ഇംഗ്ലീഷ്ഭാഷ സംസാരിക്കുന്നവര്‍ക്ക് ആര്‍സോള്‍ എന്ന് കേള്‍ക്കുമ്പോള്‍  അശ്ലീലചുവയുള്ള ‘ആസ്‌ഹോള്‍’ (Arse hole) മലദ്വാരം എന്ന വാക്കാണ് ഓര്‍മവരുക.

  • ആഡെമെന്റ്റേന്‍ (Adamantane)
ചിത്രം കടപ്പാട്:വിക്കിപിഡിയ

ആഡെമെന്റ് എന്ന വാക്കിനര്‍ത്ഥം വഴങ്ങാത്തത് എന്നാണ്. ആഡെമാസ് എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് ഉല്‍പത്തി. നശിപ്പിക്കാനാവാത്തത് എന്നര്‍ത്ഥം. വജ്രത്തെപ്പോലെ കടുപ്പമുള്ള ഘടനയോടുകൂടിയ തന്മാത്ര ആയതിനാലാണ് ആഡെമെന്റ്റേന്‍ എന്ന പേര്‍ വന്നത്.

 

  • അപ്പോളാന്‍-11-ഓള്‍ (Apollan11-ol)

അപ്പോളോ – 11 എന്ന ബഹിരാകാശപേടകം ചന്ദ്രനില്‍ ഇറങ്ങിയ കാലത്ത് സംശ്ലേഷിക്കപ്പെട്ട ഒരു തന്മാത്രയാണിത്. ഈ തന്മാത്രയുടെ ദ്വിമാനചിത്രം കണ്ടാല്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി വരച്ച റോക്കറ്റ് ആണെന്നേ തോന്നുകയുള്ളു. റോക്കറ്റുകളുടെ പൃഷ്ഠഭാഗത്തുള്ള തള്ളിനില്‍ക്കുന്ന ചിറകുപോലുള്ള ഘടനയില്‍ വാതകങ്ങള്‍ പുറന്തള്ളുന്ന ഭാഗത്തിനു സമാനമായ ചില ഭാഗങ്ങള്‍ ഈ തന്മാത്രയുടെ ഘടനയിലും കാണാം. പതിനൊന്നാമത്തെ കാര്‍ബണ്‍ ആറ്റത്തില്‍ ഒരു ആള്‍ക്കോളിക് ഗ്രൂപ്പ് (OH) ഉള്ളതിനാല്‍ 11-ol  എന്ന് പേരിന്റെ ഒടുവില്‍ ചേര്‍ത്തിരിക്കുന്നു. (α-Caryophyllene Alcohol)

ബാസ്റ്റെഡേന്‍ (Bastardane)

ചെറുഭംഗം വന്ന ഒരു പക്ഷിക്കൂടിന്റെ ഘടനയാണീ തന്മാത്രയ്ക്ക്. അതിനാലാണ് ജാരസന്തതി എന്നര്‍ത്ഥമുള്ള ബാസ്റ്റെഡ് എന്ന വാക്കിനെ ഓര്‍മിപ്പിക്കുന്ന ബാസ്റ്റെഡേന്‍ എന്ന പേര്‍ ഈ തന്മാത്രയ്ക്ക് നല്‍കിയത്.

  • ഡൈബോളിക് ആസിഡ് (Diabolic Acid)

ഇതൊരു അമ്ലമാണ്. തന്മാത്രയില്‍ രണ്ട് അമ്ലഗ്രൂപ്പുകള്‍ ഉണ്ട്. ഈ രണ്ട് അമ്ലഗ്രൂപ്പുകള്‍ക്കിടയില്‍ വ്യത്യസ്ത നീളമുള്ള രണ്ട് കാര്‍ബണ്‍ ശൃംഖലകളുണ്ട്. ഡൈബോളോസ് (Diabolos) എന്ന ഗ്രീക്ക് വാക്കിന്, ദുഷ്‌കരമായത്, തെറ്റിദ്ധരിക്കപ്പെട്ടത് എന്നൊക്കെ അര്‍ത്ഥമുണ്ട്. സ്രോതസ്സുകളില്‍നിന്നും ഈ അമ്ലം വേര്‍തിരിച്ചെടുക്കുന്നത് അതിദുഷ്‌കരമായതിനാലാവാം ഇതിന് ഡൈബോളിക് ആസിഡ് എന്ന പേര്‍ വന്നത്.

  • ഇറൊട്ടിക് ആസിഡ് (Erotic acid)

ഇറൗസ് ഗ്രീക് കാമദേവനാണ്. അതില്‍നിന്നാണ് ഇറൊട്ടിക് (Erotic )എന്ന വാക്ക് വന്നത്. എന്നാല്‍  ഇറൊട്ടിക് ആസിഡിന് ആ വാക്കുമായി യാതൊരു ബന്ധവുമില്ല. ഇതിന് നല്‍കിയ പേര്‍ ഒറൊട്ടിക് ആസിഡ് എന്നായിരുന്നു. പക്ഷെ അച്ചടിച്ചുവന്നപ്പോള്‍ ഇറൊട്ടിക് ആസിഡ് എന്നായി. അത് അങ്ങനെതന്നെ അംഗീകരിക്കപ്പെട്ടു.

  • പെന്‍ഗ്വിനോണ്‍  (Penguinone)
ചിത്രം കടപ്പാട് : വിക്കിപിഡിയ 

പെന്‍ഗ്വിന്‍ പക്ഷിയുടെ ചിത്രമോ, ടെലിവിഷന്‍ ദൃശ്യമോ കാണാത്തവര്‍ ഉണ്ടാവില്ല. പെന്‍ഗ്വിനോണ്‍ തന്മാത്രയുടെ ദ്വിമാനസംരചന, പെന്‍ഗ്വിന്‍ പക്ഷിയുടെതുമായി സാമ്യമുണ്ട്. അതാണ് ആ പേര് വരാന്‍ കാരണമായത്. കീറ്റോണ്‍ വര്‍ഗത്തില്‍പ്പെട്ട ഒരു രാസികമാണിത്.

 

 

  • പ്രൊഫൈലാക്റ്റിന്‍ (Profilactin)

ഫേസ്ബുക്ക് യുഗത്തില്‍ പ്രൊഫൈല്‍(Profile) എന്ന ഇംഗ്ലീഷ് വാക്ക് പലര്‍ക്കും സുപരിചിതമാണ്. പ്രൊഫൈലിന്‍ (Profilin)എന്നും ആക്റ്റിന്‍ (Actin)  എന്നും പേരുകള്‍ ഉള്ള രണ്ട് പ്രോട്ടീന്‍ തന്മാത്രകള്‍ തമ്മില്‍ കൂട്ടിയിണക്കപ്പെട്ട സങ്കീര്‍ണ യൗഗികമത്രെ പ്രൊഫൈലാക്റ്റിന്‍ (Profilactin). പേശീസങ്കോച പ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനാണ് ആക്റ്റിന്‍.

  • യുറാനേറ്റ് (Uranate)  

 

 

യുറിനേറ്റ് (urinate)  എന്നാല്‍ മൂത്രവിസര്‍ജനം നടത്തുകയെന്നാണല്ലോ അര്‍ത്ഥം. യുറാനേറ്റ് എന്നത് യുറേനിയം ഓക്‌സൈഡ് അയോണിന്റെ പേരാണ് എങ്കിലും ഉച്ചാരണത്തിലുള്ള സാമ്യം രസകരംതന്നെ.

  • വിന്‍ഡോപേന്‍ (Windopane)

C9H12  എന്ന രാസസൂത്രത്തോടുകൂടിയ ഒരു ഹൈഡ്രോകാര്‍ബണ്‍ തന്മാത്രയാണ് വിന്‍ഡോപേന്‍. ജനാലയുടെ ആകൃതിയില്‍, നാല് ചതുരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരു വലിയ ദീര്‍ഘചതുരത്തിന്റെ രൂപമാണ് ഈ തന്മാത്രക്കുള്ളത്. അങ്ങനെയാണ് വിന്‍ഡോപേന്‍ എന്ന പേര്‍ വന്നത്.

 


പിൻകുറിപ്പ്

തന്മാത്രകള്‍ക്ക് വന്നുചേര്‍ന്ന രസകരമായ പലപേരുകളെക്കുറിച്ചും പോള്‍മേയുടെ Molecules with silly or unusual names എന്ന വെബ്സൈറ്റില്‍ വായിക്കാം…

 

 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചന്ദ്രയാൻ 2 – ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട പതിനഞ്ചു മിനിറ്റ് !
Next post വായിക്കാന്‍ കൊള്ളാത്ത ഒരു പുസ്തകത്തെപ്പറ്റി
Close