2022 ലെ ഫിസിയോളജി / മെഡിസിൻ നോബൽ സമ്മാനം
സ്വാന്റെ പാബോയ്ക്ക്
വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമിക്സിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം
സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പാബോയുടെ (Svante Pääbo) “വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമിക്സിനെക്കുറിച്ചുള്ള കണ്ടെത്തലുകളാണ്” സമ്മാനത്തിന് അർഹമായത്. തന്റെ ഗവേഷണത്തിലൂടെ, ഇന്നത്തെ മനുഷ്യരുടെ വംശനാശം സംഭവിച്ച പൂർവ്വികരായ നിയാണ്ടർത്താലിന്റെ (Neanderthal) ജീനോം ക്രമപ്പെടുത്തൽ, മുമ്പ് അറിയപ്പെടാത്ത ഒരു ഹോമിനിൻ (hominin), ഡെനിസോവയുടെ (Denisova) കണ്ടെത്തൽ എന്നിങ്ങനെ അസാധ്യമെന്നു തോന്നുന്ന മനുഷ്യ പരിണാമത്തിലേക്ക് നാഴികക്കല്ലായിട്ടുള്ള കണ്ടെത്തലുകൾക്കാണ് ഇക്കൊല്ലം ശാസ്ത്രലോകം നോബൽ സമ്മാന ജേതാവിലൂടെ സാക്ഷ്യം വഹിച്ചത്.
ഏതാണ്ട് 70,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തെത്തുടർന്ന് ഇപ്പോൾ വംശനാശം സംഭവിച്ച ഈ ഹോമിനിനുകളിൽ നിന്ന് ഹോമോ സാപ്പിയൻസിലേക്ക് (Homo sapiens) ജീൻ കൈമാറ്റം നടന്നതായും പാബോ കണ്ടെത്തി. ഇന്നത്തെ മനുഷ്യരിലേക്കുള്ള ജീനുകളുടെ ഈ പുരാതന പ്രവാഹത്തിന് ഇന്നത്തെ നമ്മുടെ രോഗപ്രതിരോധ സംവിധാനം അണുബാധകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമായി ശാരീരിക പ്രസക്തിയുണ്ട്.
ജർമ്മനിയിലെ മാക്സ് പ്ലാങ്ക് എവല്യൂഷണറി ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Max Planck Institute for Evolutionary Anthropology) ഡയറക്ടറും ജപ്പാനിലെ ഒക്കിനാവ സയൻസ് ആന്റ് ടെക്ക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ (Okinawa Institute of Science and Technology),പ്രൊഹസറുമാണ് പാബോ. Neanderthal Man In Search of Lost Genomes” എന്ന വിശ്രുത ഗ്രന്ഥത്തിൽ ലളിതമായ ഭാഷയിൽ തന്റെ ഗവേഷണങ്ങൾ അദ്ദേഹം വിശദീകരിച്ചിട്ടൂണ്ട്.
LUCA TALK -സ്വാന്റെ പാബോയുടെ സംഭാവനകൾ ഡോ.കെ.പി.അരവിന്ദൻ വിശദമാക്കുന്നു
തത്സമയം കാണാം
നൊബേൽ പുരസ്കാരം 2022 – തിയ്യതികൾ
തിയ്യതി, സമയം | വിഷയം |
---|---|
2022 ഒക്ടോബർ 3, ഇന്ത്യൻ സമയം 3 PM | വൈദ്യശാസ്ത്രം |
2022 ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PM | ഫിസിക്സ് |
2022 ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM | കെമിസ്ട്രി |
2022 ഒക്ടോബർ 6, ഇന്ത്യൻ സമയം 4.30 PM | സാഹിത്യം |
2022 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PM | സമാധാനം |
2022 ഒക്ടോബർ 10, ഇന്ത്യൻ സമയം 3.15 PM | സാമ്പത്തികശാസ്ത്രം |
2022-ലെ നൊബേൽ സീസൺ ഇന്നത്തെ (3/10/22) മെഡിസിൻ (Medicine), അവാർഡോടെ ആരംഭിക്കുന്നു, തുടർന്ന് ചൊവ്വാഴ്ച (4/10/22) ഭൗതികശാസ്ത്രം (Physics), ബുധനാഴ്ച (5/10/22) രസതന്ത്രം (Chemistry), വ്യാഴാഴ്ച (6/10/22) സാഹിത്യം (Literature), സമാധാനത്തിനുള്ള (Peace) നോബൽ സമ്മാനം വെള്ളിയാഴ്ചയും (7/10/22) സാമ്പത്തിക ശാസ്ത്ര പുരസ്കാരം (Economics) ഒക്ടോബർ 10 നും പ്രഖ്യാപിക്കും. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ സമ്മാനങ്ങൾ സ്വീഡിഷ് വ്യവസായിയും ഡൈനാമൈറ്റിന്റെ ഉപജ്ഞാതാവുമായ ആൽഫ്രഡ് നോബലിന്റെ (Alfred Nobel) സ്മരണാർത്ഥമാണ് നൽകുന്നത്. നൊബേലിന്റെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം 1901-ലാണ് ആദ്യത്തെ അവാർഡുകൾ വിതരണം ചെയ്തത്. സാമ്പത്തിക ശാസ്ത്ര പുരസ്കാരം – ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് ഇൻ ഇക്കണോമിക് സയൻസസ് (Bank of Sweden Prize in Economic Sciences) ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി 1968 മുതൽ സ്വീഡന്റെ സെൻട്രൽ ബാങ്ക് ആണ് (Sweden’s central bank) നൽകി വരുന്നത്. ഓരോ നോബൽ സമ്മാന ജേതാവിനും 10 ദശലക്ഷം ക്രോണർ (kronor) (ഏകദേശം $900,000) സമ്മാനമായി ലഭിക്കും. കൂടാതെ ഡിപ്ലോമയും സ്വർണ്ണ മെഡലും നൊബേൽ മരിച്ച ഡിസംബർ 10-ന് കൈമാറും. ആൽഫ്രഡ് നൊബേലിന്റെ ആഗ്രഹപ്രകാരം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നോർവേയിലും മറ്റ് അവാർഡുകൾ സ്വീഡനിലും വെച്ചാണ് വിതരണം ചെയ്യുന്നത്. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ് പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക് മുന്നേ തന്നെ ഇത് നടക്കുന്നു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് നൊബേൽ സമ്മാനങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാൻ അർഹതയുണ്ട്. അവരിൽ യൂണിവേഴ്സിറ്റി പ്രൊഫസർമാർ, നിയമനിർമ്മാതാക്കൾ, മുൻ നൊബേൽ സമ്മാന ജേതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. നൊബേൽ ചട്ടങ്ങൾ പ്രകാരം 50 വർഷത്തേക്ക് വിധികർത്താക്കൾ നൊബേൽ സമ്മാന തിരഞ്ഞെടുപ്പുകളെക്കുറിച്ചു ചർച്ചകൾ നടത്തുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അവരുടെ ഷോർട്ട് ലിസ്റ്റിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും കൃത്യമായി അറിയാൻ കുറച്ച് സമയമെടുക്കും.
ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
ലൂക്ക നൊബേൽ ക്വിസ്സിൽ പങ്കെടുക്കാം
ലൂക്ക ഒരുക്കുന്ന നൊബേൽക്വിസ്സിൽ പങ്കെടുക്കാം