Read Time:4 Minute

2022 ഗ്രിഗര്‍ മെൻഡലിന്റെ 200ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ ഹൈസ്കൂള്‍ – ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.

രജിസ്റ്റർ ചെയ്യാനും വീഡിയോകൾ അപ്ലോഡ് ചെയ്യാനുമുള്ള  അവസാന തിയ്യതി : 2022 ജൂലൈ 20

വിഷയം

ഗ്രിഗര്‍ മെന്‍‍ഡലിന്റെ ജീവിതവും സംഭാവനകളും മുതല്‍ ജനിതക ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്ന വിവിധ വിഷയമേഖലകൾ പരിചയപ്പപെടുത്തുന്ന ചെറു വീഡിയോകളാണ് ഉണ്ടാക്കേണ്ടത്. താഴെ തന്നിരിക്കുന്ന 6 വിഷയങ്ങളില്‍ ഏതെങ്കിലും ഒരു വിഷയത്തിലുള്ള വീഡിയോ ഉണ്ടാക്കാം.

  • ഗ്രിഗർ മെന്റലിന്റെ ജീവിതവും സംഭാവനകളും
  • ക്രോമസോമുകളും സൈറ്റോജെനിറ്റിക്സും
  • ഡി.എൻ.എ.യും മോളിക്യൂലാർ ജെനിറ്റിക്സും
  • റികോമ്പിനന്റ് ഡി.എൻ.എ. സാങ്കേതികവിദ്യ
  • ജീനോമും ജീനോമിക്സും
  • എപ്പിജെനിറ്റിക്സ്
ലൂക്കയിൽ ജൂലൈ 1 മുതൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര – വീഡിയോ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താം..

സമ്മാനങ്ങൾ

  • ഒന്നാം സമ്മാനം – 5,000/- രൂപ
  • രണ്ടാം സമ്മാനം – 3,000/- രൂപ
  • മൂന്നാം സമ്മാനം – 2,000/- രൂപ

സമ്മാനങ്ങൾ‍ ഗ്രിഗര്‍ മെൻഡല്‍ 200 മത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി  2022 ജൂലൈ 26 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍  സംഘടിപ്പിക്കുന്ന സമാപന പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. 

മത്സരത്തിന്റെ നിബന്ധനകൾ

  1. വീഡിയോകള്‍ 10 മിനിട്ടില്‍ കൂടരുത്.
  2. കേരളത്തിലെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി , കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
  3. ഭാഷ മലയാളത്തിലാകുന്നതാണ് അഭികാമ്യം.
  4. പ്രഗത്ഭരായ ഒരു ജൂറി ആയിരിക്കും വിധി നിർണയം നടത്തുക. ജൂറിയുടെ വിധി അന്തിമമായിരിക്കും
  5. മത്സരത്തിന് സമർപ്പിക്കുന്ന വീഡിയോകളിൽ പകർപ്പവകാശ (കോപ്പിറൈറ്) പ്രശ്നങ്ങൾ ഉണ്ടാകരുത്.
  6. എൻട്രികൾ  അയക്കുന്നവർ  LUCA സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ രജിസ്റ്റർ ചെയ്യേണ്ടതും നിർദേശങ്ങൾ പാലിച്ച് വിഡിയോ ഇമെയിലായി അയക്കേണ്ടതുമാണ്. തപാലിൽ ഒന്നും അയക്കേണ്ടതില്ല.
  7. ഒരോ വിഭാഗത്തിൽ നിന്നും  മെച്ചപ്പെട്ട വീഡിയോകൾ തിരഞ്ഞെടുത്ത് ലൂക്കയുടെ പ്രത്യേക പേജിൽ പ്രസിദ്ധീകരിക്കും.
  8. മത്സരത്തിന് സമർപ്പിക്കുന്ന ചിത്രങ്ങൾ വാണിജ്യപരമല്ലാത്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ലൂക്കയക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനും ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കും
  9. സംശയ നിവാരണത്തിനായി lucaemagazine@gmail. com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ നമ്പർ : 96 45703145

രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിക്ടോറിയ ബൊളീവിയാന – ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി
Next post പ്ലേറ്റ് ടെക്റ്റോണിക്സ് മയോസീൻ കാലഘട്ടത്തിൽ
Close